ബജറ്റിൽ ഇൻഷുറൻസ് പദ്ധതികളിൽ ആരോഗ്യമേഖലക്ക് 69000കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് വെറും 6400 കോടിയായിരുന്നു. ഇത് തികച്ചും ആശ്വാസകരമാണ്. എന്നാൽ അഗ്രികൾച്ചർ ഇൻഷുറൻസ്, മൈക്രോ ഇൻഷുറൻസ്, കന്നുകാലി ഇൻഷുറൻസ് എന്നിവയ്ക്കൊന്നും പ്രത്യേകമായി ഒന്നും വകയിരുത്തിയതായി കാണുന്നില്ല. പ്രത്യേകിച്ചും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റിൽ ഇൻഷുറൻസ് പദ്ധതികളിൽ ആരോഗ്യമേഖലക്ക് 69000കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് വെറും 6400 കോടിയായിരുന്നു. ഇത് തികച്ചും ആശ്വാസകരമാണ്. എന്നാൽ അഗ്രികൾച്ചർ ഇൻഷുറൻസ്, മൈക്രോ ഇൻഷുറൻസ്, കന്നുകാലി ഇൻഷുറൻസ് എന്നിവയ്ക്കൊന്നും   പ്രത്യേകമായി ഒന്നും വകയിരുത്തിയതായി കാണുന്നില്ല.

പ്രത്യേകിച്ചും, കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തങ്ങൾ എന്നിവ കൂടി വരുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇതിന്റെ പ്രസക്തി ഏറെയാണ്. സാമൂഹ്യസുരക്ഷ ഇൻഷുറൻസ് പദ്ധതികൾ, റൂറൽ/മൈക്രോ ഇൻഷുറൻസ് എന്നീ മേഖലകളിൽ പ്രീമിയത്തിന് ജി.എസ്.റ്റി (ടാക്സ്) ഒഴിവാക്കാമായിരുന്നു. 

ADVERTISEMENT

സാധാരണക്കാർക്കായി പ്രധാനമന്ത്രി നടപ്പിലാക്കുന്ന ടേം ലൈഫ് ഇൻഷുറൻസ്, അപകട ഇൻഷുറൻസ് എന്നിവയുടെ ഇൻഷുർ ചെയ്യുന്ന തുക 2 ലക്ഷത്തിൽ നിന്നും ചുരുങ്ങിയത് 5/10 ലക്ഷം ആക്കിയാൽ ആശ്വാസകരമായിരുന്നു. കാരണം ഇപ്പോഴത്തെ മിനിമം വേജസ്സ് തുക 15000 രൂപയാണെന്ന കാര്യം വിസ്മരിച്ചുകൂടാ.

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ലയനത്തിനു   ചുരുങ്ങിയത് 1200 കോടിരൂപയുടെ മൂലധനം ആവശ്യമാണെന്നാണ് കണക്ക്.  ഇതിനായി പ്രത്യേകിച്ച് ഒന്നും വകയിരുത്തിയതായി കാണുന്നില്ല. പൊതുമേഖലയിലെ തന്നെ എൽ.ഐ. സിയുടെ ഷെയർ വിൽക്കാനുള്ള പദ്ധതി സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. 

ADVERTISEMENT

 ആദായനികുതി സെക്ഷൻ  80 സി, സെക്ഷൻ 80 ഡി എന്നിവയിൽ  ഇൻഷുറൻസ് പ്രീമിയത്തിനു ലഭിച്ചിരുന്ന ഇളവുകൾ  സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാൽ ഇപ്പോഴത്തെ പുതിയ നികുതി നിരക്കിൽ ഇതിന്റെ പ്രധാന്യം കുറഞ്ഞതായി കാണുന്നു. 

ഒരു കുടുംബത്തിന്റെ ഏറ്റവും പ്രധാനമായ വീടിനും, വരുമാനമുള്ള കുടുംബാംഗങ്ങളുടെ അപകട ഇൻഷുറൻസിനും ഇൻഷുർ ചെയ്യാനായി അടക്കുന്ന പ്രീമിയത്തിൽ ഇളവുകൾ നൽകിയാൽ കൂടുതൽ പേരെ ഇൻഷുർ ചെയ്യിക്കാനും അതുവഴി പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവ ഉണ്ടാവുമ്പോൾ സർക്കാരിന്റെ ബാധ്യതകൾ കുറച്ചുകൊണ്ടു വരാനും കഴിഞ്ഞേനെ.

ADVERTISEMENT

എന്തിനധികം, നിലവിലുള്ള പല ഇൻഷുറൻസ് പദ്ധതികളിലും കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകേണ്ട പ്രീമിയം സബ്സിഡി തന്നെ സമയബന്ധിതമായി നൽകാത്തതിനാൽ അതിന്റെ ആനുകൂല്യം ലഭിക്കേണ്ട സാധാരണക്കാർ നട്ടം തിരിയുന്ന അവസ്ഥയാണ് നിലവിലുള്ളത്.

എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