ഇൻകം ടാക്‌സ് റീഫണ്ട് ഒരിക്കലും കിട്ടില്ല, ഇത് ചെയ്തില്ലെങ്കിൽ
നിങ്ങളുടെ തൊഴിലുടമ കൂടുതല്‍ തുക ആദായനികുതിയായി മുന്‍കൂര്‍ പിടിച്ചെങ്കില്‍ അതേക്കുറിച്ച് ആശങ്കപ്പെടുകയൊന്നും വേണ്ട. അതുപോലെ നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിന് നല്‍കിയ പലിശയില്‍ നിന്ന് റ്റി.ഡി.എസ് പിടിച്ചെങ്കിലും വിഷമിക്കേണ്ട. മറ്റേതെങ്കിലും മാര്‍ഗത്തില്‍ നിങ്ങളുടെ സേവനത്തിനോ ജോലിക്കോ ലഭിച്ച
നിങ്ങളുടെ തൊഴിലുടമ കൂടുതല്‍ തുക ആദായനികുതിയായി മുന്‍കൂര്‍ പിടിച്ചെങ്കില്‍ അതേക്കുറിച്ച് ആശങ്കപ്പെടുകയൊന്നും വേണ്ട. അതുപോലെ നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിന് നല്‍കിയ പലിശയില്‍ നിന്ന് റ്റി.ഡി.എസ് പിടിച്ചെങ്കിലും വിഷമിക്കേണ്ട. മറ്റേതെങ്കിലും മാര്‍ഗത്തില്‍ നിങ്ങളുടെ സേവനത്തിനോ ജോലിക്കോ ലഭിച്ച
നിങ്ങളുടെ തൊഴിലുടമ കൂടുതല്‍ തുക ആദായനികുതിയായി മുന്‍കൂര്‍ പിടിച്ചെങ്കില്‍ അതേക്കുറിച്ച് ആശങ്കപ്പെടുകയൊന്നും വേണ്ട. അതുപോലെ നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിന് നല്‍കിയ പലിശയില്‍ നിന്ന് റ്റി.ഡി.എസ് പിടിച്ചെങ്കിലും വിഷമിക്കേണ്ട. മറ്റേതെങ്കിലും മാര്‍ഗത്തില്‍ നിങ്ങളുടെ സേവനത്തിനോ ജോലിക്കോ ലഭിച്ച
നിങ്ങളുടെ തൊഴിലുടമ കൂടുതല്‍ തുക ആദായനികുതിയായി മുന്‍കൂര്‍ പിടിച്ചെങ്കില്‍ അതേക്കുറിച്ച് ആശങ്കപ്പെടുകയൊന്നും വേണ്ട. അതുപോലെ നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിന് ലഭിച്ച പലിശയില്‍ നിന്ന് ടിഡിഎസ് പിടിച്ചെങ്കിലും വിഷമിക്കേണ്ട. മറ്റേതെങ്കിലും മാര്‍ഗത്തില്‍ നിങ്ങളുടെ സേവനത്തിനോ ജോലിക്കോ ലഭിച്ച തുകയില്‍ നിന്ന് ടിഡിഎസ് പിടിച്ചിട്ടുണ്ടൈങ്കിലും ആശങ്കവേണ്ട. കൃത്യമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ അധികമായി നിങ്ങളില്‍ നിന്ന് ഈടാക്കിയ ടിഡിഎസ് തുക ആദായ നികുതി വകുപ്പ് പലിശ സഹിതം തിരികെ നല്‍കും. ടാക്‌സ് റീഫണ്ട് എന്നാണ് ഇതിനു പറയുന്നത്. ഈ തുക കാഷ് ആയി നേരിട്ടോ ചെക്ക് മുഖേന തപാലിലോ നല്‍കില്ല. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ക്രഡിറ്റ് ആകും.
വെരിഫിക്കേഷൻ നൽകിയില്ലേ? റിട്ടേൺ സമർപ്പിച്ചത് വെറുതെയാകും Read more...
പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ റീഫണ്ട് ഒരിക്കലും കിട്ടില്ല
റീഫണ്ട് ലഭിക്കാൻ ടാക്‌സ് റിട്ടേണ്‍ ഫോമില്‍ ബാങ്ക് അക്കൗണ്ട് വിവരം നല്‍കണം എന്നതാണിത്. റിട്ടേണ്‍ ഫോമില്‍ നിലവിലുള്ള നിങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഐ.എഫ്.എസ്.സി കോഡ് സഹിതം നല്‍കണം എന്നറിയാമല്ലോ. ടാക്‌സ് റീ ഫണ്ട് ഏത് അക്കൗണ്ടിലാണ് ക്രഡിറ്റ് ചെയ്യേണ്ടത് ആ അക്കൗണ്ട് പ്രത്യേകം തിരഞ്ഞെടുത്ത് റിട്ടേണ്‍ ഫോമില്‍ കാണിച്ചിരിക്കണം. ഓര്‍ക്കുക ഇങ്ങനെ അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോള്‍ അത് ആധാറും പാനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ട് തന്നെയാകാന്‍ ശ്രദ്ധിക്കുക. ഈ അക്കൗണ്ട് പ്രീവാലിഡേറ്റ് ചെയ്തിരിക്കുകയും വേണം. പ്രീ വാലിഡേറ്റ് ചെയ്യാന്‍ അക്കൗണ്ടും പാന്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം.
