സിംഗിള് മദർ ചോദിക്കുന്നു, ആരെയും ആശ്രയിക്കാതെ മക്കളെ പഠിപ്പിക്കാനും റിട്ടയർമെന്റിനും എങ്ങനെ പണം കണ്ടെത്തും?
മുപ്പത്തിയെട്ടുകാരിയായ എനിക്കു മാസം 40,000 രൂപയാണ് വരുമാനം. 6–8% വാർഷിക വർധന കിട്ടാറുണ്ട്. 15 വർഷം മുൻപ് ചെറിയ ജോലി കിട്ടിയപ്പോൾമുതൽ 500 രൂപ മാസം പിപിഎഫിൽ ഇടുന്നു. ആറാം വർഷംമുതൽ അത് 1,000 രൂപയാക്കി ഇപ്പോഴും തുടരുകയാണ്. ഇപിഎഫിൽ നാലു ലക്ഷത്തോളം രൂപയുണ്ട്. അഞ്ചു വർഷമായി എൻപിഎസിൽ 1,000 രൂപയും രണ്ട്
മുപ്പത്തിയെട്ടുകാരിയായ എനിക്കു മാസം 40,000 രൂപയാണ് വരുമാനം. 6–8% വാർഷിക വർധന കിട്ടാറുണ്ട്. 15 വർഷം മുൻപ് ചെറിയ ജോലി കിട്ടിയപ്പോൾമുതൽ 500 രൂപ മാസം പിപിഎഫിൽ ഇടുന്നു. ആറാം വർഷംമുതൽ അത് 1,000 രൂപയാക്കി ഇപ്പോഴും തുടരുകയാണ്. ഇപിഎഫിൽ നാലു ലക്ഷത്തോളം രൂപയുണ്ട്. അഞ്ചു വർഷമായി എൻപിഎസിൽ 1,000 രൂപയും രണ്ട്
മുപ്പത്തിയെട്ടുകാരിയായ എനിക്കു മാസം 40,000 രൂപയാണ് വരുമാനം. 6–8% വാർഷിക വർധന കിട്ടാറുണ്ട്. 15 വർഷം മുൻപ് ചെറിയ ജോലി കിട്ടിയപ്പോൾമുതൽ 500 രൂപ മാസം പിപിഎഫിൽ ഇടുന്നു. ആറാം വർഷംമുതൽ അത് 1,000 രൂപയാക്കി ഇപ്പോഴും തുടരുകയാണ്. ഇപിഎഫിൽ നാലു ലക്ഷത്തോളം രൂപയുണ്ട്. അഞ്ചു വർഷമായി എൻപിഎസിൽ 1,000 രൂപയും രണ്ട്
മുപ്പത്തിയെട്ടുകാരിയായ എനിക്കു മാസം 40,000 രൂപയാണ് വരുമാനം. 6–8% വാർഷിക വർധന കിട്ടാറുണ്ട്. 15 വർഷം മുൻപ് ചെറിയ ജോലി കിട്ടിയപ്പോൾമുതൽ 500 രൂപ മാസം പിപിഎഫിൽ ഇടുന്നു. ആറാം വർഷംമുതൽ അത് 1,000 രൂപയാക്കി ഇപ്പോഴും തുടരുകയാണ്. ഇപിഎഫിൽ നാലു ലക്ഷത്തോളം രൂപയുണ്ട്. അഞ്ചു വർഷമായി എൻപിഎസിൽ 1,000 രൂപയും രണ്ട് ഇക്വിറ്റിഫണ്ടുകളിൽ 1,000 രൂപ വീതവും മാസം നിക്ഷേപിക്കുന്നു. ഇപ്പോൾ മാസം 500–1,000 രൂപയ്ക്ക് നല്ല ഓഹരികൾ വാങ്ങാനും ശ്രമിക്കുന്നു. വീട് പണിയാനെടുത്ത 30 വർഷ വായ്പയുടെ ഇഎംഐ 20,000 രൂപയാണ്. 5,000 രൂപ മാസം ചിട്ടിയും അടയ്ക്കണം. പിടിച്ച ചിട്ടിക്ക് രണ്ടു വർഷംകൂടി അടവുണ്ട്. ചെലവുകളുംകൂടി കഴിയുമ്പോൾ ബാക്കി കയ്യിൽ മിച്ചമൊന്നുമില്ല.
ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. 10 വയസ്സുള്ള മോളും അഞ്ചു വയസ്സുള്ള മോനും എന്‍റെ സംരക്ഷണയിലാണ്. ആരെയും ആശ്രയിക്കാതെ മക്കളെ പഠിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. രണ്ടു പേരും സർക്കാർ സ്കൂളിലായതിനാൽ ഇപ്പോൾ കാര്യമായ ചെലവില്ല. അഞ്ചു വർഷത്തിനുശേഷം മകളും പത്തു വർഷത്തിനുശേഷം മകനും അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതോടെ നല്ലൊരു തുക ഉറപ്പാക്കണം. അവരുടെ അഭിരുചിക്കനുസരിച്ചു വേണം ഉപരിപഠനം എന്നതിനാൽ എത്ര തുക വേണമെന്ന് ഇപ്പോൾ പറയാനാകില്ല. ഒരു ചെറിയ സെക്കന്റ്ഹാൻഡ് കാർ (നാലു ലക്ഷം) ഉടനെ വാങ്ങണം. പിഎഫ് പെൻഷനായി ഒരു തുക പ്രതീക്ഷിക്കാമെങ്കിലും ആരെയും ആശ്രയിക്കാതെ ജീവിക്കാൻ നല്ലൊരു റിട്ടയർമെന്റ് ഫണ്ടും വേണം. പക്ഷേ, അധിക നിക്ഷേപം ഇപ്പോഴത്തെ സ്ഥിതിയിൽ സാധിക്കില്ല. പ്രധാനമന്ത്രി ആവാസ് യോജനയുടെ സബ്സിഡിയും ചിട്ടിത്തുകയും അടച്ചതോടെ വായ്പ റീഷെഡ്യൂള്‍ ചെയ്യിച്ചാൽ ഇഎംഐ 12,000 രൂപയായി കുറയ്ക്കാം. ആ 8,000 രൂപ മക്കൾക്കായി എസ്ഐപി തുടങ്ങാം എന്നു കരുതുന്നു. പുതിയ ടാക്സ് സ്ലാബിൽ നികുതിയിളവില്ല എന്നതും ഇഎംഐ കുറയ്ക്കാൻ പ്രേരണയാണ്. അതു ശരിയായ തീരുമാനമാണോ? 25 ലക്ഷത്തിന്റെ ടേം പോളിസിയുണ്ട്. മൂന്നു പേർക്കുംകൂടി ഓഫിസിൽ നിന്ന് 5 ലക്ഷം രൂപ മെഡിക്ലെയിം ഉണ്ട്. മറ്റു കടങ്ങൾ ഒന്നും ഇല്ല.
നല്ല ജോലിയാണെങ്കിലും സ്വകാര്യ സ്ഥാപനമാണെന്നതിന്റെ റിസ്കുണ്ട്. അതിനാൽ എമർജൻസി ഫണ്ട് പ്രധാനമാണ്. അതിന് കൈവശമുള്ള 15 പവനും നാലു ലക്ഷത്തോളം രൂപ സ്ഥിരനിക്ഷേപവും മതിയാകുമോ? ആർഭാടങ്ങൾ വേണ്ടെങ്കിലും അന്തസ്സായ ജീവിതനിലവാരം ആഗ്രഹിക്കുന്നു. ഇതെല്ലാം പരിഗണിച്ച് നല്ലൊരു പ്ലാൻ പറഞ്ഞുതരുമോ?
