ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലായ് 31ആണ്. എന്നാല്‍ ഇപ്പോഴും ഭൂരിഭാഗം പേരും റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല.ശമ്പക്കാര്‍ അടക്കം അവസാന ദിവസം കാത്തിരിക്കുകയാണ്.ദിവസം അടുക്കുംതോറും സൈറ്റ് സ്ലോ ആകാനും സാധ്യത ഏറെയാണ്. പലര്‍ക്കും റിട്ടേണ്‍ അടക്കം ലഭിക്കാനും ഉണ്ടാകും. ആദായ നികുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലായ് 31ആണ്. ഇനി എട്ട് ദിവസം കൂടി മാത്രം. എന്നാല്‍ ഇപ്പോഴും ഭൂരിഭാഗം പേരും റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ശമ്പളക്കാര്‍ അടക്കം അവസാന ദിവസം വരെ കാത്തിരിക്കുന്നതാണ് പൊതുവേ കാണുന്ന രീതി. ദിവസം അടുക്കും തോറും സൈറ്റ് സ്ലോ ആകാനും സാധ്യത ഏറെയാണ്. പലര്‍ക്കും റിട്ടേണ്‍ അടക്കം ലഭിക്കാനും ഉണ്ടാകും. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങും മുന്‍പ് ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണേ... അല്ലെങ്കില്‍ പിന്നീട് വലിയ നഷ്ടം തന്നെ വരും.

കൂട്ടക്കുഴപ്പം! പാനും ആധാറും ലിങ്ക് ചെയ്യാത്തവർക്ക് ഈ ഇടപാടുകൾ തടസ്സപ്പെടാം Read more...

ശരിയായ ഫോം തിരഞ്ഞെടുക്കുക

ADVERTISEMENT

ഏകദേശം ഏഴോളം ആദായ നികുതി ഫോമുകള്‍ ഉണ്ട്. ഓരോ ഫോമും പ്രത്യേക തരം നികുതി ഫയല്‍ ചെയ്യുന്നവര്‍ക്കുള്ളതാണ്. ജോലിക്കാര്‍ ഐടിആര്‍-1ആണ് തിരഞ്ഞെടുക്കേണ്ടത്.  നിര്‍ദേശങ്ങള്‍ കൃത്യമായി  വായിച്ചു മനസിലാക്കണം

രേഖകള്‍ വേണം

ADVERTISEMENT

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോം 16, ഫോം 16 എ, 16 ബി, 16 സി, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫോം 26 എഎസ്,കുട്ടികളുടെ സ്‌കൂള്‍ ഫീസ് പോലുള്ള നിക്ഷേപ തെളിവുകള്‍, വാടക കരാര്‍, വില്‍പ്പന രേഖ, ഡിവിഡന്റ് വാറന്റുകള്‍, എന്നിവ ആവശ്യമായി വന്നേക്കാം. അതിനാല്‍ ഇവ മുന്‍ കൂട്ടി കൃത്യമായി എടുത്തു വയ്ക്കുക. അവസാനി നിമിഷം അവ സംഘടിപ്പിക്കൽ ബുദ്ധിമുട്ടാകുമെന്ന് പറയേണ്ടതില്ലല്ലോ.

സ്ലാബുകള്‍ അറിയണം

ADVERTISEMENT

ഏതു സ്ലാബ് എന്ന് മുന്‍കൂട്ടി അറിയണം. പുതിയ നികുതി വ്യവസ്ഥയും പഴയ നികുതി വ്യവസ്ഥയും ഉണ്ട്. രണ്ട് നികുതി വ്യവസ്ഥകളിലും നികുതി സ്ലാബുകള്‍ വ്യത്യസ്തമാണ്. നികുതി ലാഭിക്കാന്‍ സ്ലാബുകള്‍ നിങ്ങളെ സഹായിക്കും. അതിനാല്‍ വാര്‍ഷിക വരുമാനം നോക്കി സ്ലാബ് തിരഞ്ഞെടുക്കുക.

പ്രതീകാത്മക ചിത്രം (Image by istockphoto/Soumen Tarafder)

അക്കൗണ്ട് നമ്പര്‍ കൃത്യമായിരിക്കണം

പലര്‍ക്കും റിട്ടേണ്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ അധികമായി പിടിച്ച നികുതി തുക തിരിച്ചു ലഭിക്കും. എന്നാല്‍ ഇതിന് കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം.അക്കൗണ്ടിലെ പേര്, പാന്‍ വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ റീ ഫണ്ട് ലഭിക്കില്ല.

English Summary : Keep These Things Near You Before Last Minute Income Tax Return Filing