ഉള്ളിവില ഉയരുന്നു, കരുതൽ ശേഖരം ഇറക്കാൻ ഒരുങ്ങി കേന്ദ്രം
രാജ്യത്തെ ശരാശരി റീട്ടെയിൽ ഉള്ളി വില 57 ശതമാനം ഉയർന്ന് കിലോയ്ക്ക് 47 രൂപയായതിനാൽ, ചില്ലറ വിപണിയിൽ ഒരു കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ ബഫർ ഉള്ളിയുടെ വിൽപ്പന വർദ്ധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഡൽഹിയിൽ ഇന്നലെഉള്ളിയുടെ ചില്ലറ വിൽപന വില കിലോഗ്രാമിന് 40 രൂപയായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ

രാജ്യത്തെ ശരാശരി റീട്ടെയിൽ ഉള്ളി വില 57 ശതമാനം ഉയർന്ന് കിലോയ്ക്ക് 47 രൂപയായതിനാൽ, ചില്ലറ വിപണിയിൽ ഒരു കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ കരുതൽ ഉള്ളിയുടെ വിൽപ്പന വർദ്ധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഡൽഹിയിൽ ഇന്നലെ ഉള്ളിയുടെ ചില്ലറ വിൽപന വില കിലോഗ്രാമിന് 40 രൂപയായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ കിലോയ്ക്ക് 30 രൂപയായിരുന്നു വില. ഓഗസ്റ്റ് പകുതി മുതൽ, ഏകദേശം 1.7 ലക്ഷം ടൺ ബഫർ ഉള്ളി 22 സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ കയറ്റി അയച്ചിട്ടുണ്ട്. കാലാവസ്ഥാ കാരണങ്ങളാൽ ഖാരിഫ് ഉള്ളി വിതയ്ക്കുന്നതിൽ കാലതാമസം വരുത്തിയതാണ് ഉള്ളിയുടെ വരവ് വൈകാൻ കാരണം ."പുതിയ ഖാരിഫ് ഉള്ളി ഇപ്പോൾ എത്തിത്തുടങ്ങേണ്ടതായിരുന്നു, പക്ഷേ വന്നിട്ടില്ല. സംഭരിച്ച റാബി ഉള്ളി തീർന്നുപോകുകയും ഖാരിഫ് ഉള്ളിയുടെ വരവ് വൈകുകയും ചെയ്തതിനാൽ, വിതരണത്തിൽ കടുത്ത സാഹചര്യമുണ്ട്, ഇത് മൊത്തവ്യാപാര വിപണിയിലും ചില്ലറ വിപണിയിലും വില വർധിക്കാൻ കാരണമായി' ഉപഭോക്‌തൃ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. നടപ്പുവർഷത്തെ ഉള്ളി സ്റ്റോക്ക് സർക്കാർ ഇരട്ടിയാക്കിയിട്ടുണ്ടെന്നും ഇത് ആഭ്യന്തര ലഭ്യത മെച്ചപ്പെടുത്തണമെന്നും വരും ദിവസങ്ങളിൽ വില കുറയുമെന്നും ഉപഭോക്‌തൃകാര്യ മന്ത്രാലയം പറയുന്നു.