സാലറി അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ നേട്ടങ്ങൾ അറിയാതെ പോകരുത്
ജോലിക്കു കയറുമ്പോൾ സാലറി അക്കൗണ്ട് പുതിയതായി തുടങ്ങാറില്ലേ? സാലറി അക്കൗണ്ട് തുടങ്ങുന്നവർക്ക് ബാങ്ക് ഒട്ടേറെ ബെനിഫിറ്റ് നൽകുന്നുണ്ട്. പലർക്കും സാലറി അക്കൗണ്ട് നൽകുന്ന സേവനങ്ങളെക്കുറിച്ച് ധാരണയില്ല. പല ബാങ്കുകളും പല രീതിയിലാണ് സേവനങ്ങൾ നൽകുന്നത്. പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐയുടെ സേവനങ്ങൾ

ജോലിക്കു കയറുമ്പോൾ സാലറി അക്കൗണ്ട് പുതിയതായി തുടങ്ങാറില്ലേ? സാലറി അക്കൗണ്ട് തുടങ്ങുന്നവർക്ക് ബാങ്ക് ഒട്ടേറെ ബെനിഫിറ്റ് നൽകുന്നുണ്ട്. പലർക്കും സാലറി അക്കൗണ്ട് നൽകുന്ന സേവനങ്ങളെക്കുറിച്ച് ധാരണയില്ല. പല ബാങ്കുകളും പല രീതിയിലാണ് സേവനങ്ങൾ നൽകുന്നത്. പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐയുടെ സേവനങ്ങൾ അറിയാം.
∙ മിനിമം ബാലസ് വേണ്ട, പിഴയുമില്ല
അക്കൗണ്ടിൽ കാശില്ലെങ്കിലും നോ ടെൻഷൻ. സാലറി അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് ആണ്. നിശ്ചിത തുക സൂക്ഷിക്കണമെന്ന നിബന്ധനയില്ലാത്തതിനാൽ, പിഴ ഈടാക്കുമെന്ന പേടി വേണ്ട.
∙ അൺലിമിറ്റഡ് എടിഎം ട്രാൻസാക്ഷൻ
സാധാരണ സേവിങ്സ് അക്കൗണ്ടിൽ മാസത്തിൽ 5 തവണ മാത്രമേ സൗജന്യമായി എടിഎം ഇടപാട് നടത്താനാകൂ. പിന്നീടുള്ള ഉപയോഗത്തിന് പ്രത്യേക ചാർജ് ഈടാക്കും. എന്നാൽ സാലറി അക്കൗണ്ട് ഉള്ളവർക്ക് എത്രതവണ വേണമെങ്കിലും സൗജന്യ ഇടപാട് നടത്താം. ഏതു ബാങ്കിന്റെ എടിഎം ആണെങ്കിലും എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാം.
∙ 20 ലക്ഷത്തിന്റെ പഴ്സനൽ ആക്സിഡന്റ് കവർ
20 ലക്ഷം രൂപയുടെ പഴ്സനൽ ആക്സിഡന്റ് ഇൻഷുറൻസ് കവർ. സാലറി അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ മാത്രമേ ഇൻഷുറൻസ് ലഭിക്കൂ.
∙ വായ്പ എടുക്കുമ്പോൾ ഇളവ്
വായ്പ ഏതുമാകട്ടെ ആകർഷകമായ നിരക്കിൽ വ്യക്തിഗത വായ്പ, ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ലഭ്യമാകും. സാലറി അക്കൗണ്ടുകാർക്ക് മുൻഗണന ലഭിക്കുകയും ചെയ്യും.
∙ സൗജന്യ ഇടപാടുകൾ
ഡ്രാഫ്റ്റ്, മൾട്ടി സിറ്റി ചെക്ക്, എസ്എംഎസ് അലർട്ട്, ഫ്രീ ഓൺലൈൻ എൻഇഫ്ടി, ആർടിജിഎസ് ഇടപാടുകൾ തുടങ്ങിയവ സൗജന്യമായി ചെയ്യാം.
∙ ഓവർഡ്രാഫ്റ്റ് സൗകര്യം
പെട്ടെന്ന് ഒരാവശ്യം വന്നാൽ പണം കണ്ടെത്താൻ ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താം. രണ്ടു മാസത്തെ നെറ്റ് സാലറിക്കു തുല്യമായ ഓവർഡ്രാഫ്റ്റ് സൗകര്യം അക്കൗണ്ട് ഉടമകൾക്ക് നൽകുന്നുണ്ട് (തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കു മാത്രം).
∙ സൂക്ഷിച്ചുവയ്ക്കാം റിവാഡ് പോയിന്റുകൾ
ഓരോ ഇടപാടുകൾക്കും ബാങ്ക് റിവാഡ് പോയിന്റുകൾ നൽകും. ഇത് ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുകയും മറ്റും ചെയ്യുമ്പോൾ പ്രയോജനപ്പെടുത്താം.
∙ മറ്റു സേവനങ്ങൾ
ലോക്കർ സൗകര്യം ഉപയോഗിക്കുമ്പോൾ 25% ഇളവ് ലഭിക്കും. മികച്ച പലിശ ലഭിക്കുന്ന മൾട്ടി ഓപ്പണ്‍ ഡെപ്പോസിറ്റ് സൗകര്യം
ഡീമാറ്റ് അക്കൗണ്ട്, ഓൺലൈൻ–ട്രേഡിങ് അക്കൗണ്ട് തുടങ്ങിവ സാലറി അക്കൗണ്ട് ഓപൺ ചെയ്യുമ്പോൾതന്നെ തുടങ്ങാം.
കൂടാതെ ഡെബിറ്റ് കാർഡ്, എസ്ബിഐ യോനോ എന്നിവയ്ക്കു പ്രത്യേക ഓഫറുകളും ഉണ്ട്.
∙ കുടുംബത്തിനും പ്രയോജനം
സാലറി അക്കൗണ്ട് ഉടമയുടെ കുടുംബാംഗങ്ങൾക്കും പ്രയോജനം ലഭിക്കും. അക്കൗണ്ട് ഉടമ വഴി കുടുംബാംഗങ്ങൾ ആരംഭിക്കുന്ന അക്കൗണ്ട് ആണെങ്കിൽ അവക്ക് അക്കൗണ്ടിൽ നിശ്ചിത തുക സൂക്ഷിക്കേണ്ടതില്ല. എടിഎം ഡെബിറ്റ് കാർഡിന് പ്രത്യേക ചാർജ് ഈടാക്കില്ല, സൗജന്യ എസ്എംഎസ് അലേർട്ട്, ഡിമാൻഡ് ഡ്രാഫ്റ്റ്, ഓട്ടോ സ്വീപ് സൗകര്യം എന്നിവയും ലഭിക്കും. ഈ സൗകര്യങ്ങളുപയോഗപ്പെടുത്തി നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും സമ്പാദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകും.
എല്ലാ മാസവും മുടങ്ങാതെ ശമ്പളം അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നവർക്കാണ് ഈ സൗകര്യങ്ങൾ ലഭിക്കുക. ശമ്പളം മുടങ്ങിയാൽ സാധാരണ സേവിങ്സ് അക്കൗണ്ട് ആയി കണക്കാക്കും.
English Summary : Salary Account will Help You to Plan Your Savings Effectively