സ്വതന്ത്ര ഇന്ത്യയിലെ 92–ാമത്തെയും രണ്ടാം മോദി സർക്കാരിന്റെയും ധനമന്ത്രി നിർമല സീതാരാമന്റെയും അഞ്ചാമത്തെയും കേന്ദ്രബജറ്റാണ് ഫെബ്രുവരി ഒന്നിനു പാർലമെന്റിൽ അവതരിപ്പിക്കുന്നത്. 2024 ആദ്യം ലോകസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് കൂടിയാണിത്. ബജറ്റ് തയാറാക്കുമ്പോൾ എന്തൊക്കെ ലക്ഷ്യങ്ങളാകും ധനമന്ത്രിയുടെ മനസ്സിലുണ്ടാകുക? പ്രതിസന്ധികളുടെ വർഷം എന്നു വിലയിരുത്തപ്പെടുന്ന 2023ൽ ഇന്ത്യയെ കൈപിടിച്ചുയർത്താനുള്ള ഏതൊക്കെ ചേരുവകളാണ് ബജറ്റിൽ പ്രതീക്ഷിക്കാവുന്നത്? ഗ്രാമീണ പദ്ധതികൾക്കായി കൂടുതൽ തുക നീക്കിയിരുത്തുമോ? ധനകാര്യ വിദഗ്ധൻ പി. രവീന്ദ്രനാഥൻ വിലയിരുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ എന്താണു ബജറ്റ്? 

ADVERTISEMENT

ഗവൺമെന്റിന്റെ വെറും വ്യയക്കണക്കല്ല ബജറ്റ്. നടപ്പു സാമ്പത്തിവർഷം തന്നെ അവലോകനവും അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വരവുചെലവു കണക്കുകളും നടപ്പിലാക്കനുദ്ദേശിക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും രൂപരേഖയുമെല്ലാം അടങ്ങുന്നതാണ് ബജറ്റ്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തോടൊപ്പം വയ്ക്കുന്ന വാർഷിക ധനകാര്യ പ്രസ്താവന, ധനാഭ്യർഥനകൾ, ധനബിൽ, ധനവിനിയോഗബിൽ തുടങ്ങി പതിനഞ്ചോളം ബജറ്റ് രേഖകൾകൂടി ഉൾപ്പെടുന്നതാണു ബജറ്റ്. 

∙ ധനമന്ത്രിയുടെ മുന്നിലെ ലക്ഷ്യങ്ങൾ:

മൂന്നു ലക്ഷ്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാവണം ഏതൊരു ധനമന്ത്രിയും ബജറ്റിനു രൂപം നൽകുന്നത്. 

അതോടൊപ്പം തന്നെ സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനുള്ള നടപടികളുമുണ്ടാകണം. ഈ ലക്ഷ്യങ്ങൾ പരസ്പരപൂരകങ്ങളാണെന്നു പറയാൻ കഴിയില്ല. ഒരു ധനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഈ ലക്ഷ്യങ്ങളെയെല്ലാം കൂട്ടിയിണക്കിക്കൊണ്ടുപോകുകയാണു പ്രധാനം. അതിനു കഴിഞ്ഞാൽ ധനമന്ത്രി ജയിച്ചു. ബജറ്റ് തയാറാക്കുമ്പോൾ ആഗോള ദേശീയ സാമ്പത്തിക സ്ഥിതികൾ കണക്കിലെടുക്കണം. 

ADVERTISEMENT

∙ ആഗോള സാമ്പത്തികനില ഇന്ന്

ആഗോള സാമ്പത്തികരംഗം പ്രതിസന്ധികളിലൂടെയാണു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ്–19 മഹാമാരിയും ഏതാണ്ട് ഒരു വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ൻ സംഘട്ടനവും ആഗോളതലത്തിൽ അനിശ്ചിതത്വവും സാമ്പത്തികമാന്ദ്യത്തിന്റെ കരിനിഴലും പാകിയിരിക്കുന്നു. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ചൈന, ജപ്പാൻ തുടങ്ങിയ സാമ്പത്തിക മല്ലന്മാർ സാമ്പത്തിക മെല്ലെപ്പോക്കും വിലക്കയറ്റവും കൊണ്ടു പൊറുതി മുട്ടിയിരിക്കുന്നു. ഒട്ടുമിക്ക കേന്ദ്രബാങ്കുകളും പലിശനിരക്ക് മുൻപില്ലാത്തവിധം കൂട്ടി പണപ്പെരുപ്പത്തെ വരുതിയിലാക്കാൻ ശ്രമിക്കുമ്പോൾ അതു സാമ്പത്തികമാന്ദ്യത്തിലേക്കാണു രാജ്യങ്ങളെ നയിക്കുന്നത്. 

