ചില വസ്തുക്കളും കുറച്ചു പൊങ്ങച്ചവും ചേർത്തുള്ള പതിവ് തുടക്കം. ഏഴ് മുൻഗണനാ ലക്ഷ്യങ്ങളും മുൻ രീതികളുടെ ആവർത്തനം. ഡാറ്റയുടെ ഗുണനിലവാരകുറവും വിശ്വാസ്യതയില്ലാമയും പല വിവരങ്ങളിലും പ്രകടം. കേട്ടു മറന്ന വായ്താരികളും പൊടിതട്ടി മിനുക്കി വീണ്ടും അവതരിപ്പിച്ചു. കാലിക പ്രശനങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുന്ന ബജറ്റ്. അതേ സമയം, സാമ്പത്തിക പരിഷ്കരണങ്ങളുടെ കൃത്യമായ വിളംബരം. ഒപ്പം ഭരിക്കുന്നവരുടെ വോട്ട് ബാങ്കായ മധ്യ വർഗ സമൂഹത്തെ തലോടുന്ന കുറച്ചു നിർദേശങ്ങളും അടങ്ങിയതാണ് 2023-24 ലെ കേന്ദ്ര ബജറ്റ്. കേന്ദ്ര ബജറ്റിനെ ഒറ്റനോട്ടത്തിൽ ഇങ്ങനെ വിലയിരുത്താം. 'അമൃത് കൽ ' എന്ന തൂണിൻമേൽ ഏഴ് വിശാല ലക്ഷ്യങ്ങൾ ചേർത്ത് വെച്ചിരിക്കുന്നു.' സബ്ക സാത് സബ്ക വികാസിൽ' തുടങ്ങി ഹരിത വളർച്ചയിൽ അവസാനിക്കുന്ന ഏഴ് കിടിലൻ ആശയങ്ങൾ. കാർഷിക മേഖലക്ക് ഊന്നൽ നൽകിയാണ് വളർച്ചയുടെ പാത വെട്ടിത്തുറക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില വസ്തുക്കളും കുറച്ചു പൊങ്ങച്ചവും ചേർത്തുള്ള പതിവ് തുടക്കം. ഏഴ് മുൻഗണനാ ലക്ഷ്യങ്ങളും മുൻ രീതികളുടെ ആവർത്തനം. ഡേറ്റയുടെ ഗുണനിലവാരക്കുറവും വിശ്വാസ്യതയില്ലായ്മയും പല വിവരങ്ങളിലും പ്രകടം. കേട്ടു മറന്ന വായ്ത്താരികളും പൊടിതട്ടി മിനുക്കി വീണ്ടും അവതരിപ്പിച്ചു. കാലിക പ്രശ്നങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന ബജറ്റ്. അതേസമയം, സാമ്പത്തിക പരിഷ്കരണങ്ങളുടെ കൃത്യമായ വിളംബരം. ഒപ്പം, ഭരിക്കുന്നവരുടെ വോട്ട് ബാങ്കായ മധ്യ വർഗ സമൂഹത്തെ തലോടുന്ന കുറച്ചു നിർദേശങ്ങളും അടങ്ങിയതാണ് 2023-24ലെ കേന്ദ്ര ബജറ്റ്. കേന്ദ്ര ബജറ്റിനെ ഒറ്റനോട്ടത്തിൽ ഇങ്ങനെ വിലയിരുത്താം. 'അമൃത് കാൽ ' എന്ന തൂണിൻമേൽ ഏഴ് വിശാല ലക്ഷ്യങ്ങൾ ചേർത്ത് വെച്ചിരിക്കുന്നു. 'സബ്കാ സാത് സബ്കാ വികാസിൽ' തുടങ്ങി ഹരിത വളർച്ചയിൽ അവസാനിക്കുന്ന ഏഴ് കിടിലൻ ആശയങ്ങൾ. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയാണ് വളർച്ചയുടെ പാത വെട്ടിത്തുറക്കുന്നത്.

