ഓഹരി വിപണിയുടെ പ്രതീക്ഷ തകർത്ത് ജാക്സൻ ഹോള്‍; ജിഡിപി നിരക്ക് ഉയരുമോ ?
ജാക്സൻ ഹോൾ സിംപോസിയത്തിൽ കേട്ട വാക്കുകളിൽ ഓഹരി വിപണി കുലുങ്ങി. ആഗോള ഓഹരി വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണികൾ തിങ്കളാഴ്ച താഴ്ന്നു. ഇനി പ്രതീക്ഷ വ്യാഴാഴ്ച ജിഡിപി നിരക്ക് പ്രഖ്യാപിക്കുന്നതിൽ. ഇന്ത്യയുടെ വളർച്ചാ നിരക്ക് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസിന്റെ
ജാക്സൻ ഹോൾ സിംപോസിയത്തിൽ കേട്ട വാക്കുകളിൽ ഓഹരി വിപണി കുലുങ്ങി. ആഗോള ഓഹരി വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണികൾ തിങ്കളാഴ്ച താഴ്ന്നു. ഇനി പ്രതീക്ഷ വ്യാഴാഴ്ച ജിഡിപി നിരക്ക് പ്രഖ്യാപിക്കുന്നതിൽ. ഇന്ത്യയുടെ വളർച്ചാ നിരക്ക് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസിന്റെ
ജാക്സൻ ഹോൾ സിംപോസിയത്തിൽ കേട്ട വാക്കുകളിൽ ഓഹരി വിപണി കുലുങ്ങി. ആഗോള ഓഹരി വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണികൾ തിങ്കളാഴ്ച താഴ്ന്നു. ഇനി പ്രതീക്ഷ വ്യാഴാഴ്ച ജിഡിപി നിരക്ക് പ്രഖ്യാപിക്കുന്നതിൽ. ഇന്ത്യയുടെ വളർച്ചാ നിരക്ക് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസിന്റെ
ജാക്സൻ ഹോൾ സിംപോസിയത്തിൽ കേട്ട വാക്കുകളിൽ ഓഹരി വിപണി കുലുങ്ങി. ആഗോള ഓഹരി വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണികൾ തിങ്കളാഴ്ച താഴ്ന്നു. ഇനി പ്രതീക്ഷ വ്യാഴാഴ്ച ജിഡിപി നിരക്ക് പ്രഖ്യാപിക്കുന്നതിൽ. ഇന്ത്യയുടെ വളർച്ചാ നിരക്ക് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസിന്റെ വാർഷിക പൊതുയോഗം (എജിഎം) തിങ്കളാഴ്ചയാണ്. ആ യോഗവും ഓഹരി വിപണിക്കു നിർണായകമാകും. ഇവ അടക്കം നിരവധി നീക്കങ്ങൾ ഈയാഴ്ച ഓഹരി വിപണിയെ ബാധിക്കും. റിലയൻസ് യോഗത്തിലെ വലിയ പ്രഖ്യാപനങ്ങൾ ജാക്സൻ ഹോൾ തീർക്കുന്ന കുഴിയടയ്ക്കാൻ പര്യാപ്തമാകുമെന്ന പ്രത്യാശയും വിപണിക്കുണ്ട്. വിനായക ചതുര്‍ഥി പ്രമാണിച്ച് ബുധനാഴ്ച അവധിയായതിനാല്‍ ഈയാഴ്ച നാലു ദിവസം മാത്രമേ ഓഹരിവിപണിയില്‍ വ്യാപാരമുള്ളൂ. അതിനിടയില്‍ ജാക്സന്‍ ഹോള്‍ ചര്‍ച്ചകളോടുള്ള പ്രതികരണം, റിലയന്‍സ് എജിഎം, ഇന്ത്യയുടെ ജിഡിപി, മാനുഫാക്ചറിങ് പിഎംഐ ഡേറ്റകള്‍, വ്യാപാരക്കമ്മി, ധനക്കമ്മി കണക്കുകള്‍ തുടങ്ങിയവ വരാനിരിക്കുന്നു. ഇവ ഈയാഴ്ച ഓഹരി വിപണിയെ സ്വാധീനിക്കും. വെള്ളിയാഴ്ച വൈകിട്ട് ജാക്സൻ ഹോളിൽനിന്നു കേട്ട വാക്കുകളുടെ ഞെട്ടലിൽ തകർന്നടിഞ്ഞു എന്ന ആശങ്കയിലാണ് പുതിയ ആഴ്ചയിലേക്ക് നിക്ഷേപകലോകം ചുവടു വയ്ക്കുന്നത്.
