ഗ്യാരന്റീഡ് പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് എന്നന്നേക്കുമായി തടയിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ സിസ്റ്റം (യുപിഎസ്) എന്ന പുതിയ ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഗ്യാരന്റീഡ് പെൻഷൻ സിസ്റ്റത്തിന് പകരമായി അവതരിപ്പിച്ച ന്യൂ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ്, സർക്കാർ

ഗ്യാരന്റീഡ് പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് എന്നന്നേക്കുമായി തടയിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ സിസ്റ്റം (യുപിഎസ്) എന്ന പുതിയ ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഗ്യാരന്റീഡ് പെൻഷൻ സിസ്റ്റത്തിന് പകരമായി അവതരിപ്പിച്ച ന്യൂ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ്, സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്യാരന്റീഡ് പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് എന്നന്നേക്കുമായി തടയിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ സിസ്റ്റം (യുപിഎസ്) എന്ന പുതിയ ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഗ്യാരന്റീഡ് പെൻഷൻ സിസ്റ്റത്തിന് പകരമായി അവതരിപ്പിച്ച ന്യൂ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ്, സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്യാരന്റീഡ് പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് എന്നന്നേക്കുമായി തടയിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ സിസ്റ്റം (യുപിഎസ്) എന്ന പുതിയ ഒരു പദ്ധതി  പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഗ്യാരന്റീഡ് പെൻഷൻ സിസ്റ്റത്തിന് പകരമായി അവതരിപ്പിച്ച ന്യൂ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ്, സർക്കാർ ജീവനക്കാരുടെ  റിട്ടയർമെന്റ് ജീവിതത്തിൽ കടുത്ത ദാരിദ്ര്യം മാത്രമായിരുന്നു സൃഷ്ടിച്ചിരുന്നതെന്ന സത്യം എൻപിഎസ് എന്ന ഭൂതത്തെ ആദ്യമായി  കുടത്തിൽ നിന്ന് തുറന്നുവിട്ട എൻഡിഎ സർക്കാർ തന്നെ സമ്മതിച്ചിരിക്കുകയാണ്.

20 വർഷം മുമ്പ് വാജ്‌പേയി സർക്കാരാണ് രാജ്യത്ത് ഗാരന്റീഡ് പെൻഷൻ നിർത്തലാക്കി പകരം ജീവനക്കാരിൽ നിന്ന് ശമ്പളത്തിന്റെ 10 ശതമാനം വീതം നിർബന്ധപൂർവ്വം ഈടാക്കുന്ന ന്യൂ പെൻഷൻ സിസ്റ്റം നടപ്പാക്കിയത്.സർക്കാർ ജീവനക്കാർക്ക് റിട്ടയർചെയ്തതിനുശേഷം ഒരു തരത്തിലും ജീവിക്കാനുള്ള പെൻഷൻ വരുമാനം എൻപിഎസ് നൽകില്ലെന്ന യാഥാർത്ഥ്യം മനസിലാക്കി പല സംസ്ഥാന സർക്കാരുകളും അത് പിൻവലിച്ച് ഗ്യാരന്റീഡ് പെൻഷൻ പുനഃസ്ഥാപിച്ചുവരികെയാണ്. അത്തരം സർക്കാരുകളെക്കൂടി സമ്മർദ്ദത്തിലാക്കിയാണ് ഇപ്പോൾ കേന്ദ്രം മറ്റൊരു പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്

ADVERTISEMENT

റിട്ടയർ ചെയ്യുമ്പോൾ ഗ്രാറ്റുവിറ്റിയും ലംപ്‌സം തുകയും അതിനുശേഷം എല്ലാവർക്കും ചുരുങ്ങിയത് 10,000 രൂപ മുതലെങ്കിലും പെൻഷനും അതിന്റെ 60 ശതമാനമെങ്കിലും കുടുംബ പെൻഷനുമാണ് യുപിഎസ് എന്നറിയപ്പെടുന്ന ഏകീകൃത പെൻഷൻ സിസ്റ്റം ഉറപ്പുതരുന്നത് എന്നാണ് കേന്ദ്രം ഇതേവരെ പുറത്തുവിട്ടിട്ടുള്ള പരിമിതമായ വിവരങ്ങൾവച്ച് പൊതുവേ വിലയിരുത്തപ്പെടുന്നത്.

