വിരമിക്കാനായ സർക്കാർ ജീവനക്കാരന്റെ മകന് പഠനത്തിന് 40 ലക്ഷം വേണം, ഭവനവായ്പ 9 വർഷംകൂടിയുണ്ട് ; എന്തു ചെയ്യും?
ഒരു ലക്ഷം രൂപ വരുമാനമുള്ള പൊതുമേഖലാ ജീവനക്കാരനു റിട്ടയർമെന്റിനുശേഷം ജീവിതം ആസൂത്രണംചെയ്യാനുള്ള പ്ലാൻ Qഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എനിക്കു മാസം ഒരുലക്ഷം രൂപ ശമ്പളമുണ്ട്. ഭാര്യയും മകനും അടങ്ങുന്നതാണ് കുടുംബം. ഭാര്യയ്ക്കു ജോലിയില്ല. മകൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. നാലരവർഷംകൂടിയാണ് ഇനി
ഒരു ലക്ഷം രൂപ വരുമാനമുള്ള പൊതുമേഖലാ ജീവനക്കാരനു റിട്ടയർമെന്റിനുശേഷം ജീവിതം ആസൂത്രണംചെയ്യാനുള്ള പ്ലാൻ Qഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എനിക്കു മാസം ഒരുലക്ഷം രൂപ ശമ്പളമുണ്ട്. ഭാര്യയും മകനും അടങ്ങുന്നതാണ് കുടുംബം. ഭാര്യയ്ക്കു ജോലിയില്ല. മകൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. നാലരവർഷംകൂടിയാണ് ഇനി
ഒരു ലക്ഷം രൂപ വരുമാനമുള്ള പൊതുമേഖലാ ജീവനക്കാരനു റിട്ടയർമെന്റിനുശേഷം ജീവിതം ആസൂത്രണംചെയ്യാനുള്ള പ്ലാൻ Qഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എനിക്കു മാസം ഒരുലക്ഷം രൂപ ശമ്പളമുണ്ട്. ഭാര്യയും മകനും അടങ്ങുന്നതാണ് കുടുംബം. ഭാര്യയ്ക്കു ജോലിയില്ല. മകൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. നാലരവർഷംകൂടിയാണ് ഇനി
Qഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എനിക്കു മാസം ഒരുലക്ഷം രൂപ ശമ്പളമുണ്ട്. ഭാര്യയും മകനും അടങ്ങുന്നതാണ് കുടുംബം. ഭാര്യയ്ക്കു ജോലിയില്ല. മകൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. നാലരവർഷംകൂടിയാണ് ഇനി സർവീസുള്ളത്. തൃശൂരിൽ സ്വന്തമായി വീടുണ്ട്. ഇപ്പോൾ താമസിക്കുന്നത് എറണാകുളത്തു വായ്പയെടുത്തു വാങ്ങിയ ഫ്ലാറ്റിലാണ്. ഫ്ലാറ്റിന്റെ വായ്പ ഇനി 40 ലക്ഷംകൂടി അടവുണ്ട്. മാസം 50,000 രൂപവച്ച് ഇനി ഒൻപതു വർഷത്തേക്കുകൂടി അടയ്ക്കണം.
ചെലവും സമ്പാദ്യവും
വിവിധ മ്യൂച്വൽഫണ്ടുകളിലായി 16,000 രൂപ മാസം നിക്ഷേപിക്കുന്നുണ്ട്. ഓഹരികളിലെ നിക്ഷേപം കൂടിയാകുമ്പോൾ 15 ലക്ഷം രൂപ വരും. ലോൺ അടവും മ്യൂച്വൽഫണ്ട് നിക്ഷേപവും കഴിഞ്ഞു മിച്ചംവരുന്ന തുക വീട്ടുചെലവിന‌് ഉപയോഗിക്കുന്നു.
