നിങ്ങളുടെ സുഹൃത്തിനോട് രഹസ്യമായി അലക്കു യന്ത്രം വാങ്ങണം എന്ന് ആഗ്രഹമുണ്ടെന്ന് സംസാരിച്ച കാര്യം പരസ്യം ആയി എങ്ങിനെ നിങ്ങളുടെ ബ്രൗസറിൽ വരുന്നുവെന്ന് അത്ഭുതപെടാറുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റക്കല്ല. 53 ശതമാനം ഇന്ത്യക്കാരുടെയും സംഭാഷണങ്ങളെ അടിസ്ഥാനമാക്കി പരസ്യങ്ങൾ നമ്മുടെ ഫോണിലോ, ലാപ്‌ടോപിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ സുഹൃത്തിനോട് രഹസ്യമായി അലക്കു യന്ത്രം വാങ്ങണം എന്ന്  ആഗ്രഹമുണ്ടെന്ന് സംസാരിച്ച കാര്യം പരസ്യം ആയി എങ്ങനെ നിങ്ങളുടെ ബ്രൗസറിൽ വരുന്നുവെന്ന് അത്ഭുതപെടാറുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റക്കല്ല. 53 ശതമാനം ഇന്ത്യക്കാരുടെയും സംഭാഷണങ്ങളെ അടിസ്ഥാനമാക്കി പരസ്യങ്ങൾ നമ്മുടെ ഫോണിലോ, ലാപ്‌ടോപിലോ വരാറുണ്ടെന്നതാണ് സത്യം. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നടത്തിയ ഒരു സർവേയിലാണ് രണ്ടു പേരിൽ ഒരാൾക്ക് സംസാരിച്ച ഉത്പന്നങ്ങൾ അപ്പോൾ തന്നെ പരസ്യങ്ങൾ ആയി വരാറുണ്ടെന്ന ഞെട്ടിക്കുന്ന  വിവരം വെളിപ്പെടുത്തിയത്. 

വില്ലൻ മൈക്രോ ഫോൺ 

ADVERTISEMENT

സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും തങ്ങളുടെ മൊബൈൽ ഫോണിന്; ഓഡിയോ, വിഡിയോ കോളുകൾ, സോഷ്യൽ മീഡിയ, ഓഡിയോ റെക്കോർഡിങ് ആപ്പുകൾ എന്നിവയിലേക്ക് മൈക്രോ ഫോൺ അക്സസ്സ് നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. 

അതുപോലെ സർവേയിൽ പങ്കെടുത്ത 84 ശതമാനം സ്മാർട്ട് ഫോൺ ഉപയോക്താക്കൾ അവരുടെ കോൺടാക്ട് ലിസ്റ്റ്  വാട്സ് ആപ്പിലേക്കും, 51 ശതമാനം പേർ  ഫേസ്ബുക്കിലേക്കും, ഇൻസ്റ്റാഗ്രാമിലേക്കും, 41 ശതമാനം ആളുകൾ ട്രൂ കോളർ പോലുള്ള ആപ്പുകളിലേക്കും അക്സസ് നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. 

നിങ്ങളാണ് തട്ടിപ്പുകാരെ ക്ഷണിക്കുന്നത് 

പോക്കറ്റടി, വീടുകളിലെ കളവ് എന്നിവയെല്ലാം നമ്മുടെ അനുമതി ഇല്ലാതെ നടക്കുന്നതാണെങ്കിൽ ഫോണിലൂടെയുള്ള തട്ടിപ്പുകളിൽ 70 ശതമാനവും ഉപയോക്താക്കളുടെ അശ്രദ്ധയോടെയുള്ള കൈകാര്യം മൂലം നടക്കുന്നതാണ്. തട്ടിപ്പ് നടത്തുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ നമ്മൾ തന്നെ വിവരങ്ങൾ പങ്കുവച്ചാൽ എങ്ങനെയിരിക്കും? ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്യുമ്പോൾ കൃത്യമായി സൂക്ഷിച്ചു മനസിലാക്കിയശേഷം മാത്രമേ അക്സസ്സ് കൊടുക്കാവൂ. നമ്മുടെ അശ്രദ്ധ മൂലം ഹാക്കർമാർക്ക് നല്ല ചാകരയാണ് ലഭിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങളും ഇതുപോലെ 'എത്തേണ്ട സ്ഥലങ്ങളിൽ' എത്തുന്നുണ്ട്. സ്വന്തം മുറിയിൽ നിന്ന് ആരും അറിയാതെയാണ് ഫോൺ ചെയ്യുന്നത് എന്ന് തോന്നിയാൽ നിങ്ങൾ മണ്ടന്മാരാണ്. നിർമിത ബുദ്ധിക്ക് നിങ്ങൾ മനസ്സിൽ കാണുന്നത് യഥാർത്ഥത്തിൽ മാനത്ത് കാണാൻ കഴിയും. പല ഗെയിമിങ് ആപ്പുകളും ഉപഭോക്താക്കളുടെ ശബ്ദം വരെ റെക്കോർഡ് ചെയ്യുന്നുണ്ട്. 

ADVERTISEMENT

വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ 

ഇന്ത്യയിൽ ഡാറ്റ  സംരക്ഷണ നിയമം' ശക്തമല്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത നിയമങ്ങൾക്ക് പരിരക്ഷ നൽകാനും, ഡാറ്റകൾ സംരക്ഷിക്കാനുമുള്ള  അവകാശങ്ങൾക്കുള്ള നിയമമായ 'വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ' നടപ്പിൽ വന്നാൽ ഇത്തരം ചോർത്തലുകൾക്ക് ഒരു അറുതിയാകും. സ്വകാര്യ സംഭാഷണങ്ങൾ പോലും കൈമാറി വിൽക്കപ്പെടുന്ന കാര്യം ഓരോ വ്യക്തിയുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.നമ്മളാണ് അതിനു പകുതി ഉത്തരവാദികൾ എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.

∙അത്യാവശ്യമുള്ള ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യുക.

∙സ്മാർട്ട് ഫോണിൽ ഡൗൺ ലോഡ് ചെയ്യാതെ തന്നെ കയറി കൂടുന്ന ആപ്പുകളെ  ഇടക്ക് ഡിലീറ്റ് ചെയ്യുക,

ADVERTISEMENT

∙ഫോണുകളിലെ സെറ്റിങ്ങുകളിൽ പോയി മാറ്റങ്ങൾ വരുത്തുക

∙അല്ലെങ്കിൽ ആപ്പുകൾ ഡിലീറ്റ് ചെയ്ത ശേഷം ശ്രദ്ധിച്ച് വീണ്ടും റീഇൻസ്റ്റാൾ ചെയ്യുക  എന്നീ കാര്യങ്ങളിലൂടെ സ്വകാര്യത ഒരു പരിധി വരെ നമുക്ക് സംരക്ഷിക്കാം. 

English Summary : 53% of Indian's Mobile Phones are Tapping, What  About You?

.