എൻപിഎസ് അതേപോലെ നിലനിർത്തിക്കൊണ്ട് ഓപ്ഷണലായിട്ടാണ് യുപിഎസ് അവതരിപ്പിച്ചിരിക്കുന്നത്. എൻപിഎസിൽ ചേർന്നിട്ടുള്ളവർക്ക് അതിൽ നിന്ന് യുപിഎസിലേക്ക് മാറാനുള്ള അവസരമുണ്ട്. അപ്പോൾ എൻപിഎസിലേക്ക് ഇതേവരെ ജീവനക്കാർ അടച്ച പണത്തിനും ജീവനക്കാരുടെ പേരിൽ സർക്കാർ അടച്ച പണത്തിനും ഇവയുടെ മൂല്യത്തിൽ ഉണ്ടായ വർധനയക്കും എന്തുസംഭവിക്കും. അത് തിരികെ നൽകുമോ?

യുപിഎസിലും ജീവനക്കാരിൽ നിന്ന് 10 ശതമാനം വീതം തുക ഈടാക്കുന്നുണ്ട്. ഈ തുക സർക്കാർ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുക. എല്ലാവർക്കും മിനിമം പെൻഷൻ സർക്കാർ എങ്ങനെയാണ് ഉറപ്പാക്കുന്നത്. യുപിഎസിലേക്കുള്ള അടവിന് ആദായ നികുതി ഇളവ് ലഭിക്കുമോ? യുപിഎസുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിരവധി സംശയങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ഇതാ അത്തരത്തിൽ ആവർത്തിച്ചുന്നയിക്കുന്ന സംശയങ്ങളും ഉത്തരങ്ങളും.

1. പഴയ പെൻഷൻ സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കല്ലേ യൂണിഫൈഡ് പെൻഷൻ സിസ്റ്റം അഥവാ യുപിഎസ്? ജീവനക്കാർക്ക് ഇത് ഏറ്റവും ഗുണപ്രദമല്ലേ?

ADVERTISEMENT

പഴയ പെൻഷൻ സമ്പ്രദായത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. സർക്കാർ സർവ്വീസിൽ ചേരുന്ന ഒരാൾക്ക് മാന്യമായി ജീവിക്കാനുള്ള വേതനം നൽകുമെന്നത് സ്റ്റേറ്റിന്റെ ഗ്യാരന്റിയാണ്. അയാൾ ജോലിയിൽ നിന്ന് വിരമിച്ചാൽ മരിക്കുന്നതുവരെ അയാൾക്കും അയാൾ മരിച്ചാൽ അയാളുടെ പങ്കാളിക്കും ജീവിക്കാനുള്ള വേതനം പെൻഷനായി നൽകുമെന്നതും സ്റ്റേറ്റിന്റെ ഗ്യാരന്റിയാണ്. സ്റ്റേറ്റ് ഇങ്ങനെ മാന്യമായി ജീവിക്കാനുള്ള ഗ്യാരന്റി നൽകുന്നതുകൊണ്ടാണ് കർശനമായ സർവീസ് ചട്ടങ്ങളാൽ സർക്കാർ ജീവനക്കാർ വലയം ചെയ്യപ്പെട്ടിരിക്കുന്നത്. 

ജോലിചെയ്യുന്ന ഓഫീസിന് തൊട്ടടുത്ത് താമസിക്കണം. മറ്റൊരു ജോലിയും ചെയ്യാൻ പാടില്ല. പാർട്ട് ടൈം ജോലിക്ക് പോകരുത്. വരുമാനമുണ്ടാക്കുന്ന ബിസിനസിലൊന്നും ഏർപ്പെടരുത്. ശമ്പള വരുമാനത്തിന് ആനുപാതികമല്ലാതെ സ്വത്ത് ഉണ്ടാക്കരുത്. ഇത്രയും കർശനമായ ചട്ടങ്ങൾ പാലിച്ചാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്.

ജോലിചെയ്യുന്ന കാലയളവിലെ വേതനം കൊണ്ട് റിട്ടയർമെന്റിന് ശേഷം ജീവിക്കാനാകില്ല, അതിനനുസരിച്ചുള്ള വേതനം നൽകാനാകുന്നില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് റിട്ടയർമെന്റിനുശേഷം പെൻഷനും മരണശേഷം പങ്കാളിക്ക് കുടുംബ പെൻഷനും സ്റ്റേറ്റ് നൽകുന്നത്.

