ഇന്ത്യക്കാരുടെ സ്വർണ പ്രേമം ഒരു പുതിയ കഥയല്ല. സ്വർണത്തെ ഒരു നിക്ഷേപം എന്നതിലുപരി ആഭരണമായും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നവരാണ് നമ്മിൽ ഏറിയ പങ്കും. സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പ്രയോജനം ലഭിക്കാത്ത, ഉൽപ്പാദനക്ഷമമല്ലാത്ത വിലപിടിപ്പുള്ള ഒരു ആസ്തിയാണ് സ്വർണമെന്ന വിമർശനം ഉന്നയിക്കുന്നവരും ഉണ്ട്.

ഇന്ത്യക്കാരുടെ സ്വർണ പ്രേമം ഒരു പുതിയ കഥയല്ല. സ്വർണത്തെ ഒരു നിക്ഷേപം എന്നതിലുപരി ആഭരണമായും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നവരാണ് നമ്മിൽ ഏറിയ പങ്കും. സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പ്രയോജനം ലഭിക്കാത്ത, ഉൽപ്പാദനക്ഷമമല്ലാത്ത വിലപിടിപ്പുള്ള ഒരു ആസ്തിയാണ് സ്വർണമെന്ന വിമർശനം ഉന്നയിക്കുന്നവരും ഉണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കാരുടെ സ്വർണ പ്രേമം ഒരു പുതിയ കഥയല്ല. സ്വർണത്തെ ഒരു നിക്ഷേപം എന്നതിലുപരി ആഭരണമായും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നവരാണ് നമ്മിൽ ഏറിയ പങ്കും. സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പ്രയോജനം ലഭിക്കാത്ത, ഉൽപ്പാദനക്ഷമമല്ലാത്ത വിലപിടിപ്പുള്ള ഒരു ആസ്തിയാണ് സ്വർണമെന്ന വിമർശനം ഉന്നയിക്കുന്നവരും ഉണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണത്തെ ഒരു നിക്ഷേപം എന്നതിലുപരി ആഭരണമായും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നവരാണ് നമ്മിൽ ഏറിയ പങ്കും. സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പ്രയോജനം ലഭിക്കാത്ത, ഉൽപ്പാദനക്ഷമമല്ലാത്ത വിലപിടിപ്പുള്ള ഒരു ആസ്തിയാണ് സ്വർണമെന്ന വിമർശനം ഉന്നയിക്കുന്നവരും ഉണ്ട്. എന്നാൽ സാമ്പത്തിക ശാക്തീകരണത്തിനും വായ്പാ വ്യാപനത്തിനും സ്വർണം ഏറെ സംഭാവനകൾ നൽകുന്നു എന്നത് വസ്തുതയാണ്. വായ്പാ ലഭ്യത ലളിതവും സുതാര്യവും വേഗത്തിലുമാക്കുന്നതിൽ സ്വർണത്തിന് വലിയ പങ്കുണ്ട്. അടിയന്തര വായ്പ ആവശ്യമുള്ള വ്യക്തികൾക്കും ചെറുകിട സംരംഭകർക്കും കർഷകർക്കുമെല്ലാം ആശ്രയിക്കാവുന്ന ഒന്നാണ് സ്വർണ വായ്പ. ബാങ്കുകളും ബാങ്ക് ഇതര അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും സ്വർണ വായ്പകൾ നൽകിത്തുടങ്ങിയതോടെ ഈ രംഗത്ത് വലിയ ചൂഷണം നടത്തിയിരുന്ന പരമ്പരാഗത പണമിടപാടുകാരുടെ പിടിയിൽ നിന്ന് മോചിതരാകാനും ഉപഭോക്താക്കൾക്ക് കഴിയുന്നു.

താരതമ്യേന കുറഞ്ഞ പലിശ നിരക്ക്, സൗകര്യപ്രദമായ തിരിച്ചടവ് ഒപ്ഷനുകൾ തുടങ്ങിയ ആകർഷണ ഘടകങ്ങളുണ്ട്. എങ്കിലും സ്വർണം പണയം വച്ച് വായ്പ എടുക്കുമ്പോള്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ADVERTISEMENT

സ്വർണ വായ്പ എവിടെ നിന്ന്?

