അത്ര സേഫ് സോണിലല്ല എല്‍ ഐ സി, കിട്ടാക്കടം 30,000 കോടി കടന്നു
രാജ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് വിപണിയുടെ മൂന്നില്‍ രണ്ട് ഭാഗം കൈയ്യടക്കി വച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എല്‍ ഐ സി അത്ര സുരക്ഷിതമാണോ? നിഷ്‌ക്രിയ ആസ്തി ബാങ്കുകളെ പോലെ എല്‍ ഐ സി യേയും ഗുരുതരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്‍ ഐ സിയുടെ കോര്‍പ്പറേറ്റ്

രാജ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് വിപണിയുടെ മൂന്നില്‍ രണ്ട് ഭാഗം കൈയ്യടക്കി വച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എല്‍ ഐ സി അത്ര സുരക്ഷിതമാണോ? നിഷ്‌ക്രിയ ആസ്തി ബാങ്കുകളെ പോലെ എല്‍ ഐ സി യേയും ഗുരുതരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്‍ ഐ സിയുടെ കോര്‍പ്പറേറ്റ് നിക്ഷേപങ്ങളില്‍ കിട്ടാക്കടം വര്‍ധിച്ച് 30,000 കോടിയിലെത്തി.
സ്വകാര്യമേഖലയിലെ വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ വായ്പകളാണ് ബാങ്കുകളെ പോലെ എല്‍ ഐ സിയെയും വരിഞ്ഞ് മുറുക്കുന്നത്. ടേം ലോണുകളായും എന്‍ സി ഡി (നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സ്) കളുമായിട്ടാണ് എല്‍ ഐ സി കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കുന്നത്. 2019 സെപ്തംബര്‍ 30 ന് എല്‍ ഐ സിയുടെ എന്‍ പി എ 30000 കോടി രൂപയാണ്. കമ്പനിയുടെ ആസ്തിമൂല്യമായ 31 ലക്ഷം കോടി രൂപയുടെ ഒരു ശതമാനം വരുമിത്. പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളടക്കമുള്ളവയെ പ്രതിസന്ധിയിലാക്കിയ അതേ കമ്പനികളാണ് ഇവിടെയും പ്രതിസ്ഥാനത്ത്.
എസാര്‍ ഫോര്‍ട്ട്, ഗാമണ്‍, അലോക് ഇന്‍ഡസ്ട്രീസ്, ഡെക്കാണ്‍ ക്രോണിക്കിള്‍, ഭൂഷന്‍ പവര്‍, ഐ എല്‍ ആന്‍ഡ് എഫ് എസ്, എബിജി ഷിപ്പ് യാര്‍ഡ്,യുണിടെക്.ജിവികെ പവര്‍ തുടങ്ങിയവയിലെല്ലാം എല്‍ ഐ സി യക്ക് ടേം ലോണുകളും എന്‍ സി ഡി വഴിയുള്ള നിക്ഷേപങ്ങളുമുണ്ട്. 36 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് എല്‍ ഐ സിയ്ക്കുള്ളത്.