ലക്ഷ്യം
മകന്‍റെ വിദ്യാഭ്യാസ ആവശ്യത്തിനായി 40 ലക്ഷം രൂപ സമാഹരിക്കണം. വിരമിച്ചശേഷം തൃശൂരിൽ താമസമാക്കാനാണ് ഉദ്ദേശിക്കുന്നത്. താമസിക്കുന്ന ഫ്ലാറ്റ് വിറ്റാൽ 75 ലക്ഷം രൂപയെങ്കിലും കിട്ടും. അതല്ല വാടകയ്ക്കു കൊടുത്താൽ മാസം 20,000 രൂപ കിട്ടും. എനിക്കു നല്ലൊരു ഫിനാൻഷ്യൽ പ്ലാൻ പറഞ്ഞുതരാമോ?
Aസാമ്പത്തിക അച്ചടക്കം ജീവിതത്തിൽ കൊണ്ടുവരാൻ താങ്കൾ ശ്രമിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. പൊതുമേഖലാ സ്ഥാപത്തിൽ ജോലിചെയ്തുവരുന്ന താങ്കൾ അടുത്ത നാലര വർഷംകൊണ്ടു ജോലിയിൽനിന്നു വിരമിക്കുകയാണ്. ഈ സാഹചര്യത്തിൽ വിരമിച്ചശേഷമുള്ള ജീവിതച്ചലവുകളെക്കുറിച്ചും അത് എങ്ങനെ കൈകാര്യം ചെയ്യാനാകും എന്നുമായിരിക്കും പ്രധാനമായും ചിന്തിക്കുക. പൊതുമേഖലാ സ്ഥാപനമായതിനാൽ പെൻഷൻ തുകയെ ആശ്രയിച്ചു മുന്നോട്ടുപോകാം എന്നായിരിക്കും ഭൂരിഭാഗവും ചിന്തിക്കുക. എന്നാൽ ഈ തുക അക്കാലയളവിൽ ഇന്നത്തെ രീതിയിലുള്ള ജീവിതനിലവാരം പുലർത്താൻ പര്യാപ്തമാണോ എന്ന ചിന്ത പലരിലേക്കും വന്നുചേരുന്നത് വിരമിക്കുന്നതിന് ഏതാനും വർഷങ്ങൾക്കു മുൻപായിരിക്കും എന്നതാണ് യാഥാർഥ്യം. ആ സമയത്ത് ഏകദേശം ലഭിക്കാനിടയുള്ള പെൻഷൻ തുകയുടെയും ചെലവിന്റെയും കാര്യത്തിൽ ഒരു ധാരണ വരും എന്നതാണ് പ്രധാന കാരണം. എന്നാൽ തുടർന്നുള്ള ചുരുങ്ങിയ കാലംകൊണ്ടു പലപ്പോഴും ആവശ്യമായ തുക സമാഹരിക്കാനുള്ള സാഹചര്യം ഉണ്ടാകില്ല. സ്വാഭാവികമായും ലഭിക്കുന്ന പെൻഷൻ തുകയിലേക്കു ജീവിതസൗകര്യങ്ങൾ ചുരുക്കേണ്ട സാഹചര്യമുണ്ടാകും. ഇത് ഒഴിവാകാൻ നാൽപതു വയസ്സിനു മുൻപ് ഒരിക്കലെങ്കിലും വിശദമായ സാമ്പത്തികാസൂത്രണം ചെയ്യുന്നതു നല്ലതായിരിക്കും.
താങ്കളുടെ ഇപ്പോഴത്തെ വരുമാനം 1 ലക്ഷം രൂപയാണല്ലോ. ഇതിൽനിന്നും 50,000 രൂപയുടെ പ്രതിമാസ ഭവനവായ്പ തിരിച്ചടവും ജീവിത ച്ചെലവിനാവശ്യമായ 34,000 രൂപയും നീക്കിയശേഷം ബാക്കി 16,000 രൂപയാണ് മിച്ചമുള്ളത്. ഈ തുക മ്യൂച്വൽഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചുവരികയാണല്ലോ. ഭവനവായ്പ തിരിച്ചടവ് ഒൻപതു വർഷംകൂടി ഉള്ളതുകൊണ്ട് ഈ രീതിയിൽതന്നെയേ നിക്ഷേപിക്കാനാവൂ.
