നിർമല സീതാരാമൻ 23ാം തീയതി തുടർച്ചയായി തൻറെ ആറാം ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇപ്പോൾ വീട്ടിൽ കൊണ്ടു പോകുന്ന തങ്ങളുടെ ശമ്പളം എത്ര വർധിക്കും എന്ന ആകാംഷയിലാണ് ശമ്പള വരുമാനക്കാർ. നികുതി ബാധകമല്ലാത്ത വരുമാനത്തിന്റെ പരിധി അഞ്ചു ലക്ഷമായി ഉയർത്തുമെന്നതാണ് പ്രധാന പ്രതീക്ഷ. സ്ലാബുകളോ അതിലെ നിരക്കുകയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമല സീതാരാമൻ 23ന്  തുടർച്ചയായി തന്റെ ഏഴാം ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇപ്പോൾ  വീട്ടിൽ കൊണ്ടു പോകുന്ന തങ്ങളുടെ  ശമ്പളം എത്ര വർധിക്കും എന്ന ആകാംക്ഷയിലാണ് ശമ്പള വരുമാനക്കാർ. നികുതി ബാധകമല്ലാത്ത വരുമാനത്തിന്റെ പരിധി അഞ്ചു ലക്ഷമായി ഉയർത്തുമെന്നതാണ് പ്രധാന പ്രതീക്ഷ. സ്ലാബുകളോ അതിലെ നിരക്കുകളോ കുറച്ചുകൊണ്ട് സാധാരണക്കാർക്കും ഇടത്തരക്കാർക്കും കൂടുതൽ ആശ്വാസം നൽകും എന്ന പ്രതീക്ഷയും ഉണ്ട്. എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ പുതിയ സ്ലാബുകാർക്കു മാത്രമേ ഉണ്ടാകൂ എന്നും പഴയ സ്ലാബുകർക്ക് നൽകില്ല എന്നും വിലയിരുത്തൽ ഉണ്ട്. 

മാറ്റം എന്നു മുതൽ?

ADVERTISEMENT

എന്തായാലും വ്യക്തിഗത ആദായനികുതിയിൽ എന്തു തരം ഇളവുകൾ നൽകിയാലും അതിന്റെ നേട്ടം പ്രധാനമായും കിട്ടുക ശമ്പളവരുമാനകാർക്കാണ്. ധനമന്ത്രി എന്ത് ഇളവുകളാണ് നൽകുക, അതുവഴി അടുത്ത മാസം  മുതൽ എത്ര തുക ശമ്പളത്തിൽ നിന്ന്  കൂടുതലായി വീട്ടിൽ കൊണ്ടുപോകാനാകും എന്ന ആകാംക്ഷയിലാണ് രാജ്യത്തെ കോടിക്കണക്കിനു വരുന്ന സർക്കാരിലേയും, സ്വകാര്യമേഖലയിലേയും ശമ്പള വരുമാനക്കാർ. 

കാരണം ഇതു പുതിയ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റാണ്. അതുകൊണ്ടു തന്നെ ഇതിൽ പ്രഖ്യാപിക്കുന്ന നികുതി  ആനുകൂല്യങ്ങൾ  സ്വാഭാവികമായും  സാമ്പത്തിക വർഷത്തിന്റെ  തുടക്കം മുതൽ പ്രാബല്യത്തിൽ വരണം. അതായത്  2024 ഏപ്രിൽ മുതൽ മുൻകാല പ്രബല്യം ഉണ്ടാകാനാണ് സാധ്യത. അതല്ല എങ്കിൽ നിശ്ചിത തീയതി മുതലേ ബജറ്റ് പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരൂ എന്നു ധനമന്ത്രി ബജറ്റിൽ തന്നെ പ്രത്യേകം എടുത്തു പറയും.

ADVERTISEMENT

പൊതുവേ ഏപ്രിൽ മുതലാണ് പ്രാബല്യം എന്നതിനാൽ  ഇളവുകൾ  ഉണ്ടെങ്കിൽ സ്വാഭാവികമായും ജീവനക്കാർക്ക് അടുത്ത മാസം മുതൽ തന്നെ കൂടുതൽ തുക വീട്ടിൽ കൊണ്ടുപോകാം. കാരണം നിലവിലുള്ള നിരക്കിൽ ശമ്പളത്തിൽ നിന്നും മുൻകൂർ നികുതി അഥവാ ടിഡിഎസ് പിടിക്കുന്നുണ്ടല്ലോ? ഈ ബജറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചാൽ ഓരോരുത്തരുടേയും ആദായനികുതിയിൽ അതനുസരിച്ചുള്ള കുറവു വരും. മൊത്തം  നികുതി കുറയുന്നതോടെ  മാസം പിടിക്കുന്ന ടിഡിഎസും കുറയും. അതോടെ  നിലവിലെ ശമ്പളത്തിൽ നിന്നും കൂടുതൽ തുക വീട്ടിൽ കൊണ്ടുപോകാൻ കഴിയും. അതായത് ടേക് എവേ  സാലറിയിൽ വർധന ഉണ്ടാകും.

ഇനി ഇളവുകൾക്ക്  സമയ പരിധി നിശ്ചയിച്ചാലും വൈകാതെ തന്നെ ടേക് എവേ സാലറിയിൽ വർധന  ഉണ്ടാകും. അത് എത്രത്തോളം എന്നറിയാനുള്ള കാത്തിരിപ്പിലാണ്  ശമ്പള വരുമാനക്കാർ.

English Summary:

How Much Salary Can Take to Home in this Budget