∙ ജാക്സൻ ഹോളിൽ എന്താണ് സംഭവിച്ചത്?
കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിസന്ധി മൂലം ഒരു ദിവസമാക്കി ചുരുക്കി ഓണ്‍ലൈനില്‍ നടത്തിയ ജാക്സന്‍ ഹോള്‍ ഇക്കണോമിക് സിംപോസിയത്തില്‍ യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പണപ്പെരുപ്പം താല്‍ക്കാലികമാണെന്നും സമ്പദ്‍വ്യവസ്ഥയ്ക്കു വലിയ ആഘാതം സൃഷ്ടിക്കില്ല എന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, മാസങ്ങള്‍ക്കു മുന്‍പ് അമേരിക്കയില്‍ പണപ്പെരുപ്പം നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയരത്തിലേക്ക് കയറിയതോടെ ജെറോം പവലിന്റെ കാഴ്ചപ്പാടുകള്‍ വിമര്‍ശിക്കപ്പെട്ടു. പണപ്പെരുപ്പ പ്രതിസന്ധി തിരിച്ചറിയുന്നതിലും കൃത്യസമയത്ത് നടപടിയെടുക്കുന്നതിലും ഫെഡറല്‍ റിസര്‍വ് പരാജയപ്പെട്ടെന്നായിരുന്നു വിമര്‍ശനം. ആഗോളതലത്തില്‍തന്നെ പണപ്പെരുപ്പം ഏറ്റവും വലിയ വിഷയമായി മാറിയ സാഹചര്യത്തില്‍ പവല്‍ സ്വരം കടുപ്പിക്കുമെന്ന് ഉറപ്പായിരുന്നു. സിംപോസിയം തുടങ്ങുന്നതിനും ദിവസങ്ങള്‍ക്കു മുന്‍പുതന്നെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലെ (എഫ്ഒഎംസി) മറ്റ് അംഗങ്ങളും പലിശ നിരക്കുകള്‍ കനപ്പെട്ട രീതിയില്‍ത്തന്നെ ഉയര്‍ത്തേണ്ടിവരുമെന്നു പ്രസ്താവന നടത്തുകയും ചെയ്തു. ഇത്തരം ആശങ്കകളില്‍ ആടിയുലഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ വിപണിയും കഴിഞ്ഞയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്.
സമ്പദ്‌വ്യവസ്ഥയ്ക്കും വ്യാപാരമേഖലയ്ക്കും ജനങ്ങള്‍ക്കും അല്‍പം ബുദ്ധിമുട്ടു സഹിക്കേണ്ടിവന്നാലും പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിലേക്കു കൊണ്ടുവരികയെന്നതാണ് ഇപ്പോള്‍ പ്രധാനമെന്ന് ജാക്സന്‍ ഹോളില്‍ പവല്‍ ഇത്തവണ പറഞ്ഞു. ഇത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ വരുന്ന നിര്‍ഭാഗ്യകരമായ ചെലവായി കണക്കാക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സെപ്റ്റംബറിലെ എഫ്ഒഎംസി യോഗം പലിശനിരക്കില്‍ മുക്കാല്‍ ശതമാനം തന്നെ വര്‍ധിപ്പിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അത് വരാനിരിക്കുന്ന ഡേറ്റകള്‍കൂടി പരിഗണിച്ചാവുമെന്നു മാത്രം സൂചിപ്പിച്ചു. അതോടെ ഇനിയുള്ള നാളുകളില്‍ വരാനിരിക്കുന്ന ഇത്തരം കണക്കുകള്‍ വിപണി സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനോടു പ്രതികരിക്കുകയും ചെയ്യുമെന്ന് ഉറപ്പായി.
