ഒക്ടോബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 31 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ!
നാലുദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ആണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,685 രൂപയിലും പവന് 45,480 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് നാല്

നാലുദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ആണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,685 രൂപയിലും പവന് 45,480 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് നാല് ദിവസമായി വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിലെ തിരുത്തൽ സ്വർണത്തിനും അനുകൂലമായെങ്കിലും ഫെഡ് മിനുട്സ് ഈയാഴ്ച വരാനിരിക്കുന്നത് ഡോളറിനും, ബോണ്ട് യീൽഡിനും പിന്തുണ നൽകിയേക്കാമെന്നത് സ്വർണത്തിന് ഭീഷണിയാണ്. രാജ്യാന്തര സ്വർണ അവധി വില 1980 ഡോളറിൽ താഴെയാണ് തുടരുന്നത്.
അതേ സമയം ഒക്ടോബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 31 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി.
ദീപാവലിക്ക് മുന്നോടിയായുള്ള വിലയിടിവ് വ്യാപാരികളെ കൂടുതൽ സ്വർണം വാങ്ങാൻ പ്രേരിപ്പിച്ചതിനാൽ ഒക്ടോബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഒരു വർഷം മുമ്പുള്ളതിനേക്കാൾ 60% ഉയർന്ന് 31 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. സ്വർണ്ണ ഇറക്കുമതി കൂടിയത് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നൽകുന്നു. എന്നാൽ ഇത് ഇന്ത്യയുടെ വ്യാപാര കമ്മി വർധിപ്പിക്കുകയും, രൂപയെ കൂടുതൽ ദുർബലമാക്കുകയും ചെയ്തേക്കാം. ഒക്‌ടോബറിൽ ഇന്ത്യ 123 മെട്രിക് ടൺ സ്വർണം ഇറക്കുമതി ചെയ്‌തു, മുൻ വർഷം ഇത് 77 ടൺ ആയിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഒക്ടോബറിലെ ശരാശരി പ്രതിമാസ ഇറക്കുമതി 66 ടൺ ആയിരുന്നു. മൂല്യം കണക്കിലെടുത്താൽ, ഒക്‌ടോബറിലെ ഇറക്കുമതി കഴിഞ്ഞ വർഷം 370 കോടി ഡോളറിൽ നിന്ന് ഏകദേശം ഇരട്ടിയായ 723 കോടി ഡോളറായി.
ഒക്ടോബർ തുടക്കത്തിൽ, ആഭ്യന്തര സ്വർണ്ണവില 7 മാസത്തെ ഏറ്റവും താഴ്ന്നനിലയിലേക്ക് വന്നത് ഗുണകരമായി.