റിട്ടയർമെന്റിനുശേഷവും മരണശേഷവും കുടുംബത്തിന് കഴിയാനുള്ള വേതനം നൽകാമെന്ന ഉത്തരവാദിത്തത്തിൽ നിന്ന്  2004ൽ അന്നത്തെ ബി.ജെ.പി സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതിലൂടെ സ്റ്റേറ്റ് പിൻവാങ്ങി. അപ്പോൾ അതിനനുസരിച്ച് സർവീസ് ചട്ടങ്ങളിലും ഇളവ് വരുത്തേണ്ടതായിരുന്നു. എന്നാൽ സർവീസ് ചട്ടങ്ങൾ ഇപ്പോഴും പഴയതിനേക്കാൾ കാർക്കശ്യത്തോടെ തുടരുന്നു.

ADVERTISEMENT

ഇപ്പോൾ പ്രഖ്യാപിച്ച യുപിഎസിലും റിട്ടയർമെന്റിനുശേഷവും മരണശേഷവും കുടുംബത്തിന് കഴിയാനുള്ള വേതനം സ്റ്റേറ്റ് നൽകാമെന്ന ഉത്തരവാദിത്തം വീണ്ടും ഏറ്റെടുത്തതായി കാണുന്നില്ല. കാരണം ജീവനക്കാരിൽ നിന്ന് 10 ശതമാനം വീതം തുക ഈടാക്കിക്കൊണ്ടാണ് മിനിമം പെൻഷൻ ഇപ്പോഴും ഉറപ്പാക്കിയിരിക്കുന്നത്.

2.യുപിഎസ് എല്ലാവർക്കും പെൻഷൻ നൽകുന്നതുകൊണ്ട് അത് ഗ്യാരന്റീഡ് പെൻഷൻ സമ്പ്രദായമല്ലേ?

പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുമെങ്കിലും പഴയ പെൻഷൻ സമ്പദായം പുനഃസ്ഥാപിച്ചിരിക്കുകയല്ല. മറിച്ച് അതിന് പകരമായി കൊണ്ടുവന്ന ന്യൂ പെൻഷൻ സിസ്റ്റത്തിലെ അപകടകരമായ ചില ന്യൂനതകളെ പരിഹരിച്ച് പുതിയ ഒരു പെൻഷൻ സമ്പ്രദായം ആവിഷകരിച്ചിരിക്കുകയാണ് യുപിഎസിലൂടെ. അതുകൊണ്ടുതന്നെ എൻപിഎസുമായി താരതമ്യം ചെയ്താലാണ് യുപിഎസിന്റെ ഗുണവും ദോഷവും മനസിലാകുക.

3. എല്ലാവർക്കും മിനിമം പെൻഷൻ യുപിഎസ് ഉറപ്പുതരുന്നുണ്ടോ?

25 വർഷമെങ്കിലും സർവീസ് കാലയളവുള്ളവർക്ക് റിട്ടയർമെന്റിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പ്രതിമാസ പെൻഷനായി നൽകുമെന്നാണ് സർക്കാരിന്റെ അറിയിപ്പിൽ പറയുന്നത്. ഗ്യാരന്റീഡ് പെൻഷൻ സമ്പ്രദായത്തിൽ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50 ശതമാനം വരെ പെൻഷൻ കിട്ടുമായിരുന്നു. സർക്കാർ സർവീസിൽ അവസാന കാലയളവിലാണ് വലിയ പ്രമോഷനും ശമ്പള വർധനവും കൂടുതലായി കിട്ടുന്നത്. എന്നാൽ യുപിഎസിൽ ഒരു വർഷത്തെ ശമ്പളത്തിന്റെ ശരാശരിയാണ് പെൻഷൻ നൽകാൻ കണക്കാക്കുുന്നത് എന്നത് തിരിച്ചടിയാണ്.

  • Also Read

4. 25 വർഷം സർവീസ് കാലയളവില്ലാത്തവർക്ക് എത്ര പെൻഷൻ ലഭിക്കും.

ചുരുങ്ങിയത് 10 വർഷമെങ്കിലും സർവീസ് കാലയളവുള്ളവർക്ക് 10,000 രൂപയുടെ പ്രതിമാസ പെൻഷൻ യുപിഎസ് ഉറപ്പുതരുന്നു.എൻപിഎസിൽ ചുരുങ്ങിയ പെൻഷൻ തുക ഗ്യാരന്റിയൊന്നും നൽകുന്നില്ല.

5. കുടുംബ പെൻഷൻ ലഭിക്കുമോ?

