ചലച്ചിത്ര ലോകത്തും സംരഭക രംഗത്തും പ്രശസ്തനായ അനുപം ഖേർ എന്ന അതുല്യ പ്രതിഭ ബാല്യകാലത്തിൽ ഉണ്ടായ ഒരു അനുഭവം ‘ബെസ്ററ് തിങ് എബൗട്ട് യു ഈസ് യു’ എന്ന തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ സിംലയിൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനോടൊപ്പം ആർഭാടങ്ങൾ ഒന്നുമില്ലാത്ത, സാമ്പത്തിക പരിമിതികൾ

ചലച്ചിത്ര ലോകത്തും സംരഭക രംഗത്തും പ്രശസ്തനായ അനുപം ഖേർ എന്ന അതുല്യ പ്രതിഭ ബാല്യകാലത്തിൽ ഉണ്ടായ ഒരു അനുഭവം ‘ബെസ്ററ് തിങ് എബൗട്ട് യു ഈസ് യു’ എന്ന തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ സിംലയിൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനോടൊപ്പം ആർഭാടങ്ങൾ ഒന്നുമില്ലാത്ത, സാമ്പത്തിക പരിമിതികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്ര ലോകത്തും സംരഭക രംഗത്തും പ്രശസ്തനായ അനുപം ഖേർ എന്ന അതുല്യ പ്രതിഭ ബാല്യകാലത്തിൽ ഉണ്ടായ ഒരു അനുഭവം ‘ബെസ്ററ് തിങ് എബൗട്ട് യു ഈസ് യു’ എന്ന തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ സിംലയിൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനോടൊപ്പം ആർഭാടങ്ങൾ ഒന്നുമില്ലാത്ത, സാമ്പത്തിക പരിമിതികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്ര ലോകത്തും സംരംഭക രംഗത്തും പ്രശസ്തനായ അനുപം ഖേർ എന്ന അതുല്യ പ്രതിഭ ബാല്യകാലത്തിൽ ഉണ്ടായ ഒരു അനുഭവം ‘ബെസ്ററ് തിങ് എബൗട്ട് യു ഈസ് യു’ എന്ന തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ സിംലയിൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനോടൊപ്പം ആർഭാടങ്ങൾ ഒന്നുമില്ലാത്ത, സാമ്പത്തിക പരിമിതികൾ നിറഞ്ഞ ബാല്യമായിരുന്നു. പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നതൊക്കെ അന്ന് ആർഭാടമായിരുന്നു എന്നാൽ അച്ഛൻ ഒരു ദിവസം വൈകുന്നേരം തന്നെ പുറത്തുള്ള റസ്റ്റോറന്റിൽ കൊണ്ടുപോയി സമൂസയും ചായയും മേടിച്ചു തന്നു. വളരെ അത്ഭുതത്തോടെ എന്താണ് അച്ഛൻ ഇപ്രകാരം ചെയ്യുന്നത് എന്ന് ചിന്തിച്ചു കൊണ്ടാണ് അത് കഴിച്ചത്. ആഹാരം കഴിച്ചതിനു ശേഷം അച്ഛൻ പറഞ്ഞു “മോനെ, എനിക്ക് നിന്നോട് സങ്കടകരമായ ഒരു കാര്യം പറയുവാൻ ഉണ്ട്. നിന്റെ മെട്രിക്കുലേഷൻ പരീക്ഷയുടെ റിസൾട്ട് വന്നു, നീ തോറ്റിരിക്കുകയാണ്.” എന്നെ കുറ്റപ്പെടുത്താതെ വലിയ കരുതലോടെ അച്ഛൻ തന്റെ പരാജയത്തെ കൈകാര്യംചെയ്ത രീതി ഇന്നും വളരെ ബഹുമാനത്തോടെ ഓർക്കുന്നു എന്ന് ഖേർ എഴുതുന്നു.

നല്ലൊരു പേരന്റിങ്ങിന്റെ ഉദാഹരണമായി ഇത് ചൂണ്ടിക്കാട്ടാനാവും. പരാജയങ്ങളിൽ കൂടെ നിൽക്കുന്ന മാതാപിതാക്കളാണ് എന്നും മക്കളുടെ കട്ടസപ്പോർട്ട്.  മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ഏറെ ഉല്‍സുകരാണ് ഇന്നത്തെ മലയാളി മാതാപിതാക്കൾ. 

ADVERTISEMENT

ബിരുദ കോഴ്സുകൾ നാലു വർഷമാകുന്നു? 

അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രധാന വിഷയങ്ങളും അവയുടെ വ്യാപ്തിയും  നാല് വർഷത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും. അതോടൊപ്പം തൊഴിൽപരിചയവും ഉൾപ്പെടുത്തിയാൽ എംപ്ലോയബിലിറ്റി അഥവാ ഉദ്യോഗ അർഹത വർദ്ധിക്കും. ഗവേഷണത്തിന് ഊന്നൽ നൽകിയുള്ള ആഭിമുഖ്യവും അഭിരുചിയും ഇതിനിടയിൽ വർദ്ധിപ്പിക്കാൻ ആകണം. 

