ഇന്‍ഷൂറന്‍സ് തുക തട്ടുന്ന ആശുപത്രികള്‍ക്ക് 'പൂട്ട്'
ഇന്‍ഷൂറന്‍സ് പോളിസികളുള്ള രോഗികളെ കാണുമ്പോള്‍ ചക്കപ്പഴത്തില്‍ ഈച്ച എന്നോണമാണ് ചില ആശുപത്രികളുടെ രീതി. രോഗനിര്‍ണയത്തിനും ടെസ്റ്റുകള്‍ക്കും ചികിത്സയ്ക്കും തോന്നിയ പോലെയാണ് ഫീസ്. എംപ്ലോയറുടെയും മറ്റും വലിയ ഇന്‍ഷൂറന്‍സുള്ള വി ഐ പി രോഗികളെ 'പോറ്റാന്‍' സ്യൂട്ട് റൂമുകള്‍ അടക്കം തയ്യാറാക്കിയിട്ടുണ്ട് പല

ഇന്‍ഷൂറന്‍സ് പോളിസികളുള്ള രോഗികളെ കാണുമ്പോള്‍ ചക്കപ്പഴത്തില്‍ ഈച്ച എന്ന പോലെയാണ് ചില ആശുപത്രികളുടെ രീതി. രോഗനിര്‍ണയത്തിനും ടെസ്റ്റുകള്‍ക്കും ചികിത്സയ്ക്കും തോന്നിയ പോലെയാണ് ഫീസ്. എംപ്ലോയറുടെയും മറ്റും വലിയ ഇന്‍ഷൂറന്‍സുള്ള വി ഐ പി രോഗികളെ 'പോറ്റാന്‍' സ്യൂട്ട് റൂമുകള്‍ അടക്കം തയ്യാറാക്കിയിട്ടുണ്ട് പല ആശുപത്രികളും. ലക്ഷ്യം ഇന്‍ഷൂറന്‍സ് ക്ലെയിം തന്നെ. പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലാത്തതിനാല്‍ രോഗികള്‍ ആയിക്കോട്ടെ എന്ന നിലപാട്കാരുമായിരിക്കും. ഇത് മുതലെടുക്കുകയാണ് ആശുപത്രികള്‍.
സാധാരണ രോഗം
ഇതിന് തടയിടാന്‍ ഒരുങ്ങുകയാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി. സാധാരണ ചികിത്സകള്‍ക്ക് വ്യത്യസ്ത നിരക്കുകളാണ്ആശുപത്രികള്‍ ഈടാക്കുന്നത്. ആശുപത്രികളെ നിയന്ത്രിക്കുന്നതിന്റെ ആദ്യ പടിയായി ഇത്തരം ചികിത്സകള്‍ക്ക് പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിക്കും.
വര്‍ധന 10-15 ശതമാനം
നിലവില്‍ ഇൻഷുറൻസ് ഉള്ളവർക്ക് ആശുപത്രി ചെലവുകളുടെ പണപ്പെരുപ്പ നിരക്ക് 10-15 ശതമാനമാണ്. ഇത്രയും ഉയര്‍ന്ന നിരക്കിന് ഒരു കാരണവുമില്ലെന്നാണ് ഐ ആര്‍ ഡി എ ഐ വിലയിരുത്തുന്നത്. ഇതനുസരിച്ച് രോഗങ്ങള്‍ക്കുള്ള താരിഫുകളും മാറ്റുന്നു. നിലവില്‍ ഇത് നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. ഇങ്ങനെ അടിക്കടി ചാര്‍ജ് കൂട്ടുന്നതുകൊണ്ട് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെങ്കിലും 10-15 ശതമാനം ചാര്‍ജ് വര്‍ധനയ്ക്കനുയോജ്യമായ വര്‍ധന അനുവദിക്കില്ല.
ഇത് ഈ രംഗത്ത് വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തിമിരം, ഹെര്‍ണിയ,ഹിസ്‌ട്രെക്ടമി പോലുള്ള ചികിത്സാ ചെലവുകള്‍ ഏകീകരിക്കാനാണ് ഐ ആര്‍ ഡി എ ഐ ശ്രമം. നിലവില്‍ 44,873 കോടി രൂപയാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയമായി വിവിധ കമ്പനികള്‍ക്ക് ലഭിക്കുന്നത്.