എന്റെ പേര് സന്തോഷ്, സമ്പാദ്യത്തിന്റെ സ്ഥിരം വായനക്കാരനാണ്. 36 വയസ്. പൊതുമേഖലാ സ്ഥാപനത്തിൽ ജോലിചെയ്യുന്നു, ഇപിഎഫ് മാത്രമാണ് പെൻഷനായുള്ളത്. ഭാര്യയും 3 വയസ്സുള്ള മകളും അടങ്ങിയതാണ് കുടുംബം. ചെലവു കഴിഞ്ഞു മാസം 30,000 രൂപ സേവുചെയ്യാൻ സാധിക്കും. ഇതിൽ 15,000 രൂപ വിളിച്ചെടുത്ത 3 ചിട്ടികൾ അടയ്ക്കുന്നതിനു

എന്റെ പേര് സന്തോഷ്, സമ്പാദ്യത്തിന്റെ സ്ഥിരം വായനക്കാരനാണ്. 36 വയസ്. പൊതുമേഖലാ സ്ഥാപനത്തിൽ ജോലിചെയ്യുന്നു, ഇപിഎഫ് മാത്രമാണ് പെൻഷനായുള്ളത്. ഭാര്യയും 3 വയസ്സുള്ള മകളും അടങ്ങിയതാണ് കുടുംബം. ചെലവു കഴിഞ്ഞു മാസം 30,000 രൂപ സേവുചെയ്യാൻ സാധിക്കും. ഇതിൽ 15,000 രൂപ വിളിച്ചെടുത്ത 3 ചിട്ടികൾ അടയ്ക്കുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ പേര് സന്തോഷ്, സമ്പാദ്യത്തിന്റെ സ്ഥിരം വായനക്കാരനാണ്. 36 വയസ്. പൊതുമേഖലാ സ്ഥാപനത്തിൽ ജോലിചെയ്യുന്നു, ഇപിഎഫ് മാത്രമാണ് പെൻഷനായുള്ളത്. ഭാര്യയും 3 വയസ്സുള്ള മകളും അടങ്ങിയതാണ് കുടുംബം. ചെലവു കഴിഞ്ഞു മാസം 30,000 രൂപ സേവുചെയ്യാൻ സാധിക്കും. ഇതിൽ 15,000 രൂപ വിളിച്ചെടുത്ത 3 ചിട്ടികൾ അടയ്ക്കുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ പേര് സന്തോഷ്, 36 വയസ്. പൊതുമേഖലാ സ്ഥാപനത്തിൽ ജോലിചെയ്യുന്നു, ഇപിഎഫ് മാത്രമാണ് പെൻഷനായുള്ളത്. ഭാര്യയും 3 വയസ്സുള്ള മകളും അടങ്ങിയതാണ് കുടുംബം. ചെലവു കഴിഞ്ഞു മാസം 30,000 രൂപ സേവുചെയ്യാൻ സാധിക്കും. ഇതിൽ 15,000 രൂപ വിളിച്ചെടുത്ത 3 ചിട്ടികൾ അടയ്ക്കുന്നതിനു നീക്കിവയ്ക്കും. മിച്ചം തുകയിൽ ഒരു വിഹിതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ‌ (എസ്ഐപി) ആലോചിക്കുന്നു

1. ICICI prudential bluechip fund direct plan growth (3000 രൂപ)

ADVERTISEMENT

2. HDFC index fund Nifty 50 direct plan
(3000
രൂപ)

3. Motilal Oswal mid cap fund direct growth
(2000
രൂപ)

4. Nippon India small cap fund direct plan growth (2000 രൂപ)

ഈ ഫണ്ടുകളാണ് പരിഗണിക്കുന്നത്.

ADVERTISEMENT

സുകന്യ സമൃദ്ധിയിൽ 2,000 രൂപവീതം അടയ്ക്കാനും ഉദ്ദേശിക്കുന്നു. 7 ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസും ഒരു കോടിയുടെ ടേം ഇൻഷുറൻസും നിലവിലുണ്ട്.