–രമ്യാ കുമാരി, കോഴിക്കോട്
Answer: മറ്റാരുടെയും സഹായമില്ലാതെ ലക്ഷ്യങ്ങൾക്കുള്ള തുക എങ്ങനെ കണ്ടെത്താം എന്നതാണ് താങ്കളുടെ പ്രശ്നം. 55 വയസ്സുവരെ ജോലി ചെയ്യുകയാണെങ്കിൽ ഇനിയുള്ള 17 വർഷംകൊണ്ടു റിട്ടയർമെന്റ് അടക്കമുള്ള ലക്ഷ്യങ്ങൾക്കു തുക കണ്ടെത്തണം. തന്നിരിക്കുന്ന വിവരങ്ങളനുസരിച്ച് പിപിഎഫ്, ചിട്ടി, എൻപിഎസ്, മ്യൂച്വൽഫണ്ട്, ഓഹരി തുടങ്ങി വിവിധ നിക്ഷേപങ്ങളുണ്ട്. ഈ വൈവിധ്യവൽക്കരണം നഷ്ടസാധ്യത കുറയ്ക്കാൻ സഹായിക്കും. പക്ഷേ, അവ സ്വന്തം ലക്ഷ്യങ്ങൾ സഫലീകരിക്കാൻ അനുയോജ്യമാണോ എന്നുകൂടി പരിശോധിക്കണം. ഉദാഹരണത്തിന് എൻപിഎസ് നിക്ഷേപം റിട്ടയർമെന്റിനുശേഷം മാത്രമേ പിൻവലിക്കാനാവൂ. അതിനാൽ റിട്ടയർമെന്റിനു മുൻപുള്ള ആവശ്യങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാനിടയുണ്ട്. അതിനാൽ വളർച്ച, റിസ്ക്, നിക്ഷേപ കാലാവധി എന്നിവകൂടി പരിഗണിച്ചുേവണം നിക്ഷേപ തീരുമാനമെടുക്കാൻ.
ഇപ്പോഴത്തെ വരുമാനം 40,000 രൂപയാണ്. ഇതിൽ ഭവനവായ്പ തിരിച്ചടവ് 20,000, ചിട്ടി 5,000, പിപിഎഫ് 1,000, എൻപിഎസ് 1,000, എസ്ഐപി 2,000 എന്നിവ കഴിച്ചാൽ 11,000 രൂപയാണ് മിച്ചം. ജീവിതച്ചെലവുകൾ കൃത്യമായി പറഞ്ഞിട്ടില്ലാത്തതിനാൽ ഈ 11,000 രൂപ അതിനുളളതാണെന്നു കരുതാം. ഇതിൽ മിച്ചം പിടിക്കുന്നതാകും 500–1,000 രൂപ ഓഹരിയിൽ നിക്ഷേപിക്കുന്നത്. അതായത്, െചലവുകൾ കുറച്ച്, നിക്ഷേപത്തിന് കൂടുതൽ മാറ്റിവയ്ക്കാൻ ശ്രമിക്കുന്നുണ്ട് എന്നർഥം. എന്നാൽ ഭവനവായ്പാ ഗഡു (20,000 രൂപ) ഭാവി നിക്ഷേപ സമാഹരണത്തെ ബാധിക്കുന്നുണ്ട്. നല്ലൊരു തുക തിരിച്ചടച്ചതുകൊണ്ട് വായ്പ പുനർനിർണയം ചെയ്യിച്ചാൽ ഇഎംഐ 12,000 രൂപയാക്കാം എന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇങ്ങനെ ചെയ്താൽ വായ്പ പഴയ കാലാവധിയിൽതന്നെ ആയിരിക്കും. ആകെ തിരിച്ചടയ്ക്കാനുള്ള തുക, കാലാവധി, പലിശ എന്നിവ അറിയാത്തതിനാൽ കൃത്യമായ മറുപടി ഇതിൽ പറയാൻ സാധിക്കുന്നില്ല. ഇപ്പോൾ നികുതിയിളവിനായും വായ്പയിൽ മാറ്റം വരുത്തേണ്ട കാര്യമില്ല. കാരണം