പ്രധാന ജീവിതലക്ഷ്യങ്ങളായി കത്തിൽ പറഞ്ഞിരിക്കുന്നത് മകന്റെ വിദ്യാഭ്യാസവും ഒപ്പം വായ്പ തിരിച്ചടവും ആണ്. റിട്ടയർമെന്റിനാവശ്യമായ തുക സമാഹരിക്കുന്നതിനെക്കുറിച്ചു കത്തിൽ പ്രത്യേകം പറഞ്ഞിട്ടില്ല. അതിനാൽ ഈ തുക താങ്കൾക്കു കണ്ടെത്താനാകും എന്നു കരുതുന്നു.
മകന്റെ വിദ്യാഭ്യാസവും റിട്ടയർമെന്റും ഏകദേശം ഒരേ വർഷമാകും സംഭവിക്കുക. അതുകൊണ്ടു പിന്നീട് വരുമാനത്തിൽനിന്നു തുക കണ്ടെത്തുക എന്നതു നടക്കില്ല. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള മുഴുവൻ തുകയും അടുത്ത നാലു വർഷത്തിനുള്ളിൽ കണ്ടെത്തണം. ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഉന്നത വിദ്യാഭ്യാസത്തിലേക്ക് 4 വർഷത്തിനുള്ളിൽ പ്രവേശിക്കും. ആ സമയത്തേക്കു 40 ലക്ഷം രൂപ സമാഹരിക്കണം. നിലവിൽ മ്യൂച്വൽഫണ്ട്, ഓഹരിനിക്ഷേപങ്ങൾ ചേർന്നാൽ 15 ലക്ഷം രൂപയുണ്ട്. ബാക്കി 25 ലക്ഷം രൂപകൂടി ഈ ലക്ഷ്യത്തിനു വേണം. അടുത്ത നാലു വർഷം നിലവിലെ നിക്ഷേപവും പ്രതിമാസ നിക്ഷേപവും തുടർന്നാൽ ഏകദേശം 33 ലക്ഷം രൂപയാവും. 12% വളർച്ചയുണ്ടാകും എന്ന അനുമാനത്തിലാണ് ഇത്. എന്നാൽ ഓഹരിവിപണി ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്നതുകൊണ്ടും ലക്ഷ്യത്തിലേക്ക് ഏതാനും വർഷങ്ങൾ മാത്രമേയുള്ളൂ എന്നതിനാലും പതിയെ തുക റിസ്ക് കുറഞ്ഞ നിക്ഷേപത്തിലേക്കു മാറ്റുന്നതാവും ഉചിതം. അങ്ങനെ ചെയ്താൽ ഏകദേശം 29 ലക്ഷം രൂപവരെയാകും സമാഹരിക്കാനാവുക. താങ്കളുടെ മുഴുവൻ സമ്പാദ്യവും ഒരു ലക്ഷ്യത്തിനായി നീക്കിവയ്ക്കുക എന്നത് ഭാവിയിൽ മറ്റ് ആവശ്യങ്ങൾക്കുള്ള തുക കണ്ടെത്താൻ സാധിക്കാതെവന്നേക്കും. പ്രത്യേകിച്ചു വിരമിക്കാൻപോകുന്ന സാഹചര്യത്തിൽ. അതുകൊണ്ട് ഈ ലക്ഷ്യത്തിനുദ്ദേശിക്കുന്ന തുക ഭാഗികമായി കുറയ്ക്കുന്നതോടെ തുകയുടെ പകുതി വിദ്യാഭ്യാസ വായ്പയാക്കുന്നതാവും ഉചിതം.
