യു പി എസ് പെൻഷൻ വരും തലമുറയ്ക്ക് ബാധ്യതയുണ്ടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി
ഏകീകൃത പെൻഷൻ പദ്ധതിയെ (യുപിഎസ്) ന്യായീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പുതിയ സർക്കാർ പദ്ധതി സർക്കാർ ജീവനക്കാരുടെയും നികുതിദായകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ഭാവിതലമുറയ്ക്ക് ഭാരമുണ്ടാക്കാതെയിരിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു. മാതാപിതാക്കൾക്കും

ഏകീകൃത പെൻഷൻ പദ്ധതിയെ (യുപിഎസ്) ന്യായീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പുതിയ സർക്കാർ പദ്ധതി സർക്കാർ ജീവനക്കാരുടെയും നികുതിദായകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ഭാവിതലമുറയ്ക്ക് ഭാരമുണ്ടാക്കാതിരിക്കുകയും ചെയ്യുമെന്ന് നിർമല സീതാരാമൻ വിശദീകരിച്ചു.
മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അവരുടെ കുട്ടികൾക്കായി നിക്ഷേപിക്കാൻ സാധിക്കുന്ന പുതിയ പെൻഷൻ പദ്ധതി, എൻപിഎസ്-വാത്സല്യ അവതരിപ്പിക്കുമ്പോഴാണ് ഈകാര്യം ധനമന്ത്രി പറഞ്ഞത്.
ആർക്കും ബാധ്യതയുണ്ടാക്കില്ല
മുൻ ഒപിഎസിലെ (പഴയ പെൻഷൻ പദ്ധതി) ഏറ്റവും മികച്ച ഘടകങ്ങൾ യുപിഎസിലുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഇത് പരിഷ്കരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പുനൽകുന്നതിനൊപ്പം പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാരിന്റെ സംഭാവനകൾ ഉയർത്തിയാണ് ഇത് നടപ്പിലാക്കുന്നത്. പുതിയ നിർദ്ദേശങ്ങൾ സർക്കാരിന് ഓരോ വർഷവും അധിക ചിലവുകൾ ഉണ്ടാക്കുമെന്ന വിഷയം സാമ്പത്തിക വിദഗ്ധർ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ അതുണ്ടാകില്ലെന്നാണ് നിർമല ഉറപ്പ് പറയുന്നത്.
യു പി എസ്
കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി അടുത്ത വർഷം തുടങ്ങും. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടും.വിരമിച്ചശേഷം, ഉറപ്പായ പെൻഷൻ നൽകുമെന്നാണ് പ്രധാന സവിശേഷത. സംസ്ഥാന സർക്കാരിന് അവരുടെ ജീവനക്കാർക്കും യുപിഎസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. ദേശീയ പെൻഷൻ സംവിധാനത്തിൽ (എൻപിഎസ്) നിന്നുള്ള കുറഞ്ഞ വരുമാനം, പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പിൻവലിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പ്രതികരണത്തെ തുടർന്നാണ് സർക്കാർ യുപിഎസ് പ്രഖ്യാപിച്ചത്. സർക്കാർ പ്രഖ്യാപിച്ച യുപിഎസിന് ഒപിഎസിൽ നിന്ന് കാര്യമായ വ്യത്യാസങ്ങളുണ്ട്.
∙25 വർഷത്തെ സർക്കാർ സേവനമുള്ളവർക്ക് വിരമിക്കലിന് മുൻപത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം യു പി എസിൽ പെൻഷനായി ലഭിക്കും.
∙സർക്കാരിന്റെ സംഭാവന നിലവിലെ 14 ശതമാനത്തിൽ നിന്ന് 18.5 ശതമാക്കും.
∙ കുറഞ്ഞത് 10 വർഷത്തെ സേവനം വേണമെന്ന നിബന്ധനയുണ്ട്.
∙എൻ പി എസിൽ നിന്നും യു പി എസിലേക്ക് മാറിയാൽ വീണ്ടും തിരിച്ചു മാറാനാകില്ല.
∙പെൻഷൻ ലഭിക്കുന്നയാളുടെ മരണ ശേഷം, കുടുംബത്തിന്, ലഭിച്ചുകൊണ്ടിരുന്ന പെൻഷന്റെ 60 ശതമാനം ലഭിക്കും.
∙10 വർഷത്തെ സേവനത്തിന് ശേഷം കുറഞ്ഞ പ്രതിമാസ പെൻഷൻ 10,000 രൂപയായിരിക്കും.
∙പണപ്പെരുപ്പ സൂചികയ്ക്കനുസരിച്ച് ഡിയർനസ് റിലീഫ് നല്കികൊണ്ടിരിക്കും.
∙ഗ്രാറ്റുവിറ്റി വിരമിക്കലിനോട് അനുബന്ധിച്ച് നൽകും.