ബാങ്കുകളും,  ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്വർണ വായ്പകൾ നൽകി വരുന്നുണ്ട്. സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ പണയ സ്വർണത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകണം. ഇക്കാര്യത്തിൽ ഏറ്റവും സുരക്ഷിതം ബാങ്കുകളാണെന്നതിൽ തർക്കമില്ല. പലിശ നിരക്കുകൾ വിവിധ ബാങ്കുകളിൽ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് നിരക്കുകൾ താരതമ്യം ചെയ്യുക. ബാങ്കുകളിൽ താരമ്യേന പലിശ നിരക്ക് കുറവാണ്. സ്വര്‍ണ വായ്പയുടെ കാര്യത്തില്‍ വായ്പാ തുക നിശ്ചയിക്കപ്പെടുന്നത് ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തെ (ലോൺ ടു വാല്യു – LTV റേഷ്യോ) അടിസ്ഥാനമാക്കിയാണ്. റിസർവ് ബാങ്ക് ചട്ട പ്രകാരം ഇത് പരമാവധി 75 ശതമാനമാണ്. സ്ഥാപനങ്ങളുടെ നയം, തിരിച്ചടവ് കാലാവധി എന്നിവയെ ആശ്രയിച്ച് ഈ അനുപാതം വ്യത്യാസപ്പെട്ടിരിക്കും. പരമാവധി ഉയർന്ന LTV റേഷ്യോയും കുറഞ്ഞ പലിശ നിരക്കുമുള്ള ബാങ്കുകളെ സ്വർണ വായ്പയ്ക്കായി ആശ്രയിക്കാം.

പ്രീ-പേമെന്റ്, പ്രോസസിങ് നിരക്കുകൾ വിലയിരുത്തുക

ബാങ്കുകൾ സ്വർണ വായ്പയ്ക്ക് പ്രീപേമെന്റ് പിഴ സാധാരണയായി ഈടാക്കില്ല. അതേസമയം, ആറ് മാസം പൂർത്തിയാകുന്നതിനു മുമ്പ് നിങ്ങൾ വായ്പ മുൻകൂട്ടി തിരിച്ചടച്ചാൽ ചില ബാങ്കുകൾ കുടിശികയുള്ള വായ്പയുടെ രണ്ട് ശതമാനം വരെ പ്രീപേമെന്റ് ചാർജ് ഈടാക്കിയേക്കാം. അതിനാൽ പ്രീപേമെന്റ് പിഴ ഈടാക്കാത്ത ബാങ്ക് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സ്വര്‍ണ വായ്പകളിൽ വായ്പാ തുകയുടെ രണ്ടു ശതമാനം വരെയാണ് പ്രോസസിങ് ചാര്‍ജ് ആയി ഈടാക്കാറുള്ളത്. എന്നാല്‍ ചില സ്ഥാപനങ്ങൾ 10 രൂപ മുതൽ കുറഞ്ഞ തുക ഈ ചാര്‍ജായി ഈടാക്കിയും വായ്പ അനുവദിക്കാറുണ്ട്. വലിയ തുക വായ്പ എടുക്കുന്ന സമയത്ത് പ്രോസസിങ് ചാര്‍ജ് കൃത്യമായി പരിശോധിക്കുകയും മൊത്തം വായ്പാ ചെലവില്‍ അത് എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് വിലയിരുത്തുകയും ചെയ്യണം.

ADVERTISEMENT

തിരിച്ചടവ് ഓപ്ഷനുകൾ താരതമ്യം ചെയ്യുക

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തിരഞ്ഞെടുക്കാവുന്ന വിവിധ തിരിച്ചടവ് ഒപ്ഷനുകള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്‍കൂര്‍ പലിശ അടവ്, മാസത്തവണ, ബുള്ളറ്റ് തിരിച്ചടവ് എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളുണ്ട്. ഇതില്‍ നിന്ന് നമ്മുടെ തിരിച്ചടവ് ശേഷിക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗം സ്വീകരിക്കാം.

ക്രെഡിറ്റ് സ്കോർ പ്രശ്നമല്ല

ഏതു ബാങ്കിനെ സമീപിച്ചാലും ഇന്ന് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഒരു പ്രധാന മാനദണ്ഡമാക്കിയാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. എന്നാൽ സ്വർണം ഈടായി നൽകുന്നതിനാൽ സ്വർണ വായ്പയ്ക്ക് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ പരിഗണിക്കാറില്ല. ഇവിടെ അപേക്ഷകന്റെ ക്രെഡിറ്റ് പ്രൊഫൈലിന് പലപ്പോഴും അത്ര പ്രാധാന്യം നല്‍കാറില്ല. അതുകൊണ്ട് തന്നെ, മറ്റു വായ്പകൾക്ക് തടസ്സം നേരിടുന്ന, മോശം ക്രെഡിറ്റ് പ്രൊഫൈൽ ഉള്ള വ്യക്തികൾക്കും കുറഞ്ഞ നിരക്കിൽ സ്വർണ വായ്പ ലഭിക്കും. എന്നാൽ തിരിച്ചടവില്‍ വീഴ്ചയുണ്ടായാല്‍ ഈടായി നല്‍കിയ സ്വര്‍ണം വില്‍പ്പന നടത്തി വായ്പാ തുക തിരിച്ചുപിടിക്കാൻ ബാങ്കുകൾക്ക് കഴിയുമെന്നോർക്കണം.

ADVERTISEMENT

ലേഖകൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിങ് വിഭാഗം മേധാവിയും ജനറൽ മാനേജരുമാണ്

English Summary : How to Take Gold Loan in an Effective way