2023 ആഗോളതലത്തിൽ പ്രതിസന്ധിയുടെ വർഷമായിരിക്കുമെന്നാണ് രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളും റേറ്റിങ് ഏജൻസികളുമെല്ലാം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി ഇന്ത്യയെയും സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ അനുഭവപ്പെടുന്ന ചോദന (demand)പ്രതിസന്ധി ഇന്ത്യയെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. കയറ്റുമതി കുറയുന്നു, വ്യാപാരക്കമ്മി കൂടുന്നു, വിദേശനാണയശേഖരത്തിൽ ഇടിവുണ്ടാകുന്നു, കറന്റ് അക്കൗണ്ടിലെ കമ്മി കൂടുന്നു. ഇതൊക്കെ കണക്കിലെടുത്തുവേണം ബജറ്റിന് അന്തിമരൂപം നൽകാൻ. 

∙ ഇന്ത്യയുടെ സാമ്പത്തികാവസ്ഥ

ADVERTISEMENT

മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സ്ഥൂല സാമ്പത്തികനില ഏറക്കുറെ മെച്ചപ്പെട്ട അവസ്ഥയിലാണ്. ജിഡിപി വളർച്ചാനിരക്കിലും പണപ്പെരുപ്പ നിരക്കിലും നികുതിസമാഹരണത്തിലുമെല്ലാം നാം മെച്ചപ്പെട്ട പ്രകടനമാണു കാണിക്കുന്നത്. 2023 ൽ ലോക സമ്പദ്ഘടന 2.2 ശതമാനം ജിഡിപി വളർച്ച കൈവരിക്കുമ്പോൾ ഇന്ത്യ 5.7 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് The Organization for Economic Cooperation and Development(OECD) പ്രവചിക്കുന്നത്. 

എന്നാൽ, ഇന്ത്യൻ സമ്പദ്ഘടന വെല്ലുവിളികളെ നേരിട്ടുകൊണ്ടാണു മുന്നോട്ടു പോകുന്നത്. ഇപ്പോൾ കാണുന്ന ഉയർന്ന ജിഡിപി വളർച്ച കുറഞ്ഞ അടിസ്ഥാന പ്രഭാവത്തിന്റെ (low base effect) ഫലമാണെന്നാണ് ധനശാസ്ത്രജ്ഞന്മാരുടെ നിലപാട്. ചില്ലറ വിലക്കയറ്റം ഉയർന്ന സഹനപരിധിക്കു താഴെ കൊണ്ടുവരാൻ കഴിഞ്ഞപ്പോഴും കാതൽ പണപ്പെരുപ്പം ഇപ്പോഴും 6.1 ശതമാനമാണെന്നോർക്കണം. ഇത് ആകുലത സൃഷ്ടിക്കുന്നതാണെന്നാണ് ആർബിഐ ഗവർണർ പറയുന്നത്. 

രാജ്യത്തെ തൊഴിലില്ലായ്മ ഏഴു ശതമാനത്തിനു മുകളിലാണ്. ബാങ്ക് നിക്ഷേപത്തിലെ കുറവ് വായ്പാവളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു. നടപ്പു സാമ്പത്തിക വർഷം രൂപ ഡോളറിനെതിരെ 7.5 ശതമാനത്തോളം മൂല്യശോഷണം നേരിട്ടു. വ്യാപാരക്കമ്മി ഉയർന്നു നിൽക്കുന്നു. ഡിസംബർ വരെയുള്ള വ്യാപാരക്കമ്മി 218.94 ബില്യൺ ഡോളറാണ്. ചൈനയുമായുള്ള വ്യാപാരക്കമ്മി മാത്രം 101.02 ബില്യൺ ഡോളറാണ് ഏറ്റവും പുതിയ കണക്കനുസരിച്ച് കറന്റ് അക്കൗണ്ടിലെ കമ്മി ജിഡിപിയുടെ 4.4 ശതമാനമാണ്. എസ്ബിഐയുടെ റിപ്പോർട്ടനുസരിച്ചു നടപ്പു സാമ്പത്തികവർഷത്തെ ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനം വരുന്ന 17.5 ലക്ഷം കോടി രൂപയുമായിരിക്കും. ധനകാര്യ കമ്മിഷന്റെ ധനദൃഢീകരണലക്ഷ്യത്തിൽനിന്നു വളരെ അകലെയാണിത്. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ മൊത്തം കടമെടുപ്പ് നടപ്പുവർഷത്തെ 22.2 ലക്ഷം കോടിരൂപയിൽ നിന്നു 2023–’24 ൽ 24.3 ലക്ഷം കോടി രൂപയായി ഉയരുമെന്നു എസ്ബിഐ റിപ്പോർട്ട് പറയുന്നു. ഇന്ത്യൻ സാമ്പത്തികനില ഭദ്രമല്ലെന്നാണ് ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്.