ചിട്ടി ബാധ്യത

10,000 (15months), 2500 (20 months),
2500 (33 months)

ചിട്ടി ബാധ്യത തീരുമ്പോൾ
ഹോം ലോൺ എടുത്ത് വീട്
വാങ്ങാനാണ് പദ്ധതി.

ADVERTISEMENT

ലക്ഷ്യങ്ങൾ

1. മകളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം

2. സ്വന്തമായൊരു വീടു വാങ്ങുക

3 ലോങ് ടേമിലേക്കു സമ്പത്തു നേടുക.

ഉത്തരം:

സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യം സാമ്പത്തിക അച്ചടക്കം ജീവിതത്തിൽ കൊണ്ടുവരുന്നതോടൊപ്പം ജീവിതലക്ഷ്യങ്ങൾ യഥാസമയം വലിയ ബാധ്യതകളില്ലാതെ നേടിയെടുക്കുക എന്നതാണ്. അച്ചടക്കത്തോടെ നിക്ഷേപം നടത്തിയാലും ജീവിതലക്ഷ്യങ്ങൾക്കുള്ള തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിന്റെ കാരണം ശരിയായ ആസൂത്രണം ഇല്ലാത്തതു തന്നെയാണ്. ഫിനാൻഷ്യൽ പ്ലാനിങ് ചെയ്യുമ്പോൾ ജീവിതത്തിൽ ഉണ്ടാകാനിടയുള്ള എല്ലാ ലക്ഷ്യങ്ങളും പരിഗണിക്കുന്നതോടൊപ്പം ഭാവിയിലെ വരവുചെലവു കണക്കുകൾകൂടി മനസ്സിലാക്കി അതിനനുസരിച്ച് ആവശ്യമെങ്കിൽ ജീവിതലക്ഷ്യങ്ങൾ പുനഃക്രമീകരിച്ചാണ് ഓരോ സാമ്പത്തികാവശ്യങ്ങൾക്കുമുള്ള തുക കണ്ടെത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ചില അവസരങ്ങളിൽ ലക്ഷ്യങ്ങൾക്കുള്ള തുക കുറയ്ക്കേണ്ട സാഹചര്യം വരാറുണ്ട്. എല്ലാ വരവു ചെലവുകളും സാമ്പത്തിക സ്രോതസുകളും കണക്കിലെടുത്തശേഷവും ഭാവിയിൽ വരാനിരിക്കുന്ന ലക്ഷ്യങ്ങളെ ബാധിക്കാനിടയുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നത്.

അതായത്, ഓരോ ലക്ഷ്യങ്ങൾക്കും ഒരു വ്യക്തിക്കു വിനിയോഗിക്കാവുന്ന തുക എത്രയെന്നു മനസ്സിലാക്കാൻ ഫിനാൻഷ്യൽ പ്ലാനിങ് സഹായിക്കുന്നു എന്നു സാരം. ഇതുമൂലം വലിയ സാധ്യതകളിലേക്കു പോകാതെതന്നെ ലക്ഷ്യങ്ങൾക്കുള്ള തുക ഓരോരുത്തരുടെയും സാഹചര്യങ്ങൾക്കനുസരിച്ചു പരമാവധി തുകയാകും മാറ്റിവയ്ക്കാൻ ഉദ്ദേശിക്കുക. അപ്പോൾ നിലവിലെ ലക്ഷ്യത്തിനുള്ള തുക കണ്ടെത്താനായാലും ഭാവിയിൽ വരാനിരിക്കുന്ന ലക്ഷ്യങ്ങൾക്കുള്ള തുക യഥാസമയം കണ്ടെത്താനാവാതെ വന്നേക്കാം. ഇതുമൂലം ആ ലക്ഷ്യങ്ങൾ പാടെ ഉപേക്ഷിക്കുകയോ വായ്പകളെയോ മറ്റും ആശ്രയിച്ച് ലക്ഷ്യം പൂർത്തീകരിക്കുകയോ ചെയ്യാം. ബാധ്യതകളുടെ തിരിച്ചടവു വരുന്നതോടുകൂടി മിച്ചംപിടിക്കുന്ന തുക കുറയുകയും തുടർന്നുവരുന്ന ജീവിതലക്ഷ്യങ്ങൾ കൂടി കുഴപ്പത്തിലാകാനുള്ള സാധ്യതയ്ക്കു വഴിയൊരുക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യാറുണ്ട്. അതുകൊണ്ട് ഒരിക്കലെങ്കിലും എല്ലാ ജീവിതലക്ഷ്യങ്ങളും വരവുെചലവുകളും നിലവിലെ നിക്ഷേപങ്ങളും കണക്കിലെടുത്തുള്ള ഒരു സാമ്പത്തിക വിശകലനം നടത്തിയാൽ നമുക്ക് എത്തിപ്പിടിക്കാൻപറ്റുന്ന സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കാൻ സഹായിക്കും.

