ഇന്ത്യയെ കാത്തിരിക്കുന്നത് ഭക്ഷ്യ ക്ഷാമമോ?
റഷ്യയിൽ നിന്നുള്ള രാസ വളങ്ങളുടെ നിരോധനം യൂറോപ്പ് എടുത്തുമാറ്റി. എന്നാൽ മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്കും , ലാറ്റിൻ അമേരിക്കയിലേക്കും, ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ; റഷ്യയിൽ നിന്നുള്ള രാസ വളത്തിന്റ്റെ കയറ്റുമതി തടസ്സപ്പെടുത്തുകയാണ് ഇപ്പോൾ യൂറോപ്യൻ യൂണിയൻ . യൂറോപ്പിന് പിടിച്ചു നിൽക്കാനായി വലിയ

റഷ്യയിൽ നിന്നുള്ള രാസവളങ്ങളുടെ നിരോധനം യൂറോപ്പ് എടുത്തുമാറ്റി. എന്നാൽ മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും റഷ്യയിൽ നിന്നുള്ള രാസവളത്തിന്റ കയറ്റുമതി തടസ്സപ്പെടുത്തുകയാണ് ഇപ്പോൾ യൂറോപ്യൻ യൂണിയൻ. യൂറോപ്പിന് പിടിച്ചു നിൽക്കാനായി വലിയ ശബ്ദകോലാഹലങ്ങളില്ലാതെയാണ് റഷ്യയിൽ നിന്നുള്ള രാസവളങ്ങൾക്കുള്ള ഉപരോധം മാറ്റിയത്. എന്നാൽ പല ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കെത്തേണ്ട രാസവളങ്ങൾ യൂറോപ്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഈ രാജ്യങ്ങളിലേക്ക് ഇപ്പോൾ റഷ്യയിൽ നിന്നുള്ള രാസവളങ്ങൾ കയറ്റുമതി ചെയ്യേണ്ട എന്നാണ് യൂറോപ്യൻ യുണിയന്റെ നിലപാട്. അങ്ങേയറ്റം അപലപനീയമായ ഈ നിലപാട് വിവേചനമാണ് എന്ന് പുട്ടിൻ പറയുന്നുണ്ട്.
യുദ്ധം അവസാനിച്ചാലും പ്രതിസന്ധി തുടർന്നേക്കും
യൂറോപ്യൻ തുറമുഖങ്ങളിൽ കെട്ടികിടക്കുന്ന പൊട്ടാഷ് വളങ്ങൾ വികസ്വര രാജ്യങ്ങൾക്കു സൗജന്യമായി കൈമാറ്റം ചെയ്യാൻ തയ്യാറാണെന്ന് റഷ്യ ആവർത്തിച്ചു പറയുന്നുണ്ട്. എന്നാൽ ഇതിന്റെ കാര്യത്തിൽ ഒരു നീക്കുപോക്കും ഉണ്ടാകുന്നില്ല. യൂറോപ്പിന്റെ ഈ ഇരട്ടത്താപ്പ് ശരിയല്ലെന്ന് പുട്ടിൻ പറയുന്നുണ്ടെങ്കിലും രാജ്യാന്തര മാധ്യമങ്ങൾ പോലും ഇതിനു വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല.
റഷ്യ യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങളിൾ രാസവളത്തിനു അടുത്ത വിത്തുവിതക്കൽ കാലം മുതൽ ക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. യുദ്ധം അവസാനിച്ചാൽ പോലും വിതരണ സംവിധാനം സാധാരണ നിലയിലെത്താൻ മാസങ്ങൾ വീണ്ടും വേണ്ടി വരും.
തീൻമേശകൾ പൊള്ളുമോ?
കാലാവസ്ഥ വ്യതിയാനം ഭക്ഷണ മേശകൾ പൊള്ളിക്കുന്ന ഈ കാലഘട്ടത്തിൽ രാസവളം ലഭിക്കാതെയായാൽ തീർച്ചയായും ഇന്ത്യയിൽ ഭക്ഷ്യ ഉൽപ്പാദനം കുറയും. ശ്രീലങ്ക ജൈവ രീതിയിലേക്ക് പോകാൻ രാസവളം ഇറക്കുമതി നിരോധിച്ച് പട്ടിണിയിലേക്ക് നീങ്ങിയതിന്റെ പാഠങ്ങൾ നമുക്ക് മുന്നിലുണ്ട്. സാധാരണക്കാർ അരിയ്ക്കും ഇന്ധനത്തിനും പോലും മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ആ കാഴ്ച ഇന്ത്യയിൽ ആവർത്തിക്കാൻ അനുവദിച്ചുകൂടാ.
English Summary : Days of Famine Ahead in India?