ജൂലൈ മാസത്തിൽ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന മാറ്റങ്ങൾ
തിരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സാമ്പത്തിക നയങ്ങൾ കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ തുടരുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ ഈ മാസത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇൻഷുറൻസ്, എൻ പി എസ് തുടങ്ങിയ കാര്യങ്ങളിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ചില ബാങ്കുകളുടെ
തിരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സാമ്പത്തിക നയങ്ങൾ കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ തുടരുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ ഈ മാസത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇൻഷുറൻസ്, എൻ പി എസ് തുടങ്ങിയ കാര്യങ്ങളിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ചില ബാങ്കുകളുടെ
തിരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സാമ്പത്തിക നയങ്ങൾ കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ തുടരുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ ഈ മാസത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇൻഷുറൻസ്, എൻ പി എസ് തുടങ്ങിയ കാര്യങ്ങളിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ചില ബാങ്കുകളുടെ
തിരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സാമ്പത്തിക നയങ്ങൾ കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ തുടരുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ ഈ മാസത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇൻഷുറൻസ്, എൻ പി എസ് തുടങ്ങിയ കാര്യങ്ങളിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ചില ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലും ജൂലൈ മുതൽ മാറ്റം ഉണ്ടാകും.
ആദായ നികുതി റിട്ടേൺസ്
2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ITR) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2024 ജൂലൈ 31 ആണ്. എന്നാൽ 2024 ഡിസംബർ 31 വരെ വൈകി ഫയൽ ചെയ്യുന്നതിനുള്ള വ്യവസ്ഥയുണ്ട്. ആദായ നികുതി അടയ്ക്കേണ്ട അവസാന തിയതി ജൂലൈ 31 ആണെങ്കിലും, അവസാന നിമിഷം വരെ കാത്തിരിക്കാതെ എത്രയും വേഗം റിട്ടേൺസ് ഫയൽ ചെയ്യുന്നതാണ് നല്ലത്. കഴിഞ്ഞ വർഷങ്ങളിൽ ജൂലൈ 31 നോട് അടുത്തുള്ള ദിവസങ്ങളിൽ തിരക്ക് കൂടിയതിനാൽ ആദായ നികുതി വെബ് സൈറ്റിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.റിട്ടേൺസ് ഫയൽ ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകളുണ്ടായാൽ, നേരെത്തെ ചെയ്‌യുകയാണെങ്കിൽ അത് തിരുത്തുവാനുള്ള സമയവും ലഭിക്കും.
ആക്സിസ് ബാങ്ക് - സിറ്റി ബാങ്ക് മൈഗ്രേഷൻ
ആക്സിസ് ബാങ്കിലേക്കുള്ള സിറ്റി ക്രെഡിറ്റ് കാർഡുകളുടെ മൈഗ്രേഷൻ ജൂലൈ 15-നകം പൂർത്തിയാകും.ആക്സിസ് ബാങ്കിലേക്ക് സിറ്റി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ മൈഗ്രേറ്റ് ചെയ്യുന്നതിനായി ആക്സിസ് ബാങ്ക് ഇതിനകം തന്നെ ചില പുതിയ കാർഡ് വേരിയന്റുകൾ പുറത്തിറക്കിയിട്ടുണ്ട്. മൈഗ്രേഷൻ കഴിഞ്ഞാൽ, നിലവിലുള്ള സിറ്റി കാർഡുകളുടെ കാർഡ് പിൻ, നമ്പർ, കാലഹരണപ്പെടുന്ന തീയതി, CVV എന്നിവയിൽ മാറ്റമുണ്ടാകില്ല.
കൂടാതെ, ബില്ലിംഗ് സൈക്കിൾ, സ്റ്റേറ്റ്‌മെന്റ് ജനറേഷൻ തീയതി, പേയ്‌മെന്റ് ഡ്യൂ ഡേറ്റ് എന്നിവ മാറ്റമില്ലാതെ തുടരും. ഈ രണ്ടു ബാങ്കുകളുടെയും റിവാർഡ് ബാലൻസുകൾ മൈഗ്രേഷന്ശേഷം ഒരുമിച്ചായിരിക്കും. മൈഗ്രേഷനുശേഷം ആക്സിസ് ബാങ്ക് മൊബൈൽ ബാങ്കിംഗ് ആപ്പിലും, ആക്സിസ് ബാങ്ക് എഡ്ജ് റിവാർഡ് പോർട്ടലിലും കാണാൻ കഴിയും. മൈഗ്രേഷനുശേഷം ലഭിക്കുന്ന പലിശ ആക്സിസ് ബാങ്കിന്റെ നിരക്കുകൾ അനുസരിച്ചായിരിയ്ക്കും.