∙പൊതുമേഖലാ സ്ഥാപനത്തിൽ ജോലിചെയ്യുന്ന താങ്കൾക്ക് പെൻഷൻ വരുമാനം ലഭിക്കും എന്നുള്ളതുകൊണ്ടു റിട്ടയർമെന്റ് കാലയളവിൽ ഉണ്ടാകാനിടയുള്ള ജീവിതച്ചെലവുകൾ ഈ തുക വച്ചു കൈകാര്യം ചെയ്യാനാവും എന്ന പ്രതീക്ഷയിൽ മുന്നോട്ടുപോകാം.

∙ഇപ്പോൾ 36 വയസ്സുള്ള താങ്കൾക്ക് എന്തായാലും
20 വർഷത്തിൽ കൂടുതൽ സർവീസ് ഇനി ഉണ്ടാവും. കൂടാതെ, കുട്ടിക്ക് മൂന്നു വയസ്സേ ആയിട്ടുള്ളൂ. അതുകൊണ്ടു സാമ്പത്തികാസൂത്രണം നടത്തി പുതിയ തുക സമാഹരിക്കാനുള്ള കാലയളവു ലഭിക്കും എന്നതിനാൽ അച്ചടക്കത്തോടെ നിക്ഷേപം നടത്തി ജീവിതലക്ഷ്യങ്ങൾക്കുള്ള തുക കണ്ടെത്താം.

ഇവിടെ താങ്കൾ തന്നിരിക്കുന്ന വിവരങ്ങൾ പൂർണമല്ല. ഹാപ്പി ലൈഫിലേക്കു കത്തുകൾ എഴുതുമ്പോൾ പൂർണവിവരം കാണിച്ച് എഴുതിയാൽ മാത്രമേ ശരിയായതും കൂടുതൽ അനുയോജ്യമായതുമായ നിർദേശങ്ങൾ നൽകാനാകൂ.

താങ്കൾക്ക് ജീവിതച്ചെലവുകൾക്കുശേഷം മിച്ചംപിടിക്കാൻ സാധിക്കുന്നത് 30,000 രൂപയാണ്. ഇതിൽനിന്ന് 15,000 രൂപ വിളിച്ചെടുത്ത ചിട്ടിയുടെ തിരിച്ചടവിനായി വിനിയോഗിക്കുകയാണു ചെയ്യുന്നത്. ഫലത്തിൽ 15,000 രൂപ മാത്രമേ ചിട്ടിയടവു തീരുന്നതുവരെ നിക്ഷേപിക്കാനുള്ളൂ. വിളിച്ചെടുത്ത ചിട്ടിത്തുക മറ്റ് ആവശ്യങ്ങൾക്കു വിനിയോഗിച്ചു എന്ന് അനുമാനിക്കട്ടെ. അങ്ങനെയെങ്കിൽ ബാധ്യത തിരിച്ചടവിനായി മാത്രമേ ഇപ്പോൾ അടയ്ക്കുന്ന ചിട്ടിത്തുക കണക്കാക്കാനാകൂ.

