വെള്ളിയ്ക്കും വില കുതിക്കുന്നു! സിൽവർ ഇ ടി എഫുകളിലൂടെ സമ്പത്ത് കൂട്ടാം; നികുതിയിലും ആശ്വാസം
സ്വർണത്തെപോലെ തന്നെ ഡിമാൻഡ് ഉള്ള ലോഹമാണ് വെള്ളിയും. കേരളത്തിൽ സ്വർണ നിക്ഷേപത്തിന് ഡിമാൻഡ് ഉണ്ടെങ്കിലും, വെള്ളി നിക്ഷേപം അത്ര ആരും താല്പര്യപെടാറില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഉഗാദി, ധൻതെരേസ് , പ്രാദേശിക പുതു വത്സര ദിനങ്ങൾ , ദീപാവലി എന്നിവക്കെല്ലാം വെള്ളി സമ്മാനമായി കൊടുക്കുന്ന രീതിയുണ്ട്. അതുപോലെ

വെള്ളി ഗ്രാമിന് ആദ്യമായി ഇന്ന് 102 രൂപയിലെത്തി. സ്വർണത്തിന്റെ അരികു പറ്റിയാണ് ഈ കുതിപ്പ്. സ്വർണത്തെപോലെ തന്നെ ഡിമാൻഡ് ഉള്ള ലോഹമാണ് വെള്ളിയും. കേരളത്തിൽ സ്വർണ നിക്ഷേപത്തിൽ നിക്ഷേപിക്കാനും ആളുകൾക്ക് താൽപ്പര്യമുണ്ടെങ്കിലും, വെള്ളി നിക്ഷേപം അത്ര ആരും താല്‍പ്പര്യപെടാറില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഉഗാദി, ധൻതേരസ് , പ്രാദേശിക പുതു വത്സര ദിനങ്ങൾ , ദീപാവലി എന്നിവക്കെല്ലാം വെള്ളി സമ്മാനമായി കൊടുക്കുന്ന രീതിയുണ്ട്. അതുപോലെ നിക്ഷേപമായി വെള്ളി വാങ്ങി സൂക്ഷിക്കുന്ന പതിവ് കേരളത്തിന് പുറത്തുണ്ട്. സ്വർണ ഇ ടി എഫുകൾ പോലെ തന്നെ സിൽവർ ഇ ടി എഫുകളും ഇപ്പോൾ നിക്ഷേപത്തിന് ലഭ്യമാണ്. ഇവയിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ അനവധിയാണ്.
സമ്പത്ത്
കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ നോക്കുമ്പോൾ സിൽവർ ഇ ടി എഫുകൾ 25 ശതമാനത്തിലേറെ ഉയർന്നിട്ടുണ്ടെന്ന് കാണാം. സ്വർണം 27 ശതമാനം ഒരു വർഷത്തിൽ വളർന്നുവെങ്കിൽ വെള്ളിയും അതിനോടടുത്ത വളർച്ച തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം പലരും അറിയുന്നില്ല. സ്വർണത്തെ പോലെ തന്നെ വെള്ളിയും റെക്കോർഡുകൾ ഭേദിച്ച് ഉയരുകയാണ് എന്ന് ചുരുക്കം. സമ്പത്ത് വളർത്താൻ സ്വർണത്തെപോലെ വെള്ളിയിലും നിക്ഷേപം സ്വരു കൂട്ടാം.ഓഹരി വിപണിയെ പേടിക്കുന്നവർക്ക് സമ്പത്ത് വളർത്തുന്നതിനുള്ള നല്ല മാർഗമാണ് ഇത്. ഇ ടി എഫുകളിലൂടെ മാത്രമല്ല മ്യൂച്ചൽ ഫണ്ടുകളിലൂടെയും സിൽവർ നിക്ഷേപം നടത്തി സമ്പത്തു വളർത്താം.
നികുതി ലാഭം
സിൽവർ ഇ ടി എഫുകളിൽ ഓഹരികളുടെ പോലെ വ്യാപാരം നടത്തി ലാഭമുണ്ടാക്കാം. ഓഹരികൾ വാങ്ങുന്ന പോലെ ഡീമാറ്റ് അക്കൗണ്ടുകളിലൂടെ ഇവ വാങ്ങുന്നത്. ഓഹരികൾ വിൽക്കുന്ന പോലെ ഇവ വിൽക്കുകയും ചെയ്യാം. ഓഹരികൾ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ഹ്രസ്വ കാലയളവിൽ 20 ശതമാനം നികുതി നൽകണമെങ്കിൽ സിൽവർ ഇ ടി എഫുകളിൽ അങ്ങനെയല്ല. സിൽവർ ഇ ടി എഫുകളിൽ ഹ്രസ്വ കാല നേട്ടത്തിന് നമ്മുടെ ടാക്സ് സ്ലാബിൽ മാത്രമേ നികുതി നൽകേണ്ടി വരികയുള്ളൂ. ഉദാഹരണത്തിന് ഓഹരി വിറ്റപ്പോൾ ഒരു വർഷം ഒരു ലക്ഷം ലാഭം ലഭിച്ചെങ്കിൽ 20000 രൂപ നികുതി നൽകണം. എന്നാൽ സിൽവർ ഇ ടി എഫുകൾ വിൽക്കുമ്പോൾ ഒരു ലക്ഷം ലാഭം ലഭിച്ചാൽ അത് നമ്മുടെ വരുമാനത്തോട് കൂടി കൂട്ടി മാത്രമേ നികുതി നൽകേണ്ടതുള്ളു. അതായത് നമ്മുടെ വരുമാനം നികുതി ചുമത്തുന്ന വരുമാനത്തേക്കാൾ കുറവാണെങ്കിൽ നികുതിയൊന്നും നൽകേണ്ടി വരില്ല. ഈ തരത്തിൽ സിൽവർ ഇ ടി എഫുകളിൽ വ്യാപാരം നടത്തുമ്പോൾ നികുതിയും നൽകേണ്ടി വരില്ല എന്നുള്ളതുകൊണ്ട് ചെറുകിട വ്യപാരികൾക്ക് ഓഹരികൾക്ക് പകരം ഇവയിൽ വ്യാപാരം നടത്തത്തി നേട്ടമുണ്ടാക്കാം .
ഭൗമ രാഷ്ട്രീയ അസ്ഥിരതയുടെ ഈ കാലത്തും, പണപ്പെരുപ്പം കൂടുമ്പോഴും സ്വർണത്തെപോലെ തന്നെ വെള്ളിയും സംരക്ഷണം നൽകും. സിൽവർ ഇടിഎഫുകൾ വെള്ളിയുമായി ബന്ധപ്പെട്ടവയിൽ ആണ് നിക്ഷേപിക്കുന്നത്. വെള്ളി ഇടിഎഫുകളുടെ എൻഎവി നേരിട്ട് വെള്ളിയുടെ വിലയെ ആശ്രയിച്ചിരിക്കുന്നു.