5 വർഷത്തിനുള്ളിൽ 2 കോടി വീടുകൾ കൂടി
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. എല്ലാവർക്കും വീട് എന്ന വാഗ്ദാനത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമപ്രദേശങ്ങളിൽ മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കേന്ദ്രം കൈവരിച്ചതായും അവർ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
എല്ലാവർക്കും വീട് എന്ന വാഗ്ദാനത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമപ്രദേശങ്ങളിൽ മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കേന്ദ്രം കൈവരിച്ചതായും അവർ പറഞ്ഞു.
മഹാമാരി പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും , പിഎംഎവൈ പ്രകാരം മൂന്ന് കോടി വീടുകൾ നിർമ്മിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചു. രണ്ട് കോടി വീടുകൾ കൂടി നിർമിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നത് എന്നും ധനമന്ത്രി അറിയിച്ചു.
വാടക വീടുകളിലോ ചേരികളിലോ അനധികൃത കോളനികളിലോ താമസിക്കുന്ന ഇടത്തരക്കാർക്ക് സ്വന്തമായി വീട് "വാങ്ങാനോ നിർമ്മിക്കാനോ" സഹായിക്കുന്നതിനുള്ള ഒരു പദ്ധതിയും സർക്കാർ കൊണ്ടുവരും .പിഎംഎവൈ പദ്ധതി പ്രകാരം നൽകിയ 70 ശതമാനം വീടുകളും സ്ത്രീകൾക്കാണ് നൽകിയിരിക്കുന്നതെന്നും അവർ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ ബജറ്റിൽ, സുസ്ഥിര വികസനം സുഗമമാക്കുകയും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്ന സാമ്പത്തിക സമീപനമാണ് സർക്കാർ സ്വീകരിക്കുകയെന്ന് നിർമല സീതാരാമൻ പറഞ്ഞു.