അടുത്ത ഒന്നര വർഷംകൊണ്ടു 12,500 രൂപയുടെ ചിട്ടിയടവു തീരും. അപ്പോൾമുതൽ ഈ തുകകൂടി നിക്ഷേപിക്കാം. ബാക്കി 2,500 രൂപയ്ക്ക് ഏകദേശം മൂന്നുവർഷം അടവു വരുന്നുണ്ട്.

നിലവിൽ കാര്യമായ നിക്ഷേപങ്ങൾ ഇല്ല എന്നാണ് മനസ്സിലാകുന്നത്. എന്നാൽ, ചില നിക്ഷേപങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സ്കീമുകളുടെയും പദ്ധതികളുടെയും േപരുകൾ സൂചിപ്പിച്ചിട്ടുണ്ട്. ഇവ ബാക്കിയുള്ള തുകയിൽനിന്നു നിക്ഷേപിക്കാം. ഇതിനു മുൻപ് ഓരോ ലക്ഷ്യത്തിനും എത്ര രൂപ വീതം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന ധാരണ ഉണ്ടാക്കണം. ലക്ഷ്യങ്ങൾ എന്തൊക്കെയെന്നു സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും, ഇവയ്ക്കായി എത്ര രൂപ വീതം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന കാര്യം പറഞ്ഞിട്ടില്ല. ജീവിതലക്ഷ്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ ഓരോ ലക്ഷ്യവും പൂർത്തീകരിക്കേണ്ട സമയം, ആവശ്യമായ തുക എന്നിവകൂടി മനസ്സിൽ കണ്ടു വേണം നിക്ഷേപം തുടങ്ങാൻ.

അല്ലാത്തപക്ഷം ഉദ്ദേശിക്കുന്ന രീതിയിൽ ജീവിതലക്ഷ്യങ്ങൾക്കുള്ള തുക കണ്ടെത്താനാവാതെ വരും. ഏതു ലക്ഷ്യത്തിനും അവരവരുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് എത്ര തുക വേണമെങ്കിലും ചെലവഴിക്കാനാകും. ഈ തുക നമുക്കു സമാഹരിക്കാനുള്ള വരുമാനം ഉണ്ടോ എന്നതാണു പ്രധാനം. നിങ്ങൾ എത്ര രൂപയാണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാക്കിയാൽ മാത്രമേ സാമ്പത്തികാസൂത്രണം നടത്തുമ്പോൾ കൃത്യമായ തുക ഓരോ ലക്ഷ്യത്തിനും നീക്കിവയ്ക്കാനാവൂ.

മകളുടെ വിദ്യാഭ്യാസം

ഇപ്പോൾ മൂന്നു വയസ്സുള്ള കുട്ടിക്ക് 14 വർഷത്തിനുശേഷം ഉന്നതവിദ്യാഭ്യാസത്തിനായി 5000 രൂപയുടെ ഒരു ഓഹരിയധിഷ്ഠിത എസ്ഐപി തുടങ്ങാവുന്നതാണ്. 12% വളർച്ച ഈ നിക്ഷേപത്തിനു കണക്കാക്കിയാൽ 20 ലക്ഷം രൂപ സമാഹരിക്കാനാകും. 8% പണപ്പെരുപ്പം കണക്കാക്കിയാൽ നിലവിലെ 7 ലക്ഷം രൂപയ്ക്കു തുല്യമായിരിക്കും സമാഹരിച്ച തുക. 10,000 രൂപയാണ് ഈ ലക്ഷ്യത്തിനു മാറ്റുന്നത് എങ്കിൽ ഇന്നത്തെ 10 ലക്ഷം രൂപയ്ക്കു തുല്യമായ തുക സമാഹരിക്കാനാകും. വീടു വാങ്ങുക എന്ന ലക്ഷ്യത്തിന് എത്ര രൂപയാണ് ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞിട്ടില്ല. ചിട്ടി ബാധ്യത തീരുന്നതനുസരിച്ച് ഈ ലക്ഷ്യത്തിന് വായ്പയെ ആശ്രയിക്കാം എന്നാണല്ലോ ആലോചിക്കുന്നത്. 12,500 രൂപയുടെ ബാധ്യത ഒന്നര വർഷംകൊണ്ടു തീരും. ആകെ 15,000 രൂപയാണല്ലോ ചിട്ടി തിരിച്ചടവു തുക. ഈ തുകയ്ക്ക് അനുസരിച്ചുള്ള വായ്പ തിരിച്ചടവാണ് ഉദ്ദേശിക്കുന്നതെങ്കിൽ 9% പലിശ കണക്കാക്കിയാൽ 10 വർഷം കാലാവധിയിൽ 17 ലക്ഷം രൂപവരെ എടുക്കാനാകും.

