ജീവിതത്തിന്റെ നല്ല സമയങ്ങള്‍ എല്ലാം നാം ജോലിക്ക് വേണ്ടി ചെലവഴിക്കും. ഒരു വിശ്രമം പോലുമിലാതെ ജോലി ചെയ്യുന്നെങ്കിലും മാസം കിട്ടുന്ന ശമ്പളം എങ്ങനെ ചെലവാകുന്നുവെന്ന് പലര്‍ക്കും അറിയില്ല..ഓരോ മാസവും ചെലവ് കൂടുകയാണ്. ഈ സ്ഥിതി തുടർന്നാൽ ജോലിയില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാലുള്ള മാസങ്ങളില്‍ ജീവിതം എങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിന്റെ നല്ല സമയങ്ങള്‍ എല്ലാം നാം ജോലിക്ക് വേണ്ടി ചെലവഴിക്കും. ഒരു വിശ്രമം പോലുമിലാതെ ജോലി ചെയ്യുന്നെങ്കിലും മാസം കിട്ടുന്ന ശമ്പളം എങ്ങനെ ചെലവാകുന്നുവെന്ന് പലര്‍ക്കും അറിയില്ല.ഓരോ  മാസവും ചെലവ് കൂടുകയാണ്. ഈ സ്ഥിതി തുടർന്നാൽ  ജോലിയില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാലുള്ള മാസങ്ങളില്‍ ജീവിതം എങ്ങനെ മുന്നോട്ട് പോകും? സേവിങ്സിനായി  ഇനിയും സമയമുണ്ടല്ലോ എന്ന് പറഞ്ഞിരുന്ന പലരും വിരമിക്കലോടെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ മാസം 1,000 രൂപ മാറ്റിവച്ചാല്‍ മതി വിരമിക്കല്‍ കാലം ആനന്ദകരമാക്കാം. അതിനായി തപാല്‍ വകുപ്പ് മുന്നോട്ട് വയ്ക്കുന്ന പദ്ധതിയാണ്  പ്രതിമാസ വരുമാന പദ്ധതി ( Monthly Income Scheme- MIS). പദ്ധതിയിലേക്ക് മാസം നീക്കിവയ്ക്കുന്ന തുക നമ്മുടെ ഭാവിയിലേക്കുള്ള സാമ്പത്തിക കരുതല്‍ കൂടിയാണ്.

പദ്ധതിയില്‍ ചേരാന്‍

ADVERTISEMENT

ഒറ്റയ്ക്കും ജോയിന്റായും പദ്ധതിയില്‍ ചേരാം. പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് ഒരു രക്ഷിതാവ് മുഖേനയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക.

നിക്ഷേപം

ADVERTISEMENT

ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പരമാവധി 9 ലക്ഷവും. ജോയിന്റ് ആയാണേല്‍ ഇത് 15 ലക്ഷമാണ്.

എല്ലാ ജോയിന്റ് ഹോള്‍ഡര്‍മാര്‍ക്കും നിക്ഷേപത്തില്‍ തുല്യ ഓഹരി ഉണ്ടായിരിക്കും. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ വിശ്വസിച്ച് ചേരാവുന്നതാണ്. മികച്ച പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപം തുടങ്ങി അടുത്ത മാസം മുതല്‍ പലിശ ലഭിക്കും.  7.4 ശതമാനമാണ് പലിശ. അധിക നിക്ഷേപം നടത്തിയാല്‍ ആ തുക തിരികെ തരും.

ADVERTISEMENT

വര്‍ഷം 5 ലക്ഷം രൂപ നിക്ഷേപം നടത്തുന്ന ഒരാള്‍ക്ക് ലഭിക്കുന്ന പലിശ 37,000 രൂപയാണ്. അതായത് മാസം 3083 രൂപ പലിശ ലഭിക്കും.

കാലാവധി

അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. അക്കൗണ്ട് തുറന്ന തീയതി മുതല്‍ 5 വര്‍ഷം കഴിയുമ്പോള്‍ പാസ് ബുക്കിനൊപ്പം നിശ്ചിത അപേക്ഷാ ഫോറം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കില്‍, അക്കൗണ്ട് അവസാനിപ്പിക്കുകയും നോമിനി/നിയമപരമായ അവകാശികള്‍ക്ക് തുക തിരികെ നല്‍കുകയും ചെയ്യും. റീഫണ്ട് ചെയ്യുന്ന മുന്‍മാസം വരെ പലിശ നല്‍കും. പലിശയ്ക്ക് നികുതി ബാധകമാണ്.

ഇടയ്ക്ക് പിന്‍വലിക്കാം

അക്കൗണ്ടിന്റെ കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ചില നിബന്ധനകള്‍ ബാധകമാണ്.

നിക്ഷേപ തീയതി മുതല്‍ 1 വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഒരു നിക്ഷേപവും പിന്‍വലിക്കാന്‍ പാടില്ല. അക്കൗണ്ട് തുറന്ന തീയതി മുതല്‍ 1 വര്‍ഷത്തിന് ശേഷവും 3 വര്‍ഷത്തിന് മുമ്പും പിന്‍വലിക്കുകയാണെങ്കില്‍  മുതലിൽ നിന്ന് 2% ന് തുല്യമായ കിഴിവ് കഴിഞ്ഞുള്ള തുക നല്‍കുകയും ചെയ്യും. അക്കൗണ്ട് തുറന്ന തീയതി മുതല്‍ 3 വര്‍ഷത്തിന് ശേഷവും 5 വര്‍ഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മുതലിൽ നിന്ന് 1% ന് തുല്യമായ കിഴിവ് കുറയ്ക്കുകയും ബാക്കി തുക ലഭിക്കും.

English Summary:

Need Some Fixed Income after Retirement