പണപ്പെരുപ്പം താല്‍ക്കാലികമാണെന്നു കഴിഞ്ഞ വര്‍ഷം പറഞ്ഞ ജെറോം പവല്‍ മാര്‍ച്ചിനു ശേഷം ഇതുവരെ 2.25 ശതമാനം പലിശ ഉയര്‍ത്തിക്കഴിഞ്ഞു. സെപ്റ്റംബറിലും മുക്കാല്‍ ശതമാനം പലിശ ഉയര്‍ത്തിയേക്കുമെന്ന സൂചന രണ്ടാഴ്ച മുന്‍പേതന്നെ ഉണ്ടെങ്കിലും സാമ്പത്തിക വളര്‍ച്ചയേക്കാള്‍ പ്രാധാന്യം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു നല്‍കുമെന്ന പ്രഖ്യാപനമാണ് യുഎസ് ഫെഡിന്റെ പ്രധാന ചുവടുമാറ്റം.
ജാക്സന്‍ ഹോള്‍ സിംപോസിയത്തില്‍ പങ്കെടുത്ത ബാങ്ക് ഓഫ് ഇംഗ്ലണ്ട്, സ്വിസ് നാഷനല്‍ ബാങ്ക്, ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് കൊറിയ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) തുടങ്ങിയവയുടെ പ്രതിനിധികളും പണപ്പെരുപ്പത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചു. യൂറോപ്പില്‍ 10 ശതമാനത്തിനരികിലും യുഎസില്‍ 8 ശതമാനത്തിനു മുകളിലുമാണ് നിലവില്‍ പണപ്പെരുപ്പം. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 6.71 ശതമാനത്തില്‍ നില്‍ക്കുന്ന ഇന്ത്യയുടെ സ്ഥിതി ഏറെ ഭേദമാണ്. 80 ലേറെ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഈ വര്‍ഷം പലിശ നിരക്ക് ഉയര്‍ത്തിക്കഴിഞ്ഞു.
അഥവാ നമ്മള്‍ മാന്ദ്യത്തിലേക്കു പോയാലും പണപ്പെരുപ്പം പഴയ പടിയിലെത്തിക്കുന്ന കാര്യത്തില്‍ നമുക്കു മുന്നില്‍ മറ്റുവഴികളില്ല എന്നാണ് ഇസിബി എക്സിക്യൂട്ടീവ് ബോര്‍ഡ് മെംബര്‍ ഇസബെല്‍ ഷ്നാബെല്‍ പറഞ്ഞത്. ഇസിബി അടുത്ത പണനയ യോഗത്തില്‍ മുക്കാല്‍ ശതമാനം പലിശ ഉയര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഐഎംഎഫ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥും പറയുന്നത് യുഎസിലെ ഉയര്‍ന്ന പണപ്പെരുപ്പം ഒന്നോ രണ്ടോ വര്‍ഷംകൂടി തുടര്‍ന്നേക്കാമെന്നാണ്.
∙ മുകേഷ് അംബാനിയുടെ പിൻഗാമിയാര്?
ഇന്ത്യയില്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസന്റെ 45–ാം വാര്‍ഷിക പൊതുയോഗമാണ് തിങ്കളാഴ്ച. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റിലയന്‍സിന്റെ പാദഫലങ്ങളേക്കാളേറെ നിക്ഷേപകലോകം കാത്തിരിക്കുന്നത് വാര്‍ഷിക പൊതുയോഗത്തിനാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2നു തുടങ്ങുന്ന യോഗം വെര്‍ച്വല്‍ മീഡിയ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ലൈവായി കാണാം. റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയ്ല്‍ ഐപിഒകള്‍ ഉടന്‍ വരുമോ, 5ജി എന്നുമുതല്‍ പ്രതീക്ഷിക്കാം, പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാകുമോ, ഗ്രീന്‍ എനര്‍ജി ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് പുതിയ ഫണ്ട് നീക്കിവയ്പുണ്ടാകുമോ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരിവിപണി. നിക്ഷേപകരില്‍ ആവേശമുണര്‍ത്തുന്ന പ്രഖ്യാപനങ്ങളുണ്ടായാല്‍ വിപണിയെ ഒറ്റയ്ക്കു പിടിച്ചുയര്‍ത്താന്‍ റിലയന്‍സിനു കഴിയും. ജാക്സന്‍ ഹോളിലെ ആശങ്ക നിറഞ്ഞ വിലയിരുത്തുകളില്‍, തിരുത്തല്‍ ഭയപ്പെടുന്ന വിപണിക്ക് റിലയന്‍സ് എജിഎം പിന്തുണയേകുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.