∙ ജിഡിപി ഉയരണമെങ്കിൽ

ജിഡിപിയുടെ വളർച്ച ഉയർന്ന സ്വകാര്യ ഉപഭോഗം, ഉയർന്ന സ്വകാര്യ മുതൽ മുടക്ക്, ഉയർന്ന സർക്കാർ ചെലവ്, ഉയർന്ന സർക്കാർ മുതൽ മുടക്ക് വിദേശ വ്യാപാരമിച്ചം, ഉയർന്ന മൂലധനച്ചെലവ്, കുറഞ്ഞ ധനക്കമ്മി എന്നിവയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്. സാമ്പത്തിക വളർച്ചയിൽ മുഖ്യ പങ്കു വഹിക്കുന്ന സ്വകാര്യ ഉപഭോഗത്തിലും സ്വകാര്യ മുതൽമുടക്കിലും മൂലധനച്ചെലവിലും വൻ മുന്നേറ്റം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. 2023–’24 സാമ്പത്തിക വർഷത്തെ പൊതുബജറ്റ് ഈ വസ്തുതകളെല്ലാം കണക്കിലെടുത്തുവേണം തയാറാക്കാൻ. 

ആത്മ നിർഭർ ഭാരത്, ഉൽപാദന ബന്ധിത ആനുകൂല്യ പദ്ധതികൾ എന്നിവ ഇനിയും വിപുലപ്പെടുത്തേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും ഗവേഷണത്തിനും നൂതനരീതികൾക്കുമെല്ലാം കൂടുതൽ പണം ചെലവഴിക്കണം. കഴിയുന്നത്ര സ്വകാര്യ പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ പണം കണ്ടെത്തണം. സ്വകാര്യ–പൊതു പങ്കാളിത്തം ശക്തിപ്പെടുത്തി പണലഭ്യതയുടെ വിടവു നികത്തണം. 

മൂലധനച്ചെലവു കൂടാതെയുള്ള ഉയർന്ന ധനക്കമ്മി ഇക്വിറ്റി ആസ്തികളെ സംബന്ധിച്ചിടത്തോളം നല്ല വാർത്തയല്ല. ഭൗതികവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ കൂടുതൽ തുക ബജറ്റിൽ അനുവദിക്കണം. സ്വകാര്യ നിക്ഷേപം ഉയർത്തുന്നതിനു പൊതുമൂലധനച്ചെലവു കൂട്ടി സമ്പദ്ഘടനയുടെ വളർച്ചയ്ക്കു വേഗം കൂട്ടാനുള്ള നടപടികൾ ബജറ്റിലുണ്ടാവണം. മൂലധനച്ചെലവ് ജിഡിപിയുടെ ഇന്നത്തെ 2.9 ശതമാനത്തിൽനിന്ന് 3.5 ശതമാനമായെങ്കിലും ഉയർത്തിയാലേ ഉദ്ദേശിക്കുന്ന വളർച്ച ൈകവരിക്കാൻ കഴിയൂ. വിദ്യാഭ്യാസം, ആരോഗ്യം, ഗവേഷണം എന്നിവയ്ക്ക് ജിഡിപിയുടെ 5.5 ശതമാനമെങ്കിലും വിനിയോഗിക്കണം. അതു സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമാണ്. വിദ്യാഭ്യാസ സെസ് ശരിയാം വിധം ഉപയോഗപ്പെടുത്തണം.  

∙ വർധിക്കുന്ന സമത്വം

സാമ്പത്തിക വളർച്ച എത്ര കൈവരിച്ചാലും നേട്ടം നീതിപൂർവം വീതിക്കപ്പെടുന്നില്ലെങ്കിൽ അത് അധാർമികവും അനീതിയുമാണ്. ഇന്ത്യ ഇന്നു സാമ്പത്തിക അസമത്വം കൂടുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു. ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ കയ്യിലാണ് ദേശീയസമ്പത്തിന്റെ 40.5 ശതമാനം. 10 ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലാണ് ദേശീയ സമ്പത്തിന്റെ 63 ശതമാനവും. താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെ കയ്യിൽ ആകെ സമ്പത്തിന്റെ മൂന്നു ശതമാനം മാത്രമാണുള്ളത്. കഴിഞ്ഞ രണ്ടു വർഷത്തെ സമ്പത്തിൽ 37 ശതമാനം മാത്രമാണ് 99 ശതമാനം വരുന്ന സാധാരണക്കാർക്കു ലഭിച്ചത്, 63 ശതമാനം ഒരു ശതമാനം വരുന്ന സഹസ്ര ശതകോടീശ്വരന്മാരുടെ അക്കൗണ്ടിലേക്കാണ് ഒഴുകിപ്പോയത്.   

