ബജറ്റിനെ കുറിച്ച് വന്‍ പ്രതീക്ഷകളാണ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ളത്. ചെറുകിട സംരംഭക മേഖല, കാര്‍ഷിക മേഖല, വിനോദ സഞ്ചാര മേഖല, ശമ്പളക്കാര്‍ തുടങ്ങി വ്യത്യസ്ത മേഖലകള്‍ ഇങ്ങനെ പ്രതീക്ഷയുമായി കാത്തിരിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അനുഭവിക്കുന്ന ദുരിതത്തില്‍ നിന്നു കരകയറാന്‍ ബജറ്റ് എത്രത്തോളം

ബജറ്റിനെ കുറിച്ച് വന്‍ പ്രതീക്ഷകളാണ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ളത്. ചെറുകിട സംരംഭക മേഖല, കാര്‍ഷിക മേഖല, വിനോദ സഞ്ചാര മേഖല, ശമ്പളക്കാര്‍ തുടങ്ങി വ്യത്യസ്ത മേഖലകള്‍ ഇങ്ങനെ പ്രതീക്ഷയുമായി കാത്തിരിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അനുഭവിക്കുന്ന ദുരിതത്തില്‍ നിന്നു കരകയറാന്‍ ബജറ്റ് എത്രത്തോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റിനെ കുറിച്ച് വന്‍ പ്രതീക്ഷകളാണ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ളത്. ചെറുകിട സംരംഭക മേഖല, കാര്‍ഷിക മേഖല, വിനോദ സഞ്ചാര മേഖല, ശമ്പളക്കാര്‍ തുടങ്ങി വ്യത്യസ്ത മേഖലകള്‍ ഇങ്ങനെ പ്രതീക്ഷയുമായി കാത്തിരിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അനുഭവിക്കുന്ന ദുരിതത്തില്‍ നിന്നു കരകയറാന്‍ ബജറ്റ് എത്രത്തോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റിനെ കുറിച്ച് വന്‍ പ്രതീക്ഷകളാണ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ളത്. ചെറുകിട സംരംഭക മേഖല, കാര്‍ഷിക മേഖല, വിനോദ സഞ്ചാര മേഖല, ശമ്പളക്കാര്‍ തുടങ്ങി വ്യത്യസ്ത മേഖലകള്‍ ഇങ്ങനെ പ്രതീക്ഷയുമായി കാത്തിരിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അനുഭവിക്കുന്ന ദുരിതത്തില്‍ നിന്നു കരകയറാന്‍ ബജറ്റ് എത്രത്തോളം സഹായിക്കും എന്നചിന്തയാണ് ഇതിനു കാരണം. ഇവയെല്ലാം കണക്കിലെടുത്തുളള ദിശാബോധം ബജറ്റിനുണ്ടാകണം.

സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍

ADVERTISEMENT

കോവിഡിനെ തുടര്‍ന്ന് കൂടുതല്‍ ശക്തമായ സാമ്പത്തിക അസമത്വവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ആവശ്യമാണെന്ന സ്ഥിതിയാണുള്ളത്. കോവിഡിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അതിജീവിക്കാനുള്ള ശ്രമത്തിലൂടെയാവണം ബജറ്റ് ആരംഭിക്കേണ്ടത്. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ചെറുകിട-ലഘു സംരംഭങ്ങള്‍ക്ക് ക്രെഡിറ്റ് ലിങ്ക്ഡ് പദ്ധതിക്കു പുറമെയുള്ള പദ്ധതികളും വേണം. അനിശ്ചിതത്വത്തില്‍ നിന്നു പുറത്തേക്കു പോകാനുള്ള നീക്കങ്ങളും വേണം.

നഷ്ടപ്പെട്ട വളര്‍ച്ച എങ്ങനെ തിരിച്ചു കൊണ്ടു വരാം എന്നത് ഏറെ പ്രാധാന്യത്തോടെ കണക്കിലെടുക്കണം. തളര്‍ന്നു കിടക്കുന്ന മേഖലകളെ വളര്‍ത്തിയെടുക്കാനാണ് ആദ്യ ശ്രമം നടത്തേണ്ടത്. വിനോദ സഞ്ചാര മേഖല അത്തരത്തില്‍ ഒന്നാണ്. പ്രാദേശിക വിനോദ സഞ്ചാരം അടക്കമുള്ള നീക്കങ്ങള്‍ ഉണ്ടായാലേ ഇവിടെ തിരിച്ചു വരവു സാധ്യമാകു. വ്യോമയാന മേഖലയും ഇതോടൊപ്പം മെച്ചപ്പെടും.  ഇവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഇറക്കുമതി തീരുവ കുറക്കുക, അവര്‍ ആവശ്യപ്പെടുന്ന ടര്‍ബന്‍ ഓയില്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയവയില്‍ സര്‍ക്കാരിന് എത്രത്തോളം പോകാനാകും എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. ഇവിടെ സര്‍ക്കാരിന് പരിമിതികളുണ്ടെങ്കിലും നടപടികള്‍ ആവശ്യമാണ്.

ഉല്‍പാദനത്തിലേക്ക് കൂടുതൽ പേർ

ക്രെഡിറ്റ് ലിങ്ക്ഡ് പദ്ധതി കൂടുതല്‍ പേരിലേക്ക് എത്തിച്ച് കൂടുതല്‍ പേരെ ഉല്‍പാദനത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നീക്കങ്ങള്‍ വേണം. ഇതിലൂടെ വ്യവസായ ലോകത്തിനു തന്നെ വളര്‍ച്ച ലഭിക്കും. വ്യാപാരികളുടെ ഇടയില്‍ ഇതു കൂടുതല്‍ വിജയിപ്പിക്കാനും അടിയന്തര നടപടികള്‍ വേണം.

ADVERTISEMENT

ആവശ്യവും വിതരണവും തമ്മിലുള്ള അസന്തുലനം ഒഴിവാക്കാന്‍ നടപടി വേണം. ക്രെഡിറ്റ് ലിങ്ക്ഡ് പദ്ധതി പൂര്‍ണമായി വിജയിക്കാത്തതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതു കൂടിയാണ്. ഈ അസുന്തലനം പരിഹരിക്കാനുള്ള സത്വര നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ഇതുണ്ടായാല്‍ മാത്രമേ ഏതു രംഗത്തുള്ളവരായാലും ഉല്‍പാദനം മെച്ചപ്പെടുത്തി മുന്നോട്ടു പോകാനാവു.

സ്വകാര്യ ഉപഭോഗം മെച്ചപ്പെടുണം

പ്രതീകാത്മക ചിത്രം ∙ Image Credits : Chaay_Tee/ Shutterstock.com

അന്തിമ സ്വകാര്യ ഉപഭോഗത്തില്‍ വര്‍ധനവുണ്ടായാലേ സമ്പദ് വ്യവസ്ഥയ്ക്കു മുന്നോട്ടു പോകാനാവു. കഴിഞ്ഞ വര്‍ഷം ഇത് 6.9 ശതമാനം മാത്രമായിരുന്നു. ഇത് 15 ശതമാനമെങ്കിലും എത്തണം. അല്‍പമെങ്കിലും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടത് സര്‍ക്കാരിന്റെ ഉപഭോഗം വര്‍ധിച്ചതു കൊണ്ടാണ്. ഇതു തുടരേണ്ടതാണെങ്കിലും കണ്ണടച്ചു മുന്നോട്ടു പോകാനാവില്ല. അതുകൊണ്ടു തന്നെ സ്വകാര്യ ഉപഭോഗം മെച്ചപ്പെടുത്തിയാല്‍ മാത്രമേ ചാക്രിക ക്രമത്തില്‍ സമ്പദ് വ്യവസ്ഥ മുന്നോട്ടു പോകുകയുള്ളു.

ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കുകയെന്നതും ഏറെ പ്രധാനപ്പെട്ടതാണ്. ആഗോള തലത്തിലെ പലിശ നിരക്കു വര്‍ധനവും ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ധന വില കുറയ്ക്കുകയും പലിശ നിരക്ക് ചെറിയ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നത് ഗുണകരമായിരിക്കും കോവിഡിന്റെ സാധ്യതയുള്ള പുതിയ തരംഗങ്ങള്‍ അതിജീവിക്കാനും കഴിയണം. ആഗോള സമ്പദ്ഘടനയിലെ പുതിയ അവസരങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമങ്ങളും ബജറ്റില്‍ ഉണ്ടാകണം.

ADVERTISEMENT

മാക്രോ ഇക്കണോമിക്‌സ് ചട്ടക്കൂട്

ശമ്പളക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന ആദായ നികുതി മാറ്റങ്ങള്‍, സാധാരണക്കാര്‍ക്ക് നേട്ടമാകുന്ന സബ്‌സിഡികള്‍, ചെറുകിട സംരംഭങ്ങള്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍, കാര്‍ഷിക മേഖലയിലെ വളര്‍ച്ച നഷ്ടപ്പെടാതിരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയവ ഉണ്ടാകണം. ധനകമ്മിയും വളര്‍ച്ചയും തമ്മിലുള്ള സന്ധി ചേരലിന് നീക്കങ്ങളും ആവശ്യമാണ്. വലിയ വളര്‍ച്ചയ്ക്കാവശ്യമായ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ കൂടുതല്‍ ധനകമ്മിയിലേക്കു പോകാനും ഇടയുണ്ട്.  ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കണം. സാമ്പത്തിക അച്ചടക്കത്തിന്റെ ആവശ്യകതയും നമുക്കുണ്ട്. ഇതിനാവശ്യമായ മാക്രോ ഇക്കണോമിക്‌സ് ചട്ടക്കൂടും വേണം.

മിനി ബജറ്റുകള്‍

കോവിഡിനെ നേരിടാനായി തയ്യാറാക്കിയ പാക്കേജുകളെ മിനി ബജറ്റുകള്‍ എന്നു നമുക്കു വിളിക്കാം. ധനമന്ത്രി തന്നെ മിനി ബജറ്റുകള്‍ എന്നു വിശേഷിപ്പിച്ച ഇവയുടെ പോരായ്മകള്‍ പരിഹരിക്കാന്‍ നീക്കം വേണം. ആശങ്കാജനകമായ ഉപഭോക്തൃ വില സൂചികയാണു നമുക്കു കാണാനാവും. അതിനെ പരിഹരിക്കാനുള്ള നടപടികള്‍ എന്തൊക്കെയാവും ഉണ്ടാകുക എന്നതും ശ്രദ്ധേയമാണ്. ഇതിനു സഹായകമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായാല്‍ മികച്ചതായിരിക്കും.

ഇവയിലെല്ലാം ഊന്നല്‍ നല്‍കിയുള്ള ബജറ്റ് അവതരിപ്പിക്കുക ക്ലേശകരമാണ്. ഒരു സ്വപ്‌ന ബജറ്റ് അല്ല യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ദീര്‍ഘകാലപ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുന്ന ബജറ്റാണ് വേണ്ടത്്. ഇതോടൊപ്പം ഹ്രസ്വകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളും ബജറ്റില്‍ ഉണ്ടാകണം. പരിമിതികള്‍ക്ക് അകത്തു നിന്ന് അവതരിപ്പിക്കുന്ന ബജറ്റിന് എല്ലാ വിഭാഗങ്ങളേയും മേഖലകളേയും സന്തോഷിപ്പിക്കാന്‍ കഴിയുമോ? ധനമന്ത്രിക്ക് ഇത് ക്ലേശകരമായ ദൗത്യമാണ്. ഇത് എങ്ങനെ സാധിക്കുമെന്ന് നമുക്കു നോക്കിക്കാണാം.

സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം

English Summary : Budget Expections will it Helps to Regain Growth