അമേരിക്കക്കാർക്ക് ഇന്ത്യൻ ഓഹരിയിൽ നിക്ഷേപിക്കാൻ ഇഷ്ടം, എന്നാൽ ഇന്ത്യക്കാർക്കോ?
ഇന്ത്യൻ ഓഹരി വിപണി മറ്റേത് രാജ്യങ്ങളിലെ ഓഹരി വിപണികളേക്കാൾ ശക്തമായി മുന്നേറുകയാണ്. അമേരിക്കയിലെയും, യൂറോപ്പിലെയും, പെൻഷൻ ഫണ്ടുകളിലെയും, സർക്കാർ നിക്ഷേപ പദ്ധതികളിലെയും കോടിക്കണക്കിനു രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപക സ്ഥാപനങ്ങളിലൂടെ ഒഴുകി എത്തുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള

ഇന്ത്യൻ ഓഹരി വിപണി മറ്റേത് രാജ്യത്തിലെ ഓഹരി വിപണികളേക്കാളും ശക്തമായി മുന്നേറുകയാണ്. അമേരിക്ക- യൂറോപ്പ്, എന്നിവിടങ്ങളിലെ പെൻഷൻ ഫണ്ടുകളിലെയും, സർക്കാർ നിക്ഷേപ പദ്ധതികളിലെയും കോടിക്കണക്കിനു രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപക സ്ഥാപനങ്ങളിലൂടെ ഒഴുകി എത്തുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസമാണ് ഇതിനു പ്രധാന കാരണം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള ഒഴുക്ക് ഇപ്പോൾ പതിൻമടങ്ങ് വർധിച്ചിരിക്കുകയാണ്.
അമേരിക്കൻ നിക്ഷേപകർക്ക് ഇന്ത്യയോട് താൽപ്പര്യമുണ്ടെങ്കിലും, അമേരിക്കയുടെ ഭാവി കെട്ടിപ്പടുക്കാൻ യുഎസിലേക്ക് പോകാനാണ് യുവ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നതെന്ന് സിറോദയുടെ സി ഇ ഒ നിതിൻ കാമത്ത് പറഞ്ഞു. അമേരിക്കയിലെ പണക്കാർക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ താല്പര്യമുള്ളപ്പോൾ ലക്ഷക്കണക്കിന് രൂപ മുടക്കി അമേരിക്കയിൽ പോയി പഠിക്കാനും അവിടെ തന്നെ ജോലി കണ്ടു പിടിച്ച് ജീവിതം തുടരാനുമാണ് ഇന്ത്യൻ യുവത താൽപര്യപ്പെടുന്നത് എന്ന് നിതിൻ കാമത്ത്. ചൈനയേക്കാൾ കൂടുതലായി ഇപ്പോൾ ഇന്ത്യയിൽ നിന്നാണ് വിദ്യാർഥികൾ അമേരിക്കയിൽ എത്തുന്നത് എന്ന കണക്കുകളും കാമത്ത് പങ്കുവെച്ചു.