പഠിക്കാൻ അഡ്മിഷൻ മാത്രം പോരല്ലോ പണവും വേണ്ടേ.  പലരെയും കുഴക്കുന്നതും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത് പ്രേരിപ്പിക്കുന്നതും ഈ ചിന്തയാണ്. പഠിക്കണം എന്ന് ഒരു വിദ്യാർത്ഥി തീരുമാനമെടുത്താൽ അവരെ സഹായിക്കാൻ നിരവധി സംവിധാനങ്ങൾ നിലവിലുണ്ട്.  നമ്മുടെ കലാലയങ്ങളിൽ ഫീസ് നൽകി പഠിക്കുന്നവരുടെ എണ്ണം അല്ലാത്തവരുടെതിനേക്കാൾ കുറവാണ്. ഇന്ന് മാതാപിതാക്കൾ കഷ്ടപ്പെടാതെ തന്നെ ഉന്നതവിദ്യാഭ്യാസം നേടാൻ പറ്റിയ ധാരാളം കോഴ്സുകളും സംവിധാനങ്ങളും വായ്പകളും സ്കോളർഷിപ്പുകളും ഉണ്ട്. 

ഗവേഷണരംഗത്തെ സ്കോളർഷിപ്പുകൾ  

ADVERTISEMENT

1.       പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് (പിഎംആർഎഫ്)

2. ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് സ്‌കോളർഷിപ്പ്

3. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ജൂനിയർ റിസർച്ച് ഫെലോഷിപ്പ്

4. Google PhD ഫെലോഷിപ്പ് ഇന്ത്യ പ്രോഗ്രാം

ADVERTISEMENT

5. ICHR ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF)

6. ICSSR ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ്

7. പിഎച്ച്ഡിക്ക് എൻസിഇആർടി ഡോക്ടറൽ ഫെലോഷിപ്പ്

8. CSIR-UGC JRF NET ഫെലോഷിപ്പ് 

9. AICTE ഡോക്ടറൽ ഫെലോഷിപ്പ് (ADF)

10. DBT-JRF ഫെലോഷിപ്പ്

11. FITM - ആയുഷ് റിസർച്ച് ഫെലോഷിപ്പ് സ്കീം

12. സാർക്ക് അഗ്രികൾച്ചറൽ പിഎച്ച്ഡി സ്കോളർഷിപ്പ്

ഇവയെക്കാൾ ഏറെ ബിരുദ ബിരുദാനന്തര രംഗത്തിനായി അസ്പയർ, ഇൻസ്പയർ, പ്രതിഭ, കെ പി സി ആർ, ഇ ഗ്രാൻഡ്  തുടങ്ങി നിരവധി സ്കോളർഷിപ്പുകളും ഉണ്ട്. എല്ലാ സ്കോളർഷിപ്പുകളെയും കുറിച്ച് പ്രതിപാദിക്കുന്ന സ്കോളർഷിപ്പ് പോർട്ടലുകളും സർക്കാർ, സ്വകാര്യ മേഖലകളിൽ ലഭ്യമാണ് ചുരുക്കത്തിൽ കഴിവും സന്നദ്ധതയും ഉള്ളവർക്ക് പോക്കറ്റിൽനിന്ന് കാശ് ചെലവാക്കാതെ പഠിക്കാനാവും.

വിദ്യാഭ്യാസം സാമൂഹ്യ മൂലധനമാണ്  

വികസന സാമ്പത്തിക മേഖലയിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തെ സൈദ്ധാന്തികമായി അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജോൺ കെന്നത്ത് ഗാൾബ്രൈത്ത്.  അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ വിദ്യാഭ്യാസത്തെ കേവലം ഉപഭോക്തൃ വസ്തുവായി മാത്രം കണക്കാക്കരുത്. അത് സാമൂഹ്യ മൂലധനം അഥവാ സോഷ്യൽ ക്യാപ്പിറ്റൽ ആണ്. വിദ്യയെ നിക്ഷേപമായി പരിഗണിക്കുമ്പോൾ അതിന്റെ തൊഴിൽപരവും സാമൂഹ്യവുമായ മൂല്യം വിലമതിക്കാനാവാത്തതാണ്.

പഠനത്തോട് ഒപ്പം തന്നെ തൊഴിൽ ചെയ്ത് പഠനത്തിന് ആവശ്യമായ പണം സമാഹരിക്കാനുള്ള സംവിധാനങ്ങൾ കൂടുതലായി ഇനിയും ഉണ്ടാകണം പക്ഷേ ഇളംപ്രായത്തിൽ പണിയെടുത്തിട്ട് വിദ്യാഭ്യാസം മുടങ്ങി പോവുകയോ എത്തേണ്ടിടത്ത് എത്താൻ പറ്റാതെ പോയവരും ഉണ്ട്. അതിനാൽ ഇക്കാര്യത്തിൽ ശരിയായ ഓറിയന്റേഷൻ ഉണ്ടാവണം. അതിന് നമ്മൾ വിദ്യാലയത്തിലൂടെ അല്ല മറിച്ച് വിദ്യ നമ്മിലൂടെ കടന്നു പോകണം.  കാരണം ക്ലാസ് മുറി വിട്ടു കഴിഞ്ഞും സിലബസ് മറന്നുകഴിഞ്ഞും ഒരുവനിൽ എന്ത് അവശേഷിക്കുന്നുവോ ആ മാന്യതയുടെ മറുപേരാണ് വിദ്യാഭ്യാസം.

English Summary:

How to Afford Education Expenses