കയറിയ പോലെ താഴേയ്ക്കോ? സ്വർണ വില രണ്ടാം ദിവസവും ഇടിഞ്ഞു
സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും ഇടിവിലേക്ക്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 5,670 രൂപയിലും പവന് 45,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.പവന് 20 രൂപയും ഗ്രാമിന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,720 രൂപയിലും പവന് 45,760 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം

ഒക്ടോബറിൽ തുടർച്ചയായി വില ഉയരുകയും സർവകാല റെക്കോർഡിലേക്കെത്തുകയും ചെയ്ത സ്വർണവില മാസാവസാനം ഇടിവിലേയ്ക്ക്. സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും വില താഴ്ന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 5,670 രൂപയിലും പവന് 45,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന് 20 രൂപയും ഗ്രാമിന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,720 രൂപയിലും പവന് 45,760 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിലും റെക്കോർഡ് കുതിപ്പിലാണ് വ്യാപാരം നടന്നത്. ഒരു മാസം മുൻപ് ഡോളർ മുന്നേറ്റത്തിൽ 1800 ഡോളറിനടുത്തേക്ക് വീണിടത്ത് നിന്നും യുദ്ധ പിന്തുണയിൽ ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് സ്വർണം കുതിച്ചെത്തിയത്. യുദ്ധസാഹചര്യത്തിൽ നിക്ഷേപകർ സുരക്ഷിത സങ്കേതം തേടുന്നതാണ് സ്വർണത്തിന്റെ വില ഉയർത്തിയത്. അതേ സമയം യുദ്ധസമ്മർദ്ദം കുറഞ്ഞേക്കുമെന്ന പ്രതീക്ഷകളാണ് രണ്ട് ദിവസമായി വില കുറയാൻ കാരണമായത്.