ഇപ്പോൾ വാടകയ്ക്കാണ് താമസിക്കുന്നതെങ്കിൽ ആ തുകകൂടി കണക്കിലെടുത്ത് ആവശ്യമെങ്കിൽ വായ്പയെടുക്കാം. എന്നിരുന്നാലും ആകെ വരുമാനത്തിന്റെ 30 ശതമാനത്തിൽ കൂടുതൽ തിരിച്ചടവ് വരുന്ന വായ്പ എടുക്കാതിരിക്കുന്നതാണ് ഉചിതം. നിലവിൽ 25 ലക്ഷം രൂപവരെയാണ് ഈ ലക്ഷ്യത്തിനായി മാറ്റിവയ്ക്കാൻ പറ്റുന്ന തുക. മറ്റു നിക്ഷേപങ്ങൾ ഉള്ളതായി കത്തിൽ പറയാത്തതുകൊണ്ട് ഈ ലക്ഷ്യത്തിലേക്കുള്ള ഡൗൺ പേയ്മെന്റ് തുക സമാഹരിക്കാൻ 10,000 രൂപ വീതം റിക്കറിങ് ഡിപ്പോസിറ്റിൽ അടുത്ത രണ്ടു വർഷം നിക്ഷേപിക്കുക. ഇതിൽനിന്നു 2.50 ലക്ഷം രൂപ സമാഹരിക്കാനാകും. ബാക്കി 22.50 ലക്ഷം രൂപയ്ക്ക് ഒരു ഭവനവായ്പയെ ആശ്രയിക്കുകയുമാകാം.

ഈ ലക്ഷ്യങ്ങൾക്കുള്ള തുക സമാഹരിച്ചശേഷം കുട്ടിയുടെ വിവാഹം, ഭാവിയിലേക്കുള്ള തുക സമാഹരിക്കൽ എന്നിവയ്ക്കായി 5,000 രൂപ വീതം നിക്ഷേപിച്ചു തുടങ്ങാം. പെൻഷൻ തുക കിട്ടും എന്ന അനുമാനത്തിൽ റിട്ടയർമെന്റിന് പ്രത്യേകിച്ചു നിക്ഷേപം വേണ്ട എന്നു കരുതുന്നു.

തന്നിരിക്കുന്ന പരിമിതമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഭാവിയിൽ ഈ ഹാപ്പിലൈഫ് പംക്തിയിൽനിന്നു നിർദേശങ്ങൾ പ്രതീക്ഷിക്കുന്നവർ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് കത്ത് അയയ്ക്കാൻ ശ്രദ്ധിക്കുക 

ലേഖകൻ ജിയോജിത്തിന്റെ ഫിനാൻഷ്യൽ പ്ലാനിങ് വിഭാഗമായ സ്റ്റെപ്സിലാണ്. gibin_j@geojit.com,
whatsapp: 9895007126

2023 ഡിസംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്

English Summary:

How to Attain Life Goals with 30000 Rupees