നിലവിൽ 7.75 ലക്ഷം രൂപവരെ (64,500 രൂപവരെ മാസവരുമാനം) നികുതി വരുന്നില്ല. അഞ്ചു വർഷത്തിനുശേഷം മകളുടെയും അതു കഴിഞ്ഞ് അഞ്ചു വർഷത്തിനുശേഷം മകന്റെയും വിദ്യാഭ്യാസത്തിനുള്ള തുക ഇപ്പോൾ മിച്ചംപിടിക്കാനില്ല എന്നതാണ് പ്രശ്നം. അതിനായി വായ്പയുടെ ഇഎംഐ കുറയ്ക്കാവുന്നതാണ്. പക്ഷേ, അങ്ങനെ ചെയ്താൽ ജോലി ചെയ്യാനുദ്ദേശിക്കുന്ന കാലയളവിനു മുൻപായി വായ്പ അടച്ചുതീർക്കാനാകും എന്ന് ഉറപ്പു വരുത്തണം. നിലവിൽ വരുമാനത്തിന്റെ 50% തുക വായ്പയിലേക്കു പോകുന്നതു നല്ലതല്ല. എന്നാൽ ഇതിൽ 8,000 രൂപ നേരിട്ടു മുതലിലേക്കുള്ള അടവായതുകൊണ്ട് വായ്പ നേരത്തെ തീർക്കാൻ സഹായകമാകും. വായ്പാ വിവരങ്ങളെല്ലാം തന്നിരുന്നുവെങ്കിൽ ശരിയായ രീതി തിരഞ്ഞെടുക്കാൻ സഹായിക്കാമായിരുന്നു.
വായ്പ റീഷെഡ്യൂൾ ചെയ്ത് 8,000 രൂപ അധികമായി നിക്ഷേപിക്കുന്നുവെങ്കിൽ ഇക്വിറ്റി ഫണ്ട് പരിഗണിക്കാം. എങ്കിലേ വായ്പ പലിശയ്ക്കു മുകളിൽ വളർച്ച പ്രതീക്ഷിക്കാനാവൂ. പക്ഷേ, ഇത്തരം നിക്ഷേപങ്ങൾ ദീർഘകാലയളവിൽ ചെയ്താലേ കോമ്പൗണ്ടിങ്ങിന്റെ ശരിയായ ഗുണം ലഭിക്കുകയുള്ളൂ. മാസം 8,000 രൂപ വീതം അടുത്ത അഞ്ചു വർഷം നിക്ഷേപിക്കുകയും അതിന് 12% വളർച്ച ലഭിക്കുകയും ചെയ്താൽ ആകെ നിക്ഷേപിച്ച 48,000 രൂപ 6,48,000 രൂപ ആകാം. നിക്ഷേപം അഞ്ചു വർഷംകൂടി തുടരുകയും ഇതേ വളർച്ച ലഭിക്കുകയും ചെയ്താൽ ആകെ തുക 17.92 ലക്ഷം രൂപയാകും. ഇതു 15 വർഷത്തിനുശേഷം റിട്ടയർമെന്റിലാണ് പിൻവലിക്കുന്നതെങ്കിൽ 38 ലക്ഷം രൂപ സമാഹരിക്കാനാവും. കുട്ടികളുടെ വിദ്യാഭ്യാസം, കാർ, റിട്ടയർമെന്റ്, വിവാഹം എന്നിവയാണല്ലോ ലക്ഷ്യങ്ങൾ. നിലവിലെ നിക്ഷേപങ്ങൾ ഈ ലക്ഷ്യങ്ങൾക്കു വേണ്ട തുകയ്ക്കു പര്യാപ്തമാണോ എന്നു പരിശോധിക്കണം.
ഇപ്പോൾ പിപിഎഫിൽ 2.5 ലക്ഷവും ഇപിഎഫിൽ 4 ലക്ഷവും ഉണ്ട്. ഇക്വിറ്റിഫണ്ടിൽ 2,000 രൂപ നിക്ഷേപിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ തുക എത്രയെന്നു പറഞ്ഞിട്ടില്ല. കൂടാതെ 4 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 15 പവനും ഉണ്ട്.