വളരെ ലളിതമായ ഒരു പ്രക്രിയയിലൂടെ ബാങ്ക് അക്കൗണ്ട് പ്രീ വാലിഡേറ്റ് ചെയ്യാം. ഇതിനായി incometax.gov.in എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ലോഗിന്‍ ചെയ്ത് ഡാഷ്‌ബോര്‍ഡില്‍ പ്രവേശിക്കുക. അതില്‍ മൈ പ്രൊഫൈല്‍ എടുക്കുക. ഇതിൽ മൈ ബാങ്ക് അക്കൗണ്ട് എടുക്കുക. ഇതില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ബാങ്കിന്റെ പേര്, നിങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി എന്നിവ നല്‍കണം. ബാങ്ക് അക്കൗണ്ട് എടുത്തപ്പോള്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും ഇമെയ്ല്‍ ഐ.ഡിയും വേണം നല്‍കേണ്ടത്. പുതിയ നമ്പരും ഇ മെയ്‌ലുമാണ് നിങ്ങളുടെ കൈവശമുള്ളത് എങ്കില്‍ ആദ്യം ബാങ്ക് അക്കൗണ്ടില്‍ ഇവ അപ്‌ഡേറ്റ് ചെയ്യണം. അതിനുശേഷം വേണം പ്രീവാലിഡേറ്റ് ചെയ്യേണ്ടത്.
ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷമോ അതിനു മുമ്പോ അക്കൗണ്ട് പ്രീവാലിഡേറ്റ് ചെയ്യാം. നിങ്ങള്‍ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടുകള്‍ പ്രീവാലിഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പോര്‍്ട്ടലില്‍ ലോഗിന്‍ ചെയ്ത് പ്രീവാലിഡേഷന്‍ ഭാഗം തിരഞ്ഞെടുക്കുമ്പോള്‍ കാണാന്‍ കഴിയും.
ബാങ്ക് അക്കൗണ്ട് പ്രീവാലിഡേറ്റ് ചെയ്യാനുള്ള നടപടികള്‍
1. ആദ്യം incometax.gov.in എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
2. ലോഗിന്‍ ചെയ്ത് ഡാഷ്‌ബോര്‍ഡില്‍ പ്രവേശിക്കുക.
3. ഡാഷ് ബോര്‍ഡില്‍ പ്രവേശിച്ചശേഷം അതിലെ മൈ പ്രൊഫൈല്‍ ടാബ് എടുക്കുക. അതിൽ മൈ ബാങ്ക് അക്കൗണ്ട് എടുക്കുക.
4. നിങ്ങള്‍ മറ്റേതെങ്കിലും അക്കൗണ്ട് നേരത്തെ പ്രീവാലിഡേറ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അവയുടെ പട്ടിക ഇവിടെ കാണാം. പുതിയ അക്കൗണ്ടാണ് പ്രീവാലിഡേറ്റ് ചെയ്യുന്നതെങ്കില്‍ ആഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം.
5. ആഡ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ പേജ് തുറന്നുവരും. ഇതില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി, ബാങ്കിന്റെ പേര്, നിങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി എന്നിവ നല്‍കണം. ബാങ്ക് അക്കൗണ്ട് എടുത്തപ്പോള്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും ഇമെയിലും വേണം നല്‍കേണ്ടത്.
6. എല്ലാ വിവരങ്ങളും ശരിയായി നല്‍കിക്കഴിഞ്ഞാല്‍ പ്രീവാലിഡേറ്റ് എന്ന ബട്ടണില്‍ അമര്‍ത്തുക. പ്രീവാലിഡേറ്റ് ചെയ്യാനുള്ള നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് നിങ്ങളുടെ റജിസ്‌റ്റേഡ് ഇ മെയിലില്‍ ലഭിക്കും.
7. നിലവില്‍ പ്രീവാലിഡേറ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും അക്കൗണ്ട് പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്യണം എങ്കില്‍ അക്കൗണ്ട് സിലകട് ചെയ്തശേഷം റിമൂവ് ബട്ടണില്‍ അമര്‍ത്തിയാല്‍ മതി.
(പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് ട്രയിനറുമാണ് ലേഖകൻ. ഇ മെയ്ൽ jayakumarkk8@gmail.com)
English Summary : How to Get Income Tax Refund