ഭവനവായ്പ തിരിച്ചടവാണ് മറ്റൊരു ലക്ഷ്യം. ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന് 40 ലക്ഷം രൂപകൂടി തിരിച്ചടവുണ്ട്. അൻപതിനായിരം രൂപവീതം ഇനി ഒൻപതു വർഷംകൂടി അടയ്ക്കേണ്ടി വരും. ഇനി നാലരവർഷമേ സർവീസുള്ളൂ എന്നതിനാൽ റിട്ടയർമെന്റിനുശേഷവും വായ്പ തിരിച്ചടവ് തുടരേണ്ടിവരും.ഇതു ശരിയായ രീതിയാണെന്നു പറയാനാകില്ല. അതുകൊണ്ടു ശരിയായ ഒരു മാർഗം തിരഞ്ഞെടുക്കുക എന്നതു പ്രധാനമാണ്. ഇവിടെ ആശ്വാസകരമായ കാര്യം റിട്ടയർമെന്റിനുശേഷം താമസിക്കാൻ മറ്റൊരു സ്ഥലത്തു സ്വന്തം വീടുണ്ട് എന്നതാണ്. അതുകൊണ്ടു ഫ്ലാറ്റ് വിൽക്കുകയോ, വാടകയ്ക്കു കൊടുക്കുകയോ ചെയ്യാം. അതുതന്നെയാണ് താങ്കളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രധാന കാര്യവും.
വായ്പയുടെ പലിശയടക്കമുള്ള പൂർണവിവരം പറഞ്ഞിട്ടില്ല. എന്നാലും തന്നിരിക്കുന്ന വിവരങ്ങളനുസരിച്ച് വിരമിക്കുന്ന സമയത്ത് ഏകദേശം 23 ലക്ഷം രൂപകൂടി വായ്പയിലേക്കു തിരിച്ചടവുണ്ടാവും എന്നു കണക്കാക്കുന്നു. 50,000 രൂപയാണ് വായ്പാ തിരിച്ചടവ് എന്നത് ഇന്നത്തെ വരുമാനംവച്ചു നോക്കുമ്പോൾതന്നെ വലിയ തുകയാണ്. അപ്പോൾ റിട്ടയർമെന്റിനുശേഷം ഈ തിരിച്ചടവു തുടരാനാവുമോ എന്നതാണ് ചോദ്യം.
ഫ്ലാറ്റ് വാടകയ്ക്കു കൊടുക്കുന്നതിലൂടെ പ്രതീക്ഷിക്കാവുന്നത് 20,000 രൂപയാണ്. എന്നാൽ വിൽപനയിലൂടെ 75 ലക്ഷം രൂപ ലഭിക്കുമെന്നും കരുതുന്നു. ഈ തുകയ്ക്ക് ഫ്ലാറ്റ് വിറ്റ്, ബാക്കിയുള്ള വായ്പാ തിരിച്ചടവായ 23 ലക്ഷം അടയ്ക്കാം. ബാക്കി 52 ലക്ഷം രൂപ 7% നിരക്കിൽ സ്ഥിരനിക്ഷേപമിട്ടാലും 30,000 രൂപ മാസം പലിശ ലഭിക്കും. അതായത് ഈ വസ്തുവിന് വർഷം 5 ശതമാനത്തോളമേ വളർച്ച പ്രതീക്ഷിക്കുന്നുള്ളൂവെങ്കിൽ റിട്ടയർമെന്റിനോടടുത്ത് ഈ ഫ്ലാറ്റ് വിറ്റ് വായ്പ തീർത്തശേഷം ബാക്കി തുക നിക്ഷേപിക്കുന്നതാകും കൂടുതൽ മെച്ചം. താങ്കളുടെ സാമ്പത്തികനില മെച്ചപ്പെട്ടതാണെങ്കിൽ ഓഹരിയധിഷ്ഠിത നിക്ഷേപത്തിലേക്ക് 20% വരെ നിക്ഷേപം നടത്താവുന്നതാണ്. അല്ലാത്തപക്ഷം സ്ഥിരനിക്ഷേപമായിരിക്കും അനുയോജ്യം.
റിട്ടയർമെന്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാത്തതുകൊണ്ട് അതിന്റെ കാര്യങ്ങൾ ഇപ്പോൾ പരിഗണിക്കുന്നില്ല. മറ്റ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലായെങ്കിൽ കുറഞ്ഞത് 10 ലക്ഷം രൂപയുടെയെങ്കിലും കവറേജ് എടുത്തിരിക്കണം.
നവംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്