കാർ, മകളുടെ വിദ്യാഭ്യാസം എന്നിവയാണ് ഉടനെ വരുന്ന രണ്ടു ലക്ഷ്യങ്ങൾ. വിദ്യാഭ്യാസത്തിന് തുക നിശ്ചയിച്ചിട്ടില്ലെങ്കിലും 5 ലക്ഷം രൂപ വേണം എന്ന് അനുമാനിക്കാം. കാറിനു മുൻഗണന നൽകണം എന്നു പറഞ്ഞിട്ടുണ്ട്. ആ നാലു ലക്ഷത്തിനായി വായ്പയെ ആശ്രയിക്കാതിരിക്കുന്നതാണ് ഉചിതം. കൂടുതൽ തുക നിക്ഷേപിക്കാനായി ഭവനവായ്പ പുനർനിർണയിക്കാൻ പോകുന്നതിനാൽ വീണ്ടും വായ്പയെടുത്താൽ പഴയ രീതിയിലേക്കു സാമ്പത്തികനില മാറും.കാറിനായി സ്ഥിരനിക്ഷേപത്തെ ആശ്രയിക്കാം. അല്ലെങ്കിൽ മാറ്റിവയ്ക്കാവുന്നതാണെങ്കിൽ അതു ചെയ്യാം. കാരണം കാർ വാങ്ങിയാൽ ഇന്ധനച്ചെലവും മെയിന്റനൻസുമെല്ലാം വരും. അഞ്ചു വർഷത്തിനുശേഷം മകളുടെ ഉന്നതവിദ്യാഭ്യാസത്തിന് 5 ലക്ഷം രൂപ കണ്ടെത്താൻ ശ്രമിക്കാം.
6% മുതൽ 8% വരെ ശമ്പളവർധനവ് പ്രതീക്ഷിക്കുന്നുണ്ടല്ലോ? 6% വളർച്ച എടുത്താൽ 5,000 രൂപയുടെ വർധനവ് രണ്ടുവർഷംകൊണ്ട് ഉണ്ടാകാം. അതുവഴി 2 ലക്ഷം രൂപയോളം സമാഹരിക്കാം. കുറഞ്ഞ കാലയളവായതിനാൽ തുക റിക്കറിങ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാം. ബാക്കി 3 ലക്ഷം രൂപയ്ക്കായി പിപിഎഫ് തുക ബാലൻസ് ഉപയോഗിക്കാം. തുടർന്നുവരുന്ന ശമ്പളവർധനവും ഇതേ രീതിയിൽ നിക്ഷേപിച്ചാൽ ഒരു ലക്ഷം രൂപകൂടി സമാഹരിക്കാം. കുട്ടിയുടെ പഠനമികവനുസരിച്ചു കൂടുതൽ തുക വേണമെങ്കിൽ വിദ്യാഭ്യാസവായ്പയെ ആശ്രയിക്കേണ്ടിവരും. തുടർന്ന് അവർക്കു ജോലി കിട്ടുന്നതനുസരിച്ച് തിരിച്ചടവും നടത്താനാവും.
