നികുതി റിട്ടേണുകളിലെ പൊരുത്തക്കേട് പരിഹരിക്കാം
ന്യൂഡൽഹി∙ ലാഭവിഹിതം, പലിശ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് ആദായനികുതി റിട്ടേണുകളിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാൻ ഇ–ഫയലിങ് വെബ്സൈറ്റിൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു. കംപ്ലയൻസ് പോർട്ടലിൽ വ്യക്തികൾക്ക് അവരുടെ ഭാഗം പറയാം. 2021–22, 2022–23 വർഷത്തെ

ന്യൂഡൽഹി∙ ലാഭവിഹിതം, പലിശ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് ആദായനികുതി റിട്ടേണുകളിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാൻ ഇ–ഫയലിങ് വെബ്സൈറ്റിൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു. കംപ്ലയൻസ് പോർട്ടലിൽ വ്യക്തികൾക്ക് അവരുടെ ഭാഗം പറയാം. 2021–22, 2022–23 വർഷത്തെ പൊരുത്തക്കേടുകളാണ് പോർട്ടലിലുള്ളത്. ഇത്തരം പ്രശ്നങ്ങളുള്ളവർക്ക് എസ്എംഎസ്, ഇമെയിൽ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് നോട്ടിസ് ആയി കണക്കാക്കരുതെന്ന് ബോർഡ് വ്യക്തമാക്കി.
ഇ–ഫയലിങ് വെബ്സൈറ്റിൽ നിലവിൽ റജിസ്റ്റർ ചെയ്തവർക്ക് കംപ്ലയൻസ് പോർട്ടലിലേക്ക് നേരിട്ടു പോകാം. e-Verification എന്ന ടാബിൽ പൊരുത്തക്കേടുകൾ കാണാം. ബാക്കിയുള്ളവർ ഇ–ഫയലിങ് സൈറ്റിൽ റജിസ്റ്റർ ചെയ്യണം. eportal.incometax.gov.in