യുപിഎസിൽ പ്രതിമാസ പെൻഷനായി ലഭിച്ചുകൊണ്ടിരുന്ന തുകയുടെ 60 ശതമാനം പെൻഷനർ മരിച്ചാൽ ജീവിതപങ്കാളിക്ക് ലഭിച്ചുകൊണ്ടിരിക്കും. എൻപിഎസിൽ കുടുംബ പെൻഷൻ കൂടി ലഭിക്കണമെങ്കിൽ പ്രതിമാസ പെൻഷൻ തുക പിന്നെയും കുറയുമായിരുന്നു.

6. എൻപിഎസിൽ റിട്ടയർചെയ്യുമ്പോൾ ഗ്രാറ്റുവിറ്റിക്ക് പുറമെ ജീവനക്കാർ അടച്ചുകൊണ്ടിരുന്ന തുകയുടെ 60 ശതമാനം  തുക രൊക്കമായി കിട്ടുമായിരുന്നു.യുപിഎസിൽ അങ്ങനെ കിട്ടുമോ?

യുപിഎസിലും ഗ്രാറ്റുവിറ്റിക്ക് പുറമെ ഒരു തുക രൊക്കമായി കിട്ടും. ഇത് സർവീസ് കാലയളവിലെ ഓരോ ആറുമാസത്തിനും ഒരു മാസത്തെ ശമ്പളത്തിന്റെ പത്തിലൊന്നുതുക വീതം കണക്കാക്കിയാണ് ഈ തുക രൊക്കമായി നൽകുക.

7. ക്ഷാമബത്ത കിട്ടുമോ?

പ്രതിമാസ പെൻഷനിലും കുടുംബ പെൻഷനിലും ഉറപ്പുള്ള കുറഞ്ഞ പെൻഷനിലും ഗ്യാരന്റീഡ് പെൻഷൻ ജീവനക്കാരുടെ കാര്യത്തിലെന്നപോലെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്കുള്ള അഖിലേന്ത്യ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ക്ഷാമാശ്വാസം ലഭിക്കും.

8. യുപിഎസിൽ ജീവനക്കാർ പണം മാസാമാസം നൽകണോ ?

എൻപിഎസിലേക്ക് നൽകിയിരുന്നതുപോലെ ശമ്പളത്തിന്റെ 10 ശതമാനം യുപിഎസിലേക്കും നൽകണം.

9. സർക്കാർ വിഹിതം നൽകുമോ?

സർക്കാർ വിഹിതമായി ജീവനക്കാരെന്റെ ശമ്പളത്തിന്റെ 18.5 ശതമാനം തുക സർക്കാർ അടയ്ക്കുമെന്ന് പറയുന്നുണ്ട്. എൻപിഎസിൽ ഇത് 14 ശതമാനമായിരന്നു. എന്നാൽ ഉറപ്പായി നൽകുമെന്ന് പറയുന്ന പെൻഷൻ തുക ലഭ്യമാക്കാൻ ആവശ്യമെങ്കിൽ മാത്രമേ ഇത്രയും തുക നൽകുകയുള്ളൂ. എത്ര തുക സർക്കാർ നൽകണമെന്നത് പെൻഷൻ തുകയിലുണ്ടാകുന്ന അപര്യാപ്തത കണക്കിലെടുത്തശേഷമായിരിക്കും. എങ്കിലും സർക്കാർ വിഹിതം 18.5 ശതമാനത്തിൽ കൂടില്ല.

  • Also Read

10. എൻപിഎസാണോ യുപിഎസാണോ കൂടുതൽ മെച്ചം.

ചുരുങ്ങിയ സർവീസ് കാലയളവുള്ളവർക്ക് എന്തുകൊണ്ടും മെച്ചം യുപിഎസ് തന്നെയാണ്. യുപിഎസ് ഇതേവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ ധനമന്ത്രാലയമായിരിക്കും കൈകാര്യം ചെയ്യുക എന്നാണ് അനുമാനിക്കുന്നത്. അതാകട്ടെ അങ്ങേയറ്റം സുരക്ഷിതമാണ്. എൻപിഎസ് പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. മാത്രമല്ല എൻപിഎസിലേക്ക് അടയ്ക്കുന്ന തുക ഓഹരികളിലും കടപ്പത്രങ്ങളിലുമാണ് നിക്ഷേപിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ നഷ്ടസാധ്യതയും അതുപോലെ വളരെ വലിയ നേട്ട സാധ്യതയും ഉണ്ട്. യുപിഎസിൽ സർക്കാർ ഇപ്പോൾ ഉറപ്പുതരുന്നതിൽ കൂടുതൽ പെൻഷൻ കിട്ടില്ല.

(പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ. ഇ-മെയിൽ: jayakumarkk8@gmail.com)