അതേസമയം സർക്കാരിനു ലഭിക്കുന്ന ചരക്കു സേവന നികുതിയിൽ 60 ശതമാനവും നൽകുന്നത് 50 ശതമാനം വരുന്ന സാധാരണക്കാരാണ്. അതിസമ്പന്നരും സമ്പന്നരുമായ പത്തു ശതമാനത്തിൽ നിന്നു സർക്കാരിനു ലഭിക്കുന്നത് നാലു ശതമാനത്തിൽ താഴെയാണ്. ഇതു കാണിക്കുന്നത് ജിഎസ്ടിയുടെ ഭാരം മുഖ്യമായും വഹിക്കുന്നതു സാധാരണക്കാരാണെന്നും അതിനാൽ ജിഎസ്ടി സ്ലാബുകളും നിരക്കുകളും മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നാണ്. 

ആഗോളപട്ടിണി സൂചികയനുസരിച്ച് 121 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 107 ആണ്. കുട്ടികളും സ്ത്രീകളും ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവ് നേരിടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇതു രാജ്യത്തിന് അപമാനവും അപകടവുമാണ്. സമ്പത്തിന്റെ നീതിപൂർവകമായ വിതരണം നടക്കുന്നതിന് അനുയോജ്യമായ സാമ്പത്തികനയങ്ങൾക്കു സർക്കാർ തയാറാവേണ്ടിയിരിക്കുന്നു. പുതിയ ബജറ്റിൽ അതിനുള്ള ശ്രമമുണ്ടാകുമെന്നു പ്രതീക്ഷിക്കാം. 

മൂലധനത്തെക്കാൾ അധ്വാനമാണ് ഒരു രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നത് എന്ന യാഥാർഥ്യം ഭരിക്കുന്നവർ മറന്നുകൂടാ. തൊഴിലില്ലായ്മയും അസമത്വവും കൊടികുത്തി വാഴുന്ന ഇന്നത്തെ അവസ്ഥയിൽ വിവിധ ഗ്രാമീണ പദ്ധതികൾക്കു കൂടുതൽ പണം നീക്കിവയ്ക്കണം. അതു വേണ്ടവിധം ഉപയോഗപ്പെടുത്തണം. 

∙ നികുതിപരിഷ്കരണം

യഥാർഥത്തിലുള്ള കോർപറേറ്റ് നികുതിനിരക്ക് വെറും 22 ശതമാനം മാത്രമാണെങ്കിൽ വ്യക്തിഗത ആദായനികുതി നിരക്ക് 30 ശതമാനത്തിനു മുകളിലാണ്. അതുകൊണ്ടുതന്നെ വ്യക്തിഗത ആദായ നികുതി നിരക്കുകളിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. 20 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള വ്യക്തിഗത ആദായനികുതി സ്ലാബുകളിൽ കാലോചിതമായ കുറവു വരുത്തണം. നികുതി കിഴിച്ച് അധിക പണം ജനങ്ങളിലെത്തുന്നത് ഉപഭോഗാവശ്യങ്ങൾക്കു ശക്തി പകരുകയും സമ്പദ്ഘടനയിലെ ചോദനത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യും. ആദായനികുതി നിയമത്തിലെ 80 സി പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം പൂർണമായും ആദായനികുതിയിൽ നിന്ന് ഒഴിവാക്കണം. ഇൻഷുറൻസ്, മ്യൂച്വൽഫണ്ട്  എന്നിവയിലൊക്കെ നിക്ഷേപിക്കുന്നവർക്ക് നികുതി ആശ്വാസം ലഭിക്കുമ്പോൾ ബാങ്കുകളിൽ സ്ഥിരനിക്ഷേപം നടത്തുന്നവർക്ക് ഇത്തരം നികുതി ആനുകൂല്യം ലഭിക്കുന്നില്ല. അഞ്ചു ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങളെ ആദായനികുതിയിൽനിന്ന് ഒഴിവാക്കണം. 

മൂലധനനേട്ട നികുതികളിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനു സർക്കാർ ശ്രമിച്ചേക്കും. സ്വർണം, ഉയർന്ന മൂല്യമുള്ള ഇലക്ട്രോണിക് ഉപഭോഗവസ്തുക്കൾ എന്നിവയുടെ മേലുള്ള ഇറക്കുമതി തീരുവ ഉയർത്താവുന്നതാണ്. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ കയറ്റുമതിയിലെ ഇടിവു കുറയ്ക്കുന്നതിന് പരുത്തിയുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യാവുന്നതാണ്.  

ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് ബജറ്റിന് ഒരു മാനുഷിക മുഖം നൽകാൻ ധനമന്ത്രി ശ്രമിച്ചേക്കാം.

ലേഖകൻ സംസ്ഥാന ആസൂത്രണ ബോർഡിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടറും ധനകാര്യ വിദഗ്ധനുമാണ്

English Summary : This Time Union Budget Need a Human Touch