HSBC ബാങ്ക് ക്രെഡിറ്റ് കാർഡ്
ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ചില ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കില്ല. വിദ്യാഭ്യാസവും സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, ഇ-വാലറ്റുകളിലെ ലോഡിംഗ് തുക, ഇന്ധന ഇടപാടുകൾ, നികുതി പേയ്‌മെന്റുകൾ, യൂട്ടിലിറ്റി ഇടപാടുകൾ എന്നിവാക്കൊക്കെ ഇത് ബാധകമായിരിക്കും.
ബജറ്റ്
ജൂലൈയിൽ അവതരിപ്പിക്കുന്ന പുതിയ ബജറ്റിൽ നികുതി സ്ലാബുകളിൽ വ്യത്യാസം വരുമെന്ന് ചർച്ചകളുണ്ട്. ആരോഗ്യ ഇൻഷുറൻസ് , എൻ പി എസ്, പെൻഷൻ പദ്ധതികൾ എന്നിവയിലും പുതിയ തീരുമാനങ്ങൾ ഉണ്ടാകുമെന്നു കരുതുന്നു.
മ്യൂച്വൽ ഫണ്ട് നോമിനേഷൻ
നോമിനേഷനുകൾ സമർപ്പിക്കാത്തതിന്റെ പേരിൽ നിക്ഷേപകരുടെ മ്യൂച്വൽ ഫണ്ട് പോർട്ട്‌ഫോളിയോകളും ഡീമാറ്റ് അക്കൗണ്ടുകളും മരവിപ്പിക്കില്ലെന്ന് വ്യക്തമാക്കി മാർക്കറ്റ് റെഗുലേറ്റർ സെബി ജൂൺ 10 ന് സർക്കുലർ പുറത്തിറക്കി.
ഫിസിക്കൽ രൂപത്തിൽ സെക്യൂരിറ്റികൾ കൈവശം വച്ചിരിക്കുന്ന നിക്ഷേപകർക്ക് ഡിവിഡന്റ്, പലിശ പേയ്‌മെന്റ് അടച്ച തുക പിൻവലിക്കൽ എന്നിവയ്‌ക്കും പരാതികൾ സമർപ്പിക്കുന്നതിനും അർഹതയുണ്ടെന്ന് സെബിയുടെ സർക്കുലറിൽ പറയുന്നു.
സെബി, കഴിഞ്ഞ ഡിസംബറിൽ, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് അവരുടെ നോമിനേഷനുകൾ പൂർത്തിയാക്കാനും, അപ്‌ഡേറ്റ് ചെയ്യാനുമുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയിരുന്നു. എന്നാൽ ഇത് ചെയ്യാത്തവരുടെ ഫണ്ടുകൾ മരവിപ്പിക്കില്ല എന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.
പേടിഎം വാലറ്റ് അടച്ചുപൂട്ടൽ
Paytm പേയ്‌മെന്റ് ബാങ്ക് 2024 ജൂലൈ 20 മുതൽ ഇടപാടുകളൊന്നുമില്ലാതെ ബാലൻസുകളില്ലാത്ത നിഷ്‌ക്രിയ വാലറ്റുകൾ ക്ലോസ് ചെയ്യും . ഇതിന് മുമ്പ് ഉപയോക്താക്കൾക്ക് അറിയിപ്പ് ലഭിക്കും.
എസ്ബിഐ കാർഡ് റിവാർഡ് പോയിന്റ് അപ്ഡേറ്റ്
2024 ജൂലൈ 1 മുതൽ, സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളിൽ റിവാർഡ് പോയിന്റുകൾ ലഭിക്കുന്നത് എസ്ബിഐ കാർഡ് അവസാനിപ്പിക്കും. ഈ മാറ്റം 2024 ജൂലൈ 15 മുതൽ ബാധകമാകും.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് പരിഷ്കരണങ്ങൾ
ജൂലൈ 1 മുതൽ ഐസിഐസിഐ ബാങ്ക് അവരുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ മാറ്റങ്ങൾ നടപ്പിലാക്കും. കാർഡ് റീപ്ലേസ്‌മെന്റ് ഫീസ് 100 രൂപയിൽ നിന്ന് 200 രൂപയായി ഉയർത്തും.
PNB റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ലോഞ്ച് ആക്സസ്
2024 ജൂലൈ 1 മുതൽ, PNB റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ഉടമകൾക്ക് പുതുക്കിയ ലോഞ്ച് ആക്‌സസ് ഉണ്ടായിരിക്കും: ഒരു പാദത്തിൽ ഒരു ആഭ്യന്തര ലോഞ്ചും പ്രതിവർഷം 2 രാജ്യാന്തര ലോഞ്ചു സൗകര്യങ്ങളും ലഭിക്കും.