ADVERTISEMENT

∙ കാർഷിക വായ്പകൾക്ക് 20 ലക്ഷം കോടി, ഗുണഭോക്താക്കൾ കുറയും 

Image: Bits And Splits/Shutterstock

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയാണ് വളർച്ചയുടെ പാത വെട്ടിത്തുറക്കുന്നത്. സഹകരണ മേഖല, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും പ്രഖ്യാപനം നടത്തിയിട്ടുണ്ട്. കാർഷിക വായ്പയ്ക്കായി 20 ലക്ഷം കോടി വകയിരുത്തിയതാണ് വലിയ ഊന്നൽ ആയി പറയുന്നത്. കാർഷിക മേഖലിയിലെ അടിസ്ഥാന പ്രശ്നങ്ങളെ ബജറ്റ് കാണുന്നില്ല. നിവേഷകങ്ങളുടെ കൂടിയ വിലയും അത് വഴിയുള്ള ഉത്പാദന ചെലവിലെ വർധനവും ബജറ്റ് പരിഗണിക്കുന്നതില്ല. കാർഷിക വിളകൾക്ക് ലഭ്യമാകേണ്ട ന്യായമായ വിലയും, താങ്ങു  വിലയും ഒന്നും പരാമർശ വിഷയങ്ങൾ ആവുന്നില്ല. സ്വാഭാവികമായി ലഭിക്കുന്ന മൂന്ന് മുതൽ നാല് ശതമാനം വരെയുള്ള വളർച്ചയെ ആശ്രയിച്ചിട്ടാണ് എല്ലാം പറയുന്നത്. അതേസമയം, കാർഷിക മേഖലയുടെ മുന്നേറ്റത്തിന് പരിഷ്കരണങ്ങളുടെ ആവശ്യകതയും പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട്.

11.4 കോടി കർഷകർക്ക് 2.2 ലക്ഷം കോടി രൂപ വിതരണം ചെയ്തെന്ന് ആവർത്തിച്ചു കേട്ട പല്ലവി ആവർത്തിക്കപ്പെടുന്നു. ബജറ്റിലെ പല കാര്യങ്ങളും എന്ത് ചെയ്യും എന്നതിനേക്കാളെറെ എന്ത് ചെയ്തു എന്ന് പറയുന്നതിലാണ്. സ്വാഭാവികമായും ഇത് ബജറ്റിന്റെ അടിസ്ഥാന ഗുണത്തെ ഇല്ലാതാക്കുന്നു. കർഷകരുടെ കാര്യത്തിൽ, പിഎം കിസാൻ യോജന വഴി വിതരണം ചെയ്യുന്ന ഗുണഭോക്താക്കളുടെ എണ്ണത്തിൽ കുറവാണ് സംഭവിക്കുന്നത്. ഇത് 67% വരുമെന്നാണ് പുതിയ കണക്ക്

ADVERTISEMENT

∙ പദ്ധതികളേറെ, പണമെവിടെ?

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ കാര്യത്തിൽ ഊന്നൽ നൽകിയിട്ടുണ്ട്. നൈപുണ്യ വികസനത്തിനുള്ള ശ്രമവും ആരോഗ്യ ഇൻഷുറൻസും ശുദ്ധജല പദ്ധതിയും ഗുണം ചെയ്യും. പക്ഷേ  അവയ്ക്കുള്ള തുക മാറ്റിവയ്ക്കൽ അപര്യാപ്തമാണ്. കണക്കുകളിലെ സുതാര്യത കുറവാണെന്നതാണ് ബജറ്റിൽ വിമർശന വിധേയമാക്കപ്പെടുന്ന മറ്റൊരു കാര്യം. വിദ്യാഭ്യാസ - ആരോഗ്യ മേഖലകൾക്കായി ജിഡിപിയുടെ 6% എത്താൻ എത്ര നാളുകൾ വേണ്ടി വരുമെന്ന ചോദ്യമാണിവിടെ ഉയരുന്നത്. 

Image: Liftwood/Shutterstock
ADVERTISEMENT

∙ പരാജയപ്പെട്ട പദ്ധതികൾ വീണ്ടും വ്യവസായത്തിന് 

പ്രതീകാത്മക ചിത്രം

വ്യവസായ ലോകത്തിന്റെ പ്രധാന കീറാമുട്ടിയായ നിക്ഷേപം അഥവാ മൂലധനം സ്വരൂപിക്കൽ ആശിക്കുന്ന രീതിയിൽ കോവിഡ്കാ‌ലം മുതൽ നടക്കുന്നില്ല. ആശങ്കയുളവാക്കുന്ന കാര്യം, ലാഭത്തിന്റെ ഒരു വിഹിതം പുനർ നിക്ഷേപം നടത്തുന്നില്ല എന്നതാണ്. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ)  പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചത് വൻകിട വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. എന്നാൽ സുക്ഷ്മ– ചെറുകിട സംരംഭങ്ങൾ അടങ്ങുന്ന എംഎസ്എംഇ മേഖലകളിലെ നിക്ഷേപം ഉയർത്തുന്ന ക്രിയാത്മക നടപടികളുടെ അഭാവം വ്യക്തമാണ്. വേണ്ടത്ര വിജയിക്കാതെ പോയ പദ്ധതികളുടെ ആവർത്തനമാണ് ബജറ്റിൽ കാണാൻ കഴിയുന്നത്. വേണ്ടത്ര വിജയിക്കാതെ പോയ ബാങ്ക് ക്രെഡിറ്റ് ലിങ്ക് പദ്ധതി നല്ല ഉദാഹരണമാണ്. 

∙ തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കും?

