ബജറ്റ് വാരത്തിൽ ഐടി പിന്തുണയിൽ 1.50% മുന്നേറിയ നിഫ്റ്റി വെള്ളിയാഴ്ച അവസാന മണിക്കൂറിൽ വീണ്ടും റെക്കോർഡ് തിരുത്തി പുതിയ ഉയരം കുറിച്ചു. ക്യാപിറ്റൽ ഗെയിൻ ടാക്സ് ഉയർത്തിയതിനെ തുടർന്ന് 23000 പോയിന്റിന് സമീപത്തേക്കിറങ്ങിയ നിഫ്റ്റി വെള്ളിയാഴ്ച 24861 പോയിന്റെന്ന റെക്കോർഡ് ഉയരം കുറിച്ച ശേഷം 428 പോയിന്റ്

ബജറ്റ് വാരത്തിൽ ഐടി പിന്തുണയിൽ 1.50% മുന്നേറിയ നിഫ്റ്റി വെള്ളിയാഴ്ച അവസാന മണിക്കൂറിൽ വീണ്ടും റെക്കോർഡ് തിരുത്തി പുതിയ ഉയരം കുറിച്ചു. ക്യാപിറ്റൽ ഗെയിൻ ടാക്സ് ഉയർത്തിയതിനെ തുടർന്ന് 23000 പോയിന്റിന് സമീപത്തേക്കിറങ്ങിയ നിഫ്റ്റി വെള്ളിയാഴ്ച 24861 പോയിന്റെന്ന റെക്കോർഡ് ഉയരം കുറിച്ച ശേഷം 428 പോയിന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റ് വാരത്തിൽ ഐടി പിന്തുണയിൽ 1.50% മുന്നേറിയ നിഫ്റ്റി വെള്ളിയാഴ്ച അവസാന മണിക്കൂറിൽ വീണ്ടും റെക്കോർഡ് തിരുത്തി പുതിയ ഉയരം കുറിച്ചു. ക്യാപിറ്റൽ ഗെയിൻ ടാക്സ് ഉയർത്തിയതിനെ തുടർന്ന് 23000 പോയിന്റിന് സമീപത്തേക്കിറങ്ങിയ നിഫ്റ്റി വെള്ളിയാഴ്ച 24861 പോയിന്റെന്ന റെക്കോർഡ് ഉയരം കുറിച്ച ശേഷം 428 പോയിന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റ് വാരത്തിൽ ഐടി പിന്തുണയിൽ 1.50% മുന്നേറിയ നിഫ്റ്റി വെള്ളിയാഴ്ച അവസാന മണിക്കൂറിൽ പുതിയ ഉയരം കുറിച്ചു. ക്യാപിറ്റൽ ഗെയിൻ ടാക്സ് ഉയർത്തിയതിനെ തുടർന്ന് 23000 പോയിന്റിന് സമീപത്തേക്കിറങ്ങിയ നിഫ്റ്റി വെള്ളിയാഴ്ച 24861 പോയിന്റെന്ന റെക്കോർഡ് ഉയരം കുറിച്ച ശേഷമാണ് 428 പോയിന്റ് നേട്ടത്തിൽ 24834 പോയിന്റില്‍ ക്ളോസ് ചെയ്തത്. വെള്ളിയാഴ്ച 1292 പോയിന്റുകൾ മുന്നേറി സെൻസെക്സ് 81332 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 

വെള്ളിയാഴ്ച 2.3% മുന്നേറിയ ഐടി സെക്ടറിന്റെ പിന്തുണയിലാണ് ഇന്ത്യൻ വിപണി റെക്കോർഡ് താണ്ടിയത്. ഐടിക്കൊപ്പം ഫാർമ സെക്ടർ 4%വും, ഓട്ടോ, എഫ്എംസിജി സെക്ടറുകൾ 2.5%വും വീതം കഴിഞ്ഞ ആഴ്ചയിൽ മുന്നേറിയപ്പോൾ ബാങ്ക് നിഫ്റ്റി 2.5%വും, നിഫ്റ്റി ഫിനാൻഷ്യൽ സെക്ടർ 2%വും വീണതാണ് ഇന്ത്യൻ വിപണിക്ക് അതിമുന്നേറ്റം നിഷേധിച്ചത്. ആക്സിസ് ബാങ്കിന്റെ റിസൾട്ട് നിരാശപ്പെടുത്തിയതാണ് ബാങ്ക് നിഫ്റ്റിക്ക് വിനയായത്.    

ADVERTISEMENT

ഇടക്കാല ബജറ്റിൽ 5.1% അനുമാനിച്ച ഇന്ത്യയുടെ ധനക്കമ്മി ആറു മാസങ്ങൾക്കിപ്പുറം നടപ്പ് സാമ്പത്തിക വർഷത്തിൽ 4.9% ആയും, അടുത്ത സാമ്പത്തിക വർഷത്തിൽ 4.5% ലക്‌ഷ്യം വച്ചതുമാണ് ബജറ്റിന്റെ അടിത്തറ. നിക്ഷേപകർക്ക് ക്ഷീണമാണെങ്കിലും ക്യാപിറ്റൽ ഗെയിൻ ടാക്സ് ഉയർത്തിയത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മൂലധനവർധന ഉറപ്പാക്കുമെന്നത് വിപണി താൽക്കാലിക നഷ്ടങ്ങൾ മറക്കുന്നതിനു വഴിയൊരുക്കി.    

ക്യാപിറ്റൽ ഗെയിൻ ടാക്സ് വർധന ബജറ്റ് ദിനത്തിൽ നൽകിയ തിരുത്തൽ അവസരമായി മാറുന്നത് കണ്ട ശേഷം വെള്ളിയാഴ്ച നിഫ്റ്റി വീണ്ടും റെക്കോർഡ് തിരുത്തിയത് രാജ്യാന്തര ഫണ്ടുകൾക്ക് അമ്പരപ്പായി മാറി. ക്യാപിറ്റൽ ഗെയിൻ ടാക്സ് ഉയർത്തിയാൽ ഇന്ത്യൻ വിപണിയിൽ ശക്തമായ തിരുത്തലുണ്ടാകുമെന്ന സൂചന നൽകിയ ജെഫെറീസ് മേധാവി ക്രിസ് വുഡ് ഇന്ത്യൻ വിപണിയിൽ ‘കരടികൾക്ക്’ പിടി മുറുക്കാനാകാത്തതിൽ നിരാശയും പ്രകടിപ്പിച്ചു. 

ഫെഡ് യോഗം അടുത്ത ആഴ്ചയിൽ 

ചൈനയുടെ ജിഡിപി വളർച്ച അപ്രതീക്ഷിതമായി വീണു. പിന്നാലെ അമേരിക്കയുടെയും രണ്ടാം പാദ ജിഡിപി വളർച്ച പ്രതീക്ഷിച്ചയായതുമില്ല. ഇത് ഫെഡ് യോഗത്തില്‍ പ്രതിഫലിച്ചേക്കാമെങ്കിലും പിസിഇ ഡേറ്റ അനുമാനത്തിനനുസരിച്ച് നിന്നത് അനുകൂലമാണ്. രണ്ടാം പാദത്തിൽ അമേരിക്കൻ ജിഡിപി 2.8% മുന്നേറ്റം നേടിയപ്പോൾ, ജൂലൈ മാസത്തിൽ അമേരിക്കയുടെ പിസിഇ ഡേറ്റ അനുമാനമായ 2.5% തന്നെ വാർഷിക വളർച്ച കുറിച്ചു.  

ADVERTISEMENT

കഴിഞ്ഞ ജൂലൈ മാസത്തിൽ നിലവിലെ 5.25-5.50%ലേക്ക് ഉയർത്തിയ അടിസ്ഥാന പലിശ നിരക്കിൽ ഫെഡ് റിസർവ് സെപ്റ്റംബർ മുതൽ കുറവ് വരുത്തിത്തുടങ്ങുമെന്ന സൂചനയും ജൂലൈ അവസാന ദിനങ്ങളിൽ നടക്കുന്ന ഫെഡ് യോഗത്തിൽ വിപണി പ്രതീക്ഷിക്കുന്നു. അമേരിക്കൻ തൊഴിൽ  വിപണിയും, ആളോഹരി വരുമാനത്തില്‍ കുറവ് വരുന്നതും ഫെഡ് റിസർവിനെ നയമാറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഫെഡ് ചെയർമാന്റെയും തുടർന്ന് ഫെഡ് അംഗങ്ങളുടെയും പ്രസ്താവനകൾക്കായി കാത്തിരിക്കുകയാണ് വിപണി. 

അടുത്ത ആഴ്ച ലോകവിപണിയിൽ 

∙ബുധനാഴ്ച അമേരിക്കൻ ഫെഡ് റിസർവിനൊപ്പം ബാങ്ക് ഓഫ് ജപ്പാനും, വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടും പുതിയ പലിശ നിരക്കുകളും, നയങ്ങളും പ്രഖ്യാപിക്കും.  

∙ചൊവ്വാഴ്ച അമേരിക്കൻ തൊഴിൽ ലഭ്യത കണക്കുകളും, ഭവന വില സൂചികയും, വ്യാഴാഴ്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ജോബ് ഡേറ്റയും, വെള്ളിയാഴ്ച നോൺ ഫാം പേറോൾ കണക്കുകളും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. 

ADVERTISEMENT

∙ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, യൂറോ സോൺ ജിഡിപിക്കണക്കുകളും ജർമൻ, സ്പാനിഷ് സിപിഐകണക്കുകളും ചൊവ്വാഴ്ച യൂറോപ്യൻ വിപണിയെ സ്വാധീനിക്കും. ഫ്രഞ്ച്, യൂറോ സോൺ സിപിഐ ഡേറ്റകൾ ബുധനാഴ്ചയാണ് പുറത്ത് വരിക. 

∙ബുധനാഴ്ച ചൈനീസ് മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, കൊറിയൻ, ജാപ്പനീസ് വ്യവസായികോല്പാദനകണക്കുകളും, റീട്ടെയ്ൽ വില്പനക്കണക്കുകളും ഏഷ്യൻ വിപണിയെ സ്വാധീനിക്കും. 

ഓഹരികളും സെക്ടറുകളും 

∙ഴിഞ്ഞ ആഴ്ചയിൽ അദാനി ഗ്രീൻ, ടെക്ക് മഹിന്ദ്ര, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കർണാടക ബാങ്ക്, ഏയു ബാങ്ക്, മോത്തിലാൽ ഓസ്വാൾ, വി-ഗാർഡ് മുതലായ ഓഹരികൾ മികച്ച ആദ്യപാദഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആക്സിസ് ബാങ്കിന്റെ ലാഭ ലക്ഷ്യങ്ങൾ തെറ്റിയത് ഓഹരിക്ക് തിരുത്തൽ നൽകി.  

∙അമേരിക്കൻ ധനകാര്യ സ്ഥാപനമായ ജെഫെറീസിന്റെ മേധാവിയായ ക്രിസ് വുഡ് ബജറ്റിന് മുൻപ് തന്നെ തിരുത്തൽ സാധ്യത പ്രഖ്യാപിച്ചതോടെ വീണ് തുടങ്ങിയ ഡിഫൻസ്, കപ്പൽ നിർമാണ ഓഹരികൾ ബജറ്റിൽ നിന്നും പിന്തുണ ലഭിക്കാതെ വന്നതോടെ വീണ്ടും വീണു. ദീർഘകാല നിക്ഷേപത്തിന് ഡിഫൻസ്, ഷിപ് ബിൽഡിങ് ഓഹരികൾ തിരുത്തലിൽ ഇനിയും പരിഗണിക്കാം. 

∙വളം മേഖലയും പ്രതീക്ഷിച്ച പിന്തുണയില്ലാതെ വന്നതോടെ ബജറ്റിന് ശേഷം കൺസോളിഡേഷനിലാണ്. അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് വളം മേഖലയുടെ പ്രതീക്ഷ.

∙രാജ്യാന്തര ലോഹവില വീഴ്ചക്ക് ശേഷം ക്രമപ്പെടുന്നത് മികച്ച വിലകളിലുള്ള ഇന്ത്യൻ മെറ്റൽ ഓഹരികൾക്കും അനുകൂലമാണ്. ഒന്നാം പാദ റിസൾട്ടുകൾ ലക്‌ഷ്യം വെച്ച് മെറ്റൽ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. 

∙ഓഹരിവില്പനയിലൂടെ അദാനി എനർജി കമ്പനികൾ മൂലധന സമാഹരണം നടത്തുന്നത് അദാനി ഓഹരികൾക്ക് വെള്ളിയാഴ്ച മുന്നേറ്റം നൽകി. 

∙ലെതർ മേഖലയെ പിഎൽഐ സ്‌കീമിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ 2030 ആകുമ്പോളേക്കും 50 ബില്യൺ ഡോളറിന്റെ കയറ്റുമതിലക്‌ഷ്യം കൂടി നൽകിയത് ലെതർ, ഫുട്‍വെയർ മേഖലകൾക്ക് അനുകൂലമാണ്. 

∙നിലവിലെ 5293 ചാർജിങ് സ്റ്റേഷനുകൾക്ക് പുറമെ ദേശീയ പാതയോരങ്ങളിൽ 5833 ഇവി ചാർജിങ് സ്റ്റേഷനുകൾ കൂടി നിർമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇലക്ട്രിക് വാഹനനിർമാതാക്കൾക്ക് വീണ്ടും അനുകൂലമാണ്. 

∙നോമുറ 1294 രൂപ ലക്ഷ്യവിലയിട്ട് വാങ്ങൽ പ്രഖ്യാപിച്ചത് ടാറ്റ മോട്ടോഴ്സിന് കഴിഞ്ഞ ആഴ്ചയിൽ 13% മുന്നേറ്റം നൽകിയത് ഓട്ടോ മേഖലയ്ക്കും അനുകൂലമായി.  

∙പുരപ്പുറ സൗരോർജ പദ്ധതിക്കായും, ഇവി ചാർജിങ് സ്റ്റേഷനുകൾക്കായും ഫൈനാൻസിങ് സൗകര്യം ഒരുക്കുന്നതിനായി ടാറ്റ പവർ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നത് ഇരു ഓഹരികൾക്കും അനുകൂലമാണ്. 

∙ടാറ്റ പവറിന് യുബിഎസ് 510 രൂപയാണ് ലക്‌ഷ്യം കാണുന്നത്. ഓഗസ്റ്റ് ആറിനാണ് ടാറ്റ പവർ ആദ്യപാദഫലം പ്രഖ്യാപിക്കുന്നത്. 

മുൻ പാദത്തിൽ 55 കോടി രൂപ മാത്രം അറ്റാദായമുണ്ടായിരുന്ന ബന്ധൻ ബാങ്ക് കഴിഞ്ഞ പാദത്തിൽ വായ്പലാഭത്തിലുണ്ടായ മികച്ച വർധനയുടെ പിൻബലത്തിൽ 1063 കോടി രൂപയുടെ അറ്റാദായം കുറിച്ചത് ബാങ്കിന് അനുകൂലമാണ്. 

∙ഏയു സ്‌മോൾ ഫിനാൻസ് ബാങ്കിന് മോർഗൻ സ്റ്റാൻലി 850 രൂപയാണ് ലക്ഷ്യവിലയിട്ടിരിക്കുന്നത്. 

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ 

തിങ്കളാഴ്ച ഭാരത് ഇലക്ട്രോണിക്സ്, ഇന്ത്യൻ ബാങ്ക്, എസിസി, ജിൻഡാൽ സോ, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ്, എൻഡിടിവി, അരവിന്ദ്, സിഎസ്ബി, കീ ഇൻഡസ്ട്രീസ്, ഡേറ്റ പാറ്റെൺസ്, ഐഡിയ ഫോർജ്, വണ്ടർലാ, വോൾട്ടാമ്പ്, വേൾ പൂള് മുതലായ കമ്പനികളും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഗെയിൽ, ഇന്ത്യൻ ഓയിൽ, ഭെൽ, ബാങ്ക് ഓഫ് ബറോഡ, ടൈറ്റാൻ, ഐടിസി, എയർടെൽ, സൺ ഫാർമ, ടാറ്റ സ്റ്റീൽ, മാരുതി, ടാറ്റ മോട്ടോഴ്‌സ്, മഹിന്ദ്ര, ജെബിഎം ഓട്ടോ, ലോധ, പ്രസ്റ്റീജ്, പുറവങ്കര, ഡിക്‌സൺ, ക്രോമ്പ്ടൺ ഗ്രീവ്സ്, അമര രാജ, അപാർ, ആസ്റ്റർ, സൊമാറ്റോ, അദാനി പോർട്സ് മുതലായ ഓഹരികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഓ 

ആകുംസ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കലിന്റെ ഐപിഓ ചൊവ്വാഴ്ച ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്നു. കരാറടിസ്ഥാനത്തിൽ ആഭ്യന്തര വിദേശ സ്ഥാപനങ്ങൾക്കായി മരുന്നുകൾ ഉല്പാദിപ്പിക്കുന്ന കമ്പനിയുടെ ഐപിഓ വില 646-679 രൂപയാണ്. 

ക്രൂഡ് ഓയിൽ 

ചൈനയുടെ ജിഡിപി വളർച്ച കുറഞ്ഞതിന് പിന്നാലെ വീണ് തുടങ്ങിയ ക്രൂഡ് ഓയിൽ വില അമേരിക്കൻ ജിഡിപി വളർച്ചയുടെ പിൻബലത്തിൽ മുന്നേറിയെങ്കിലും ചൈനീസ് ആവശ്യകതയിൽ വീണ്ടും കുറവ് വരുന്നു എന്ന സൂചനയിൽ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച 2%ൽ ഏറെ വീണ് ബ്രെന്റക്രൂഡ് ഓയിൽ 80 ഡോളറിലാണ് ക്ളോസ് ചെയ്തത്.

സ്വർണം 

റെക്കോർഡ് നിരക്കിലേക്ക് മുന്നേറിയങ്കിലും ലാഭമെടുക്കലിൽ വീണ സ്വർണം വെള്ളിയാഴ്ച വന്ന അമേരിക്കൻ പിസിഇ ഡേറ്റക്കൊപ്പം ബോണ്ട് യീൽഡ് വീണതോടെ  മുന്നേറി നഷ്ട വ്യാപ്തി കുറച്ചു. റെക്കോർഡ് ഉയരത്തിൽ നിന്നും 100 ഡോളർ താഴെ 2385 ഡോളറിലാണ് സ്വർണം വ്യാപാരം തുടരുന്നത്. 

ബേസ് മെറ്റലുകൾ 

ബേസ് മെറ്റലുകളും ചൈനീസ് ജിഡിപി വീഴ്ചക്ക് പിന്നാലെ വലിയ നഷ്ടം  കുറിച്ചെങ്കിലും ആഴ്ചാവസാനത്തിൽ ക്രമപ്പെടുകയാണ്. 

വെള്ളിവില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ആഴ്ചയിൽ മാത്രം 4% വീഴ്ച കുറിച്ചപ്പോൾ ഇന്ത്യയിൽ 9% വിലയിടിവാണ് നേരിട്ടത്. അലുമിനിയം 3.3%വും,  കോപ്പർ 3%വും വിലയിടിവ് നേരിട്ടു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market is Going Up