കൃത്യമായി എല്ലാ മാസവും ഒന്നാം തീയതി സംസ്ഥാനത്തെ ട്രഷറികളിൽ നിന്ന് പെൻഷൻ വാങ്ങിയിരുന്ന പലർക്കും ഈ മാസം ഒന്നിന് പെൻഷൻ കിട്ടിയില്ല. സമയബന്ധിതമായി മസ്റ്ററിങ് നടത്താൻ മറന്ന സർവീസ് പെൻഷൻകാർക്കും കുടുംബപെൻഷൻകാർക്കുമാണ് വെറും കൈയോടെ മടങ്ങേണ്ടി വന്നത്. ഒന്നാം തീയതി മസ്റ്ററിങ് നടത്തിയാലും അതിനടുത്ത ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃത്യമായി എല്ലാ മാസവും ഒന്നാം തീയതി സംസ്ഥാനത്തെ ട്രഷറികളിൽ നിന്ന് പെൻഷൻ വാങ്ങിയിരുന്ന പലർക്കും ഈ മാസം ഒന്നിന് പെൻഷൻ കിട്ടിയില്ല. സമയബന്ധിതമായി മസ്റ്ററിങ് നടത്താൻ മറന്ന സർവീസ് പെൻഷൻകാർക്കും കുടുംബപെൻഷൻകാർക്കുമാണ് വെറും കൈയോടെ മടങ്ങേണ്ടി വന്നത്. ഒന്നാം തീയതി മസ്റ്ററിങ് നടത്തിയാലും അതിനടുത്ത ദിവസം മാത്രമേ പെൻഷൻ കിട്ടൂ.

ADVERTISEMENT

ജീവിച്ചിരിക്കുന്നതിനു തെളിവു വേണ്ടേ?

മസ്റ്ററിങ് നടത്തി കൃത്യമായി ഒരു വർഷം പൂർത്തിയാകുമ്പോൾ അടുത്ത മസ്റ്ററിങ് നടത്തണമെന്നാണ് വ്യവസ്ഥ. നേരത്തെ ഓരോ വർഷവും നവംബർ മാസത്തിൽ മാത്രമാണ് മസ്റ്ററിങ് നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ മാസത്തിലും മസ്റ്ററിങ് നടത്തുന്നുണ്ട്. മാത്രമല്ല മസ്റ്ററിങ് കർശനമായി പാലിക്കണമെന്ന നിർദേശവുമുണ്ട്.

ADVERTISEMENT

മുടങ്ങിയത് എങ്ങനെ?

കഴിഞ്ഞ വർഷം നവംബർ 1ന് മസ്റ്ററിങ് നടത്തിയവർ ഈ വർഷം നവംബർ 1ന് മസ്റ്ററിങ് നടത്തിയാൽ പോരാ. ഒക്ടോബർ 30 ന് മസ്റ്ററിങ് നടത്തി ഒരു വർഷം പൂർത്തിയാകുന്നുണ്ട്. പക്ഷേ നവംബർ മാസ പെൻഷൻ പ്രോസസ്സിങ് നടപടികൾ ഒക്ടോബർ 25 മുതൽ ആരംഭിക്കും. അതിനാൽ അതിനു മുമ്പ് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കിയിരിക്കണം. ഒക്ടോബർ 30 ന് മസ്റ്ററിങ് കാലാവധി അവസാനിക്കുന്നതിനാൽ നവംബർ മാസത്തെ പെൻഷൻ പ്രോസസ് ചെയ്യാൻ പറ്റാതെ വരുന്നു. അതാണ് പെൻഷ ൻ മുടങ്ങാൻ കാരണം. അതിനാൽ പെൻഷൻ മുടങ്ങുന്നത് ഒഴിവാക്കാൻ മസ്റ്ററിങ് തീയതി കൃത്യമായി ഓർമയിൽ സൂക്ഷിക്കുക. നിശ്ചിത തീയതിക്ക് ഒരാഴ്ച മുമ്പ് മസ്റ്റർ നടപടി പൂർത്തിയാക്കുക.

ADVERTISEMENT

മസ്റ്ററിങിന് വഴികൾ പലത്

 1. പെൻഷൻകാർ ക്ക് ബന്ധപ്പെട്ട ട്രഷറിയിൽ പെൻഷൻ ബുക്കും തിരിച്ചറിയൽ രേഖയുമായി നേരിട്ടെത്തി മസ്റ്ററിങ് നടത്താം.

2. ഏതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ നിശ്ചിത ഫോറത്തിൽ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് ട്രഷറിയിൽ ഹാജരാക്കാം.

3. ജീവൻ പ്രമാൺ പോർട്ടലിലൂടെ ഓൺലൈനായി ലൈഫ് സർഫിക്കറ്റ് സമർപ്പിക്കാം. പോസ്റ്റ്മാൻ വീട്ടിലെത്തി ഇതു നിർവഹിക്കും. പോസ്റ്റ്‌ ഇൻഫൊ ആപ്പിലൂടെ അക്ഷയ കേന്ദ്രങ്ങൾ വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.

4. 80 വയസ്സു കഴിഞ്ഞ കിടപ്പു രോഗികൾക്ക് അസി.സർജനിൽ കുറയാത്ത സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ട്രഷറിയുമായി ബന്ധപ്പെട്ടാൽ ട്രഷറി ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും.

5. ബാങ്കുകളിലൂടെ പെൻഷൻ വാങ്ങുന്നവർക്ക് വീഡിയോ കോളിലൂടെയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഈ സൗകര്യമൊരുക്കുന്നുണ്ട്. ഈ ബാങ്കുകളിൽ പെൻഷൻ അക്കൗണ്ട് ഉള്ളവർക്കാണ് ഇത്തരം സൗകര്യം.