അവധിക്കാലയാത്രയ്ക്ക് ഹോട്ടൽ ബുക്ക് ചെയ്യാനൊരുങ്ങുകയാണോ? വേണം അതീവ ജാഗ്രത!
വെക്കേഷൻ കാലമായതോടെ ഹോട്ടൽ ബുക്കിംഗ് നടത്തുന്നവരുടെ അക്കൗണ്ടുകളിൽ കയറി കൂടി തട്ടിപ്പുകൾ നടത്തുന്നത് റിപ്പോർട്ട് ചെയ്യുന്നു. booking.com വഴി നടത്തിയ ഹോട്ടൽ ബുക്കിങ് വിവരങ്ങൾ അതാത്ഹോട്ടലുകളിൽ നിന്നും 2000 ഡോളർ വരെ ഹാക്കർമാർ വിവരങ്ങൾ നൽകുന്നവർക്ക് കൊടുത്ത് ചോർത്തിയെടുത്താണ് ഇപ്പോൾ തട്ടിപ്പുകൾ

ക്രിസ്മസ്– പുതുവർഷ അവധികളെത്തിയതോടെ എല്ലാവരും യാത്രപോകാനുള്ള ഒരുക്കത്തിലാണ്. യാത്ര നീണ്ടതാണെങ്കിലും അല്ലെങ്കിലും ഹോട്ടലിൽ മുറി എടുക്കേണ്ടി വരും. ഇവിടെ ഹോട്ടൽ ബുക്കിങ് നടത്തുന്നവരുടെ അക്കൗണ്ടുകളിൽ കയറി കൂടി തട്ടിപ്പുകൾ നടത്തുന്നത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. ബുക്കിങ് ആപ്പുകൾ വഴി നടത്തിയ ഹോട്ടൽ ബുക്കിങ് വിവരങ്ങൾ അതാത് ഹോട്ടലുകളിൽ നിന്നും 2000 ഡോളർ വരെ ഹാക്കർമാർ വിവരങ്ങൾ നൽകുന്നവർക്ക് കൊടുത്ത് ചോർത്തിയെടുത്താണ് ഇപ്പോൾ തട്ടിപ്പുകൾ നടത്തുന്നത്. വെബ് സൈറ്റ് നേരിട്ട് ഹാക്ക് ചെയ്തിട്ടില്ലെങ്കിലും, അതുമായി ബന്ധപ്പെട്ട ഹോട്ടലുകളുടെ സൈറ്റുകളിൽ കയറിയാണ് വിവരങ്ങൾ ചോർത്തിയെടുക്കുന്നത്.
വിദേശരാജ്യങ്ങളിൽ വ്യാപകം
യുകെ, ഇന്തോനേഷ്യ, സിംഗപ്പൂർ, ഗ്രീസ്, ഇറ്റലി, പോർച്ചുഗൽ, യുഎസ്, നെതർലാൻഡ്‌സ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇത്തരം യാത്ര ആപ്പുകൾ ഉപയോഗിക്കുമ്പോൾ തട്ടിപ്പിന് ഇരയാകുന്നതായി പരാതിയുണ്ട്.
പാസ്‌പോർട്ട് ഉപേക്ഷിച്ച് പോയ മുൻ അതിഥികളെന്ന വ്യാജേനയാണ് ഹാക്കർമാർ ഹോട്ടൽ ജീവനക്കാരെ കബളിപ്പിക്കുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. ഹോട്ടലുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചശേഷം ഹോട്ടലിന്റ്റെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുകയും അവരെ കബളിപ്പിച്ച് ഹാക്കർമാരുടെ അക്കൗണ്ടിലേക്ക് പണം അടപ്പിക്കുകയും ചെയ്യുന്നതാണ് രീതി. ക്രിസ്തുമസ്സ്, പുതുവത്സര സമയമാകുന്നതിനാൽ വെക്കേഷൻ തിരക്കും, ഹോട്ടൽ ബുക്കിങ് കൂടുതൽ ആകുന്നതും ഹാക്കർമാർക്ക് തട്ടിപ്പുകൾ നടത്താൻ എളുപ്പമാക്കും. അതിനാൽ ഹോട്ടൽ ബുക്കിങ് നടത്തുമ്പോൾ യാത്രക്കാർ അതീവ ജാഗ്രത പുലർത്തുക.