∙ നേട്ടവും നഷ്ടവും നൽകി കഴിഞ്ഞ വാരം
വെള്ളിയാഴ്ച ഇന്ത്യൻ വിപണികൾ നേരിയ നേട്ടത്തിലാണ് അവസാനിച്ചതെങ്കിലും ആഴ്ചയുടെ മൊത്തം ചിത്രമെടുത്താൽ നഷ്ടക്കണക്കാണ്. തുടർച്ചയായി അഞ്ച് ആഴ്ചകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ശേഷമാണ് കഴിഞ്ഞയാഴ്ച സൂചികകള്‍ നഷ്ടത്തിലേക്കു നീങ്ങിയത്. സെൻസെക്സ് 812.28 പോയിന്റ്(1.36%) നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 199.55 പോയിന്റ് (1.12%) നഷ്ടം രേഖപ്പെടുത്തി. ജാക്സൻ ഹോളിൽ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രസംഗം വരാനിരിക്കുന്നതിൽ അസ്വസ്ഥമായിരുന്ന വിപണി രാവിലത്തെ നേട്ടങ്ങൾ പിന്നീട് കൈയൊഴിയുകയായിരുന്നു. യുഎസ് വിപണികളായ ഡൗജോൺസ്, നാസ്ഡാക്, എസ്ആൻഡ്പി തുടങ്ങിയവയെല്ലാം ജെറോം പവലിന്റെ പ്രസംഗം കഴിഞ്ഞതോടെ 3 ശതമാനത്തിലേറെ ഇടിഞ്ഞു. സിംഗപ്പൂര്‍ നിഫ്റ്റി 215 പോയിന്റാണ് വെള്ളിയാഴ്ച ഇടിഞ്ഞത്. നിലവില്‍ നിഫ്റ്റിയുടെ നിലവാരത്തില്‍നിന്ന് 115 പോയിന്റോളം താഴെയാണ് സിംഗപ്പൂര്‍ നിഫ്റ്റി.
∙ ഡോളർ ഇൻഡെക്സ് ശക്തം, എണ്ണ വിലയും കയറുന്നു
ഡോളര്‍ ഇന്‍ഡെക്സ് കഴിഞ്ഞയാഴ്ച 108.10ല്‍ നിന്ന് 108.84ലേക്ക് കയറി കൂടുതല്‍ ശക്തമായി നിലകൊള്ളുകയാണ്. ഇതു രൂപയ്ക്കും ഇന്ത്യന്‍ വിപണിക്കും ഭീഷണിതന്നെ. ക്രൂഡ് ഓയില്‍ വില കുറെ നാളുകള്‍ക്കു ശേഷം 100 ഡോളറിനു മുകളിലേക്കു കയറുകയും ചെയ്തു. യുഎസില്‍ വീണ്ടും പലിശ നിരക്ക് ഉയരുന്നത് ഡോളര്‍ ഇന്‍ഡെക്സ് കൂടുതല്‍ ശക്തമാകാനിടയാക്കും. ഇത് ഇന്ത്യന്‍ വിപണിയില്‍നിന്ന് വിദേശ ഫണ്ട് നിക്ഷേപകര്‍ വിറ്റൊഴിയുന്നതിനാണ് വഴിവയ്ക്കുക. ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം വീണ്ടും 80 രൂപയ്ക്കു മുകളിലേക്കു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 2022ല്‍ ഡോളര്‍ ഇന്‍ഡെക്സ് 14 ശതമാനത്തോളമാണ് കയറിയത്. കഴിഞ്ഞയാഴ്ച മൂന്നു ദിവസം വിറ്റതിലേറെ ഓഹരികള്‍ വാങ്ങിയ വിദേശ നിക്ഷേപകർ വെള്ളിയാഴ്ചയുള്‍പ്പെടെ രണ്ടു ദിവസം വിൽപന നടത്തി. ആഴ്ചയിലെ മൊത്തം കണക്കെടുത്താല്‍ 450.36 കോടി രൂപയുടെ വാങ്ങലാണ് നടത്തിയത്. ഓഗസ്റ്റിൽ ഇതുവരെ 18,447.96 കോടി രൂപയുടെ വാങ്ങലാണു നടന്നത്. മൂന്നു ദിവസം മാത്രമേ വിദേശ നിക്ഷേപകര്‍ ഈ മാസം വാങ്ങലിലേറെ വില്‍പന നടത്തിയിട്ടുള്ളൂ. മറ്റു സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചപ്പെട്ടതായതിനാല്‍ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍നിന്ന് കാര്യമായ തോതില്‍ പിന്‍വലിയില്ലെന്നു തന്നെയാണ് വിദഗ്ധര്‍ കരുതുന്നത്.