മകന്റെ വിദ്യാഭ്യാസത്തിന് 10 വർഷമുണ്ടെങ്കിലും ഇപ്പോൾ നീക്കിവയ്ക്കാൻ തുകയില്ല. അഞ്ചു വർഷത്തിനുശേഷം മകളുടെ വിദ്യാഭ്യാസത്തിനു നീക്കിവച്ച തുക ഇതിനായി തുടർന്നും നിക്ഷേപിക്കാം. ഇക്കാലയളവുകൊണ്ട് ഏറ്റവും കുറഞ്ഞത് 12,500 രൂപയുടെ വർധനവ് ശമ്പളത്തിൽ വന്നിട്ടുണ്ടാവും. ഈ തുക തുടർന്ന് 5 വർഷം ആർഡിയിലിട്ടാൽ 8.75 ലക്ഷം രൂപയുണ്ടാകും. അഞ്ചു വർഷത്തെ പണപ്പെരുപ്പംകൂടി കണക്കാക്കിയാൽ മകൾക്കു വിനിയോഗിച്ച 6 ലക്ഷം രൂപയ്ക്കു തുല്യമായ തുകയായിരിക്കും ഇത്. ആവശ്യമെങ്കിൽ ഇവിടെയും വിദ്യാഭ്യാസവായ്പയെ ആശ്രയിക്കാം. റിട്ടയർമെന്റിനുള്ള തുക എങ്ങനെ സമാഹരിക്കാം എന്നുള്ളതാണല്ലോ അടുത്തത്. ഇന്നത്തെ ജീവിതച്ചെലവായ 10,000 രൂപയ്ക്കു തുല്യമായ തുക റിട്ടയർമെന്റിനുശേഷവും ലഭിക്കുന്നതിന് 72 ലക്ഷം രൂപ േവണ്ടിവരും. ഈ തുക എൻപിഎസിൽ ഇപ്പോൾ പ്രതിമാസം 1,000 രൂപ അടയ്ക്കുന്നതിലൂടെ സമാഹരിക്കുന്ന തുകയും ഇപിഎഫിൽ സമാഹരിക്കപ്പെടുന്ന തുകയും കൂടാതെ വായ്പ പുനർനിർണയിക്കുമ്പോൾ വ്യത്യാസംവരുന്ന 8,000 രൂപയുടെ ഓഹരിയധിഷ്ഠിത മ്യൂച്വൽഫണ്ടിൽ സമാഹരിച്ച തുകയും ചേർത്തു സമാഹരിക്കാനാകും. മകന്റെ പഠനത്തിനുള്ള തുക സമാഹരിച്ചശേഷം ആ തുകകൂടി ഇക്കാര്യത്തിനായി നീക്കിവയ്ക്കാനായാൽ കുറച്ചുകൂടി സാമ്പത്തികനില മെച്ചപ്പെടുത്താനാകും. 55–ാം വയസ്സിൽ റിട്ടയർചെയ്ത് 80 വയസ്സുവരെ ജീവിക്കുന്നതിനാവശ്യമായ തുകയാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്. ഇക്കാലയളവുകൊണ്ടു വായ്പ തിരിച്ചടവ് പൂർത്തിയാകും എന്ന അനുമാനത്തിലാണ് ഈ നിർദേശംവയ്ക്കുന്നത്.
മകളുടെ വിവാഹത്തിനായി ഇപ്പോഴുള്ള സ്വർണത്തിൽനിന്നു തുക കണ്ടെത്തേണ്ടിവരും. 25 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസുള്ളത് നല്ലതാണ്. ഇത് 50 ലക്ഷമാക്കാൻ സാധിച്ചാൽ നന്നായിരിക്കും. എന്നാൽ ഇതിന്റെ പ്രീമിയം ഇപ്പോഴുള്ള വരുമാനത്തിനു മുകളിൽ കണ്ടെത്തേണ്ടതായിട്ടുവരും. 5 ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ പോളിസി ചികിത്സാ ച്ചെലവുകളുണ്ടായാൽ പര്യാപ്തമായിരിക്കും.
തയ്യാറാക്കിയത് ജിബിൻ ജോൺ - സ്റ്റെപ്സ്, ഫിനാൻഷ്യൽ പ്ലാനിങ് വിഭാഗം, ജിയോജിത്. gibin_j@geojit.com,
whatsapp: 9895007126
സെപ്റ്റംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്
നിങ്ങൾക്കും വേണോ ഒരു ഫിനാൻഷ്യൽ പ്ലാൻ. സാമ്പത്തിക സാഹചര്യങ്ങളും ലക്ഷ്യങ്ങളും അടക്കം 9207749142 എന്ന നമ്പറിലേയ്ക്ക് വാട്ട് സാപ്പ് ചെയ്യുക. സമ്പാദ്യം മാസികയിലൂടെ മറുപടി ലഭിക്കും.