2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്ന് സർക്കാർ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ നിർമ്മല സീതരാമൻ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ ആഭ്യന്തര കാര്യങ്ങൾ

2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്ന് സർക്കാർ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ നിർമ്മല സീതരാമൻ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ ആഭ്യന്തര കാര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്ന് സർക്കാർ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ നിർമ്മല സീതരാമൻ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ ആഭ്യന്തര കാര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്ന് സർക്കാർ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ നിർമല സീതരാമൻ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്.

 ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ

ഇന്ത്യയുടെ വളർച്ചയിൽ  ആഭ്യന്തര കാര്യങ്ങൾ  മാത്രമല്ല, ആഗോള സംഭവവികാസങ്ങളും പ്രധാനമാണ് . അതിനാൽ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ഇന്ത്യയുടെ വളർച്ചയ്ക്ക് ഭീഷണിയായേക്കാം.നീണ്ടു പോകുന്ന റഷ്യ യുക്രെയ്ൻ യുദ്ധവും , ഇസ്രായേൽ ഹമാസ് സംഘർഷവും ഇന്ത്യയിലെ സാധാരണക്കാരെ പോലും ബാധിക്കുന്ന നിലയിലാണ്. ഏറ്റവും പുതിയതായി ചെങ്കടലിൽ രൂപപ്പെട്ട സംഘർഷം മൂലം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെയും ഇത് ബാധിച്ചിരിക്കുകയാണ്. കേരളത്തിലെ കുരുമുളക് കർഷകർക്ക് കയറ്റുമതി തടസ്സം നേരിടുന്നത് തൊട്ട് , ഇറക്കുമതി ചരക്കുകളുടെ നീക്കം തടസ്സപ്പെടുന്നതിനാൽ അവയ്ക്ക് ആഭ്യന്തര വിപണിയിൽ വില വർധിക്കുന്നത് വരെ സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുന്നുണ്ട്.

ADVERTISEMENT

അസംസ്കൃത എണ്ണ

അസംസ്കൃത എണ്ണക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യക്ക് രാജ്യാന്തര വിപണിയിലെ വില പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ വില കുറവിൽ റഷ്യയിൽ നിന്ന് ഇന്ധനം ലഭിച്ചിരുന്നെങ്കിലും, അവർ രൂപയിൽ ഇടപാട് നടത്താൻ വിസമ്മതിച്ചത് ഒരു തിരിച്ചടിയായി. ഘട്ടം ഘട്ടമായി റഷ്യ അസംസ്കൃത എണ്ണവില ഉയർത്തിയതും തിരിച്ചടിയായി. ചെങ്കടൽ പ്രശ്നങ്ങളെ തുടർന്ന് ചരക്ക് ഗതാഗതം തടസപ്പെട്ടതിനാൽ രാജ്യാന്തര അസംസ്കൃത എണ്ണ  വില ഉയർന്നാൽ അത് ഇന്ത്യക്ക് പ്രശ്നമാകും.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉയർച്ചയും ഇന്ത്യക്ക്  ഒരു വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇന്ത്യയുടെ സാങ്കേതിക മേഖലയിലെ ജോലിക്കാർക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വന്നത് മൂലം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക കൂടുതലാണ്. ഇന്ത്യയുടെ സാങ്കേതിക വിദ്യ കയറ്റുമതി മറ്റേത് രാജ്യങ്ങളെക്കാളും കൂടുതലാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് തന്നെ അതിനാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മൂലമുള്ള ജോലി നഷ്ടം വലിയൊരു വെല്ലുവിളിയായിരിക്കും സൃഷ്ടിക്കുക. ഇന്ത്യയിലെ വളരുന്ന ജനസംഖ്യ മൂലമാണ് എല്ലാ വസ്തുക്കൾക്കുമുള്ള  ഡിമാൻഡ് ഉയരുന്നത്. എന്നാൽ തൊഴിലില്ലായ്മ ഉണ്ടായാൽ അത് ഉല്‍പന്നങ്ങളുടെ  ഡിമാൻഡിനെ നേരിട്ട് ബാധിക്കുകയും സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ മുരടിപ്പിക്കുകയും ചെയ്യും.

വർധിച്ചുവരുന്ന പണപ്പെരുപ്പം

ADVERTISEMENT

പണപ്പെരുപ്പമാണ് സർക്കാർ നേരിടുന്ന മറ്റൊരു വലിയ പ്രശ്‍നം. പണപ്പെരുപ്പം നേരിടാൻ ധനമന്ത്രി നിർമല സീതാരാമൻ ചില നടപടികൾ ഇടക്കാല ബജറ്റിൽ  പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  രാജ്യാന്തര എണ്ണ വില കൂടിയാൽ അത് ഉപ്പ് മുതൽ കർപ്പൂരം വരെ എല്ലാത്തിനും വിലകൂട്ടുന്ന അവസ്ഥ ഉണ്ടാകുമെന്നതിനാൽ പണപ്പെരുപ്പം ഉയരാതെ നോക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. കാലം തെറ്റി വന്ന മഴയും, വരൾച്ചയും മൂലമുണ്ടാകുന്ന കൃഷിനാശം മൂലവും പച്ചക്കറികളുടെയും പഴങ്ങളുടെയും വില ഇന്ത്യയിൽ കൂടുന്നുണ്ട്. ഭക്ഷണ സാധനങ്ങൾക്കായി വരുമാനത്തിന്റെ ഒരു നല്ല പങ്ക് ചെലവിടേണ്ടി വരുന്ന സാധാരണക്കാരന്, ഭക്ഷ്യ പണപ്പെരുപ്പം ഉയരുമ്പോൾ അത്യാവശ്യ കാര്യങ്ങൾക്ക്  പോലും പണം തികയാത്ത  അവസ്ഥയുണ്ടാക്കുന്നുണ്ട്. കോടിക്കണക്കിന്  സാധാരണക്കാരെ കരുതേണ്ട ബാധ്യത ഈ അവസ്ഥയിൽ സർക്കാരിന് വലിയൊരു വെല്ലുവിളിയാണ്.

വരവിലും കൂടുതൽ ചെലവ് ബജറ്റിൽ ഉള്ളതിനാൽ ഇതിനായുള്ള വിഭവ സമാഹരണം നടത്തേണ്ടതും കേന്ദ്ര സർക്കാരാണ്. തിരഞ്ഞെടുപ്പ്  ആയതിനാൽ ഇന്ത്യയെ പോലുള്ള വലിയൊരു രാജ്യത്ത് എല്ലാ സംസ്ഥാനങ്ങൾക്കും കൊടുക്കേണ്ട വിഹിതം കൃത്യമായി കൊടുത്ത് തീർത്ത് കാര്യങ്ങൾ സുഗമമായി നടത്തികൊണ്ടുപോകുക എന്ന വലിയൊരു ചുമതലയും കേന്ദ്ര സർക്കാരിനുണ്ട്. ഒരു ഇടക്കാല ബജറ്റ് ആണെങ്കിൽ കൂടിയും, സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാഹചര്യം കേന്ദ്ര ധനമന്ത്രി ഒരുക്കേണ്ടതുണ്ട്.

English Summary:

Nirmala Sitharaman and Challenges in Union Budget