∙ നിഫ്റ്റി തിരിച്ചു കയറുമോ ?
ജൂണില്‍ 15,200 നിലവാരത്തിലേക്ക് ഇടിഞ്ഞ നിഫ്റ്റി സൂചിക അവിടെനിന്ന് തുടര്‍ച്ചയായി കയറി 18,000ത്തിന് അടുത്തുവരെയെത്തി പിന്‍വാങ്ങുകയായിരുന്നു. ഇതിനിടയിലെ ഇന്‍ട്രാഡേ ഹൈ ആയ 17,992ന് അരികിലേക്കു പോലും പോകാന്‍ കഴിഞ്ഞയാഴ്ച നിഫ്റ്റിക്കു കഴിഞ്ഞില്ല. 17,726.45 ആണ് കഴിഞ്ഞയാഴ്ച ഇന്‍ട്രാഡേയില്‍ തൊടാന്‍ കഴിഞ്ഞ ഉയര്‍ന്ന നില. 17,345.20 വരെ താഴുകയും ചെയ്തു. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 17,558.90 ല്‍ ആണെങ്കിലും തല്‍ക്കാലം 17,300 നും 17,800 നും ഇടയിലാവും നിഫ്റ്റി നീങ്ങുകയെന്നാണ് ടെക്നിക്കല്‍ അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 17,400 ല്‍ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം 17,345 നും താഴേക്കു പോയാല്‍ 17,100 വരെ നിഫ്റ്റി വീഴാമെന്നും വിലയിരുത്തപ്പെടുന്നു. മുകളിലേക്ക് അര്‍ഥവത്തായ ഒരു നീക്കം പ്രതീക്ഷിക്കണമെങ്കില്‍ 17,800 നു മുകളില്‍ ഒരു ദിവസമെങ്കിലും വ്യാപാരം അവസാനിപ്പിക്കാന്‍ കഴിയണം.
ജാക്സന്‍ ഹോള്‍ സിംപംസിയത്തിനു മുന്നോടിയായി നിഫ്റ്റി 50 സൂചികയില്‍ 8000 കോടിയിലേറെ രൂപയുടെ ഷോര്‍ട്ട് പൊസിഷനുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈയാഴ്ച തുടക്കത്തില്‍ കനത്ത ഇടിവുണ്ടായാല്‍ ഈ ഷോര്‍ട് പൊസിഷന്‍കാര്‍ ലാഭമെടുത്തു പിന്‍മാറാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ താഴെ നിലവാരത്തില്‍നിന്ന് വിപണിക്ക് തിരിച്ചുകയറ്റം പ്രതീക്ഷിക്കാം.
∙ ജിഡിപി നിരക്ക് പ്രഖ്യാപനം എങ്ങനെ ബാധിക്കും
ചൊവ്വാഴ്ച യുറോ മേഖലയുടെ ഇക്കണോമിക് സെന്റിമെന്റ് ഇന്‍ഡിക്കേറ്റര്‍ (ഇഎസ്ഐ) പ്രഖ്യാപനം വിപണിയെ സ്വാധീനിക്കും. റഷ്യ– യുക്രെയ്ന്‍ യുദ്ധം മൂലം ഊര്‍ജമേഖലയിലും മറ്റ് ഉല്‍പന്നമേഖകളിലുമുണ്ടായ പ്രതിസന്ധി യൂറോപ്പിലെ എല്ലാ മേഖലകളെയും ബാധിച്ചതോടെ ഇഎസ്ഐ അഞ്ചു മാസം തുടര്‍ച്ചയായി ഇടിവു രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജൂണില്‍ 103.5 ആയിരുന്നത് ജൂലൈയില്‍ 99 ലേക്ക് ഇടിഞ്ഞു. ഇത് ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും മോശം നിലവാരമാണ്. പണപ്പെരുപ്പവും പലിശനിരക്കും കൂടിക്കൊണ്ടിരിക്കെ, ഓഗസ്റ്റിലെ കണക്കുകളിലും ആശ്വാസം പ്രതീക്ഷിക്കുന്നില്ല.