യുവാക്കളുടെ നൈപുണ്യ  വികസനത്തിനും മഹിളകളുടെ ശാക്തീകരണത്തിനുമായി ധാരാളം പദ്ധതികൾ പ്രഖ്യാപിച്ചു. എന്നാൽ ലിംഗ അസമത്വം പരിഹരിക്കുന്നതിനോ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ ഉള്ള നടപടികൾ കുറവാണ്. ഹരിത വളർച്ചയുടെ തിരിച്ചറിവ് ബജറ്റിലുണ്ട്. കടലാസിനപ്പുറം ഇതെത്തുമോ എന്ന സംശയം മാത്രം ബാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നാളത്തെ ഗതി നിശ്ചയിക്കുന്ന സാങ്കേതിക മുന്നേറ്റമാണ്. നല്ല ദിശാബോധത്തോടെയുള്ള  പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ട്. ഡിജിറ്റൽ ഇക്കോണമിയെ കുറിച്ചുള്ള പരാമർശം ഉണ്ടെങ്കിലും എന്തുകൊണ്ടോ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല.

∙ ഇരുട്ടടിയായി നികുതി പരിഷ്കരണം 

ഉയർന്ന വിലക്കയറ്റത്തിനിടയിലും ശ്വാസം മുട്ടുന്ന സാധാരണക്കാരനെ വീണ്ടും കൂടുതൽ പ്രയാസത്തിലാക്കുന്ന നാളുകളിലേക്കു തന്നെയാണ് ബജറ്റ് നിർദേശങ്ങൾ കൊണ്ടെത്തിക്കുക. എന്താണ് നാം പ്രതീക്ഷിച്ചിരുന്നത്? പുതിയ നികുതി പരിഷ്കരണ രീതി സമ്പാദ്യത്തിന് അനുകൂലമായിരുന്നില്ല. അതിൽ മാറ്റം കാണാൻ കഴിയുന്നുണ്ട്. രണ്ടു വർഷം കൊണ്ട് പുതിയ രീതിയിലേക്ക് മാറണമെന്നുള്ള ദൃഢനിശ്ചയത്തിൻ്റെ പ്രതിഫലനം കൂടിയാണത്. എങ്കിലും വിലക്കയറ്റത്തിനെ ഉൾക്കൊള്ളുന്ന മാറ്റം സംഭവിച്ചിട്ടില്ല. 2014 മുതൽ വിലക്കയറ്റത്തിലെ മാറ്റം 47 ശതമാനം ആക്കുന്നു. എന്നാൽ ഈ കാലയളവിൽ നികുതി ഇളവുകളിൽ മാറ്റം വന്നിട്ടുമില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നികുതി ഇളവ് രണ്ടര ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷം ആക്കും എന്നായിരുന്നു പ്രതീക്ഷ. അതുണ്ടായില്ല. രണ്ടാമതായി, നികുതി ഒഴിവാക്കാനുള്ള പരിധികൾ ഉയർത്തുമെന്നായിരുന്നു. ഇതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. പുതിയ നികുതി നിരക്കിലാണ് റിബേറ്റ് ഏഴ് ലക്ഷം ആക്കി ഉയർത്തിയത് കുറഞ്ഞപക്ഷം, ഭവനവായ്പയിന്മേലുള്ള പലിശയുടെ പരിധി രണ്ടു ലക്ഷത്തിൽനിന്ന് മൂന്ന് ലക്ഷത്തിൽ ആക്കുമെന്ന പ്രതീക്ഷയ്ക്കും മങ്ങലേറ്റു. പ്രധാനമായും പഴയ നികുതി രീതി പിന്തുടരുന്നവർക്ക് (അവരാണ് ഭൂരിപക്ഷവും) ചില അപ്പ കഷ്ണങ്ങൾ നീട്ടിയത് ഒഴിവാക്കിയാൽ കാര്യമായ നേട്ടമില്ല.

ധനക്കമ്മി കൂടുമോ?

ധനക്കമ്മി വരുന്ന വർഷം 6.4 ശതമാനം ആയിരിക്കും. മൂലധന ചെലവിന്റെ 3.3%. ഇതു തമ്മിൽ ഒത്തു പോകുന്നില്ലെന്നതാണ് യാഥാർഥ്യം.  ഉയർന്ന മൂലധനച്ചെലവിനുള്ള വിഭവ സമാഹരണം വ്യക്തമല്ല. എപ്പോൾ വേണമെങ്കിലും വീണ്ടും കടത്തിലേക്കു പോകും. അത് ധനക്കമ്മി വർധിപ്പിക്കും. ഈ നിലയിൽ കാര്യങ്ങൾ ഒത്തു വരികയാണെങ്കിൽ 7% വളർച്ചപോലും അകലെയാണ്. വളർച്ച കൈവരിക്കുക എന്ന പതിവ് മന്ത്രമാണ് ബജറ്റിന്റെ സ്വഭാവം. തൊഴിൽ സൃഷ്ടിയോ അതിദാരിദ്ര്യം തുടച്ചു നീക്കലോ ഭരണാധികാരിളുടെ മുഖ്യ അജണ്ട ആകുന്നുമില്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്.

English Summary: More Reforms, but Still Money Flow a Problem? Dr. Martin Patric Explains

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT