ആദായനികുതി റിട്ടേണ്‍ ഒക്കെ കൃത്യമായി ഫയല്‍ ചെയ്തു. അപ്പോഴാണ് നല്ലൊരു തുക റീഫണ്ട് ലഭിക്കുന്നത് നമ്മള്‍ അറിയുന്നത്. എന്നാല്‍ ഇതുവരെയായും റീഫണ്ട് ലഭി്ക്കാത്തവരുണ്ട്. ഇന്ന് വരും നാളെ വരും എന്ന് കാത്തിരികാതെ കാരണം പരിശോധിക്കാം. ചിലപ്പോള്‍ എന്തെങ്കിലും ചെറിയ കാരണത്താലാകും ഇത് തടഞ്ഞു വെച്ചിട്ടുണ്ടാകുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദായനികുതി റിട്ടേണ്‍ ഒക്കെ കൃത്യമായി ഫയല്‍ ചെയ്തു. അപ്പോഴാണ് നല്ലൊരു തുക റീഫണ്ട് ലഭിക്കുമെന്നത് നമ്മള്‍ അറിയുന്നത്. എന്നാല്‍ ഇതുവരെയായും റീഫണ്ട് കിട്ടാത്തവരുണ്ട്. ഇന്ന് വരും നാളെ വരും എന്ന് കാത്തിരിക്കാതെ എന്താണ് അവസ്ഥയെന്ന് പരിശോധിക്കാം. ചിലപ്പോള്‍ എന്തെങ്കിലും ചെറിയ കാരണത്താലാകും ഇത് തടഞ്ഞു വെച്ചിട്ടുണ്ടാകുക. വളരെ സിംപിളായി ആദായ നികുതി റീഫണ്ട് പരിശോധിക്കാം.

ആദായനികുതി ഇ-ഫയലിങ് പോര്‍ട്ടലായ incometax.gov.in-ല്‍ റീഫണ്ട് നില പരിശോധിക്കാം. അല്ലെങ്കില്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി (എന്‍എസ്ഡിഎല്‍) വെബ്സൈറ്റ് വഴിയും റീഫണ്ട് സ്റ്റാറ്റസ് അറിയാനാകും.

ADVERTISEMENT

∙ആദായ നികുതി റീഫണ്ട് പരിശോധിക്കാന്‍ ഇന്‍കം ടാക്‌സ് ഈ ഫയലിങ് പോട്ടലില്‍  ലോഗിന്‍ ചെയ്യുക.

∙യൂസര്‍ ഐഡിയും പാസ് വേഡും നല്‍കുക.

ADVERTISEMENT

∙മൈ അക്കൗണ്ട്' വിഭാഗത്തില്‍  ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് 'റീഫണ്ട്/ഡിമാന്‍ഡ് സ്റ്റാറ്റസ്' എടുക്കുക

∙ആദായ നികുതി റിട്ടേണുകള്‍ തിരഞ്ഞെടുത്ത് 'സബ്മിറ്റ്' ഓപ്ഷനില്‍ ക്ലിക്കുചെയ്യുക

ADVERTISEMENT

∙നിങ്ങള്‍ക്ക് നല്‍കിയ നമ്പറില്‍ ക്ലിക്ക് ചെയ്യുക

∙അതില്‍ മൂല്യനിര്‍ണയ വര്‍ഷം, പേയ്‌മെന്റ് രീതി, റഫറന്‍സ് നമ്പര്‍, നിങ്ങളുടെ റീഫണ്ടിന്റെ നില എന്നിവ പോലുള്ള വിവരങ്ങള്‍ കാണാം

∙സാധാരണ റീഫണ്ട് ലഭിക്കാന്‍   നാലോ അഞ്ചോ ആഴ്ച എടുക്കും

∙അഥവാ സമയത്തിനകം റീഫണ്ട് ലഭിച്ചില്ലെങ്കില്‍ നികുതി റിട്ടേണിലെ പ്രശ്നങ്ങളെക്കുറിച്ച് ആദായനികുതി വകുപ്പില്‍ നിന്നുള്ള നോട്ടീസ് ലഭിക്കും.

തട്ടിപ്പില്‍ വീഴരുത്

റിട്ടേണ്‍ സമര്‍പ്പിച്ച് റീഫണ്ട് കാത്തിരിക്കുന്നര്‍ക്ക് വ്യാജ സന്ദേശങ്ങള്‍ വരുന്നുണ്ട്. ഇതിലൊന്നും വീഴരുതെന്ന് ആദായനികുതി വകുപ്പിന്റെ മുന്നറിപ്പുണ്ട്. ഇത്തരത്തില്‍ ആദായ നികുതി വകുപ്പ് മെസേജോ കോളോ വിളിക്കില്ല. 15000 രൂപയുടെ റീഫണ്ടിന് യോഗ്യത നേടിയെന്നും ലിങ്കില്‍ കയറി അക്കൗണ്ട് നമ്പര്‍ വെരിഫൈ ചെയ്യാനും ആവശ്യപ്പെട്ടുള്ളതാണ് സന്ദേശം. ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പില്‍ വീഴരുതെന്നും ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. റീഫണ്ടുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

English Summary:

Easy Steps to Check Income Tax Refund