ഏപ്രില്‍– ജൂണ്‍ പാദത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് പ്രഖ്യാപനം വൈകിട്ട് വ്യാഴാഴ്ച 5.30ന്. ജിഡിപി മെച്ചപ്പെടുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ധനമന്ത്രാലയം കണക്കാക്കുന്നത് ജിഡിപിയില്‍ 15.6% വളര്‍ച്ചയുണ്ടാകുമെന്നാണ്. അതേസമയം ആര്‍ബിഐ 16.2% വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ജൂലൈയിലെ ധനക്കമ്മി സംബന്ധിച്ച പ്രഖ്യാപനം. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ ധനക്കമ്മി 3,51,870 കോടി രൂപയായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 27,420 കോടി രൂപ മാത്രമായിരുന്നു. അടിസ്ഥാനസൗകര്യ മേഖലയുടെ വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ പുറത്തിറക്കും. ജൂണില്‍ 12.7% ആയിരുന്നു വളര്‍ച്ച. തുടര്‍ച്ചയായി രണ്ടാം മാസമാണ് 10 ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്. ജൂലൈയിലെ കണക്കുകളില്‍ ഇതിനു തുടര്‍ച്ച ലഭിക്കുമോ എന്നാണ് അറിയാനുള്ളത്. ചൈനയില്‍ മാനുഫാക്ചറിങ് മേഖലയുടെ പിഎംഐ ഡേറ്റ (പര്‍ച്ചേസ് മാനേജേഴ്സ് ഇന്‍ഡെക്സ്) പ്രസിദ്ധീകരിക്കും. ജൂണിലെ 50.2 ശതമാനത്തില്‍നിന്ന് ജൂലൈയില്‍ 49.ശതമാനത്തിലേക്ക് പിഎംഐ ഇടിഞ്ഞിരുന്നു.
എസ്ആന്‍ഡ്പി ഗ്ലോബല്‍ ഓഗസ്റ്റിലെ ഇന്ത്യയുടെ മാനുഫാക്ചറിങ് പിഎംഐ ഡേറ്റ വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ജൂണില്‍, 53.9 എന്ന, 9 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍നിന്ന് ജൂലൈയില്‍ 56.4 ലേക്ക് ഉയര്‍ന്നിരുന്നു. ഓഗസ്റ്റിലും ഇതു കൂടുതല്‍ മെച്ചപ്പെടാനാണു സാധ്യത. യുഎസില്‍ ഓഗസ്റ്റ് 27 വരെയുള്ള വാരത്തിലെ തൊഴില്‍രഹിത ആനുകൂല്യത്തിനായി അപേക്ഷിച്ചവരുടെ കണക്കു പുറത്തുവരും. ഓഗസ്റ്റില്‍ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. രണ്ടര ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നിരുന്നത് ഓഗസ്റ്റ് 20ന് അവസാനിച്ച വാരത്തില്‍ 2,43,000ത്തിലേക്കാണ് കുറഞ്ഞത്. തൊഴില്‍ മേഖല ശക്തിപ്പെടുന്നത് പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതില്‍ ഉറച്ചുനില്‍ക്കാന്‍ ഫെഡറല്‍ റിസര്‍വിന് ആത്മവിശ്വാസം പകരുകയാണു ചെയ്യുക.
ഇന്ത്യയില്‍ ഓഗസ്റ്റിലെ വ്യാപാരക്കമ്മിയുടെ പ്രാഥമിക കണക്ക് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ഇറക്കുമതിച്ചെലവില്‍ 42.8 ശതമാനം വര്‍ധന വന്നതുമൂലം ജൂലൈയിലെ വ്യാപാരക്കമ്മി 3000 കോടി ഡോളറായി കുതിച്ചുയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1079 കോടി മാത്രമായിരുന്നു വ്യാപാരക്കമ്മി.
English Summary: The stark warnings from Jackson Hole