നിലവിലെ പോളിസി പോരെങ്കിൽ പുതിയതിലേക്ക് പോര്‍ട്ട് ചെയ്യാം, ആനുകൂല്യങ്ങളോടെ
രോഗങ്ങള്‍ക്കുള്ള ചികിത്സ ഇന്ന് ചെലവേറിയ കാര്യമാണ്. ആശുപത്രികള്‍ ധാരാളമായി വരുന്നതനുസരിച്ച് ചികിത്സാ ചെലവിലും കാര്യമായ വര്‍ധനവുണ്ടാകുന്നു. നിസാര രോഗങ്ങള്‍ക്ക് പോലും വലിയ തുകയാണ് ചികിത്സാ ഇനത്തില്‍ ചെലവാകുന്നത്. പലപ്പോഴും ഇത് കുടുംബ ബജറ്റ് താറുമാറാക്കുന്നു. അതുകൊണ്ടാണ് ആരോഗ്യ ഇന്‍ഷൂറന്‍സ്

രോഗങ്ങള്‍ക്കുള്ള ചികിത്സ ഇന്ന് ചെലവേറിയ കാര്യമാണ്.നിസാര രോഗങ്ങള്‍ക്ക് പോലും വലിയ തുകയാണ് ചികിത്സാ ഇനത്തില്‍ ചെലവാകുന്നത്. പലപ്പോഴും ഇത് കുടുംബ ബജറ്റ് താറുമാറാക്കുന്നു. അതുകൊണ്ടാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ക്ക് ജനപിന്തുണയേറുന്നത്. പക്ഷെ, പലപ്പോഴും പോളിസികള്‍ എടുത്തതിന് ശേഷമാകും അതിന്റെ പരിമിതികള്‍ നമ്മള് അറിയുക. അടയ്ക്കുന്ന പ്രീമിയത്തിനനുസരിച്ചായിരിക്കില്ല അതിലെ കവറേജ്. സമാന പ്രീമിയമുള്ള മറ്റ് പോളിസികളില്‍ ഒരു പക്ഷെ കൂടുതല്‍ രോഗങ്ങളുടെ കവറേജ് ലഭിച്ചേക്കാം. രോഗവുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകള്‍ പലതും നിലവിലെ പോളിസി പരിരക്ഷയ്ക്ക് പുറത്തായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നിലവിലെ പോളിസികള്‍ പോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാവുന്നത്. നിലവിലുള്ള പോളിസിയില്‍ തുടരുന്ന നേട്ടങ്ങളെല്ലാം സഹിതം മറ്റൊരു കമ്പനിയുടെ പോളിസിയിലേക്ക് പോര്‍ട്ട് ചെയ്യാം. ഇത്തരം കേസുകളില്‍ നിലവിലുള്ള പോളിസിയിലുള്ള നോക്ലെയിം ബോണസും പുതുതായി എടുക്കുന്നതിലേക്ക് പോര്‍ട്ട് ചെയ്യപ്പെടും.
പോര്‍ട്ടിങ് എങ്ങനെ നടത്തും?
പോര്‍ട്ടിങ് നടത്തുമ്പോള്‍ നിലവിലുള്ള പോളിസി ലൈവായിരിക്കണം. അപേക്ഷ നല്കുമ്പോള് പോളിസി ലൈവായിരിക്കണം. പോര്ട്ടിങ്നടപടിക്രമങ്ങള് പൂര്ണമാകാന് ചുരുങ്ങിയത് ഒന്നര മാസം എടുക്കുമെന്നതിനാല്‍ പോളിസിയുടെ കാലവാധി തീരുന്നതിന് 45 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം.
പുതിയ കമ്പനി തരുന്ന പ്രെപ്പോസല്‍ ഫോമിനൊപ്പം പോര്‍ട്ടബിലിറ്റി അപേക്ഷയും ഉണ്ടാകും. ഇത് രണ്ടും പൂരിപ്പച്ച് ഇനി പറയുന്ന ഡോക്യുമെന്റുകള്‍ സഹിതം പുതിയ ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക് അപേക്ഷ നല്‍കണം. നിലവിലുളള പോളിസി ഷെഡ്യൂള്‍, അല്ലെങ്കില്‍ പുതുക്കാനാവശ്യപ്പെടുന്ന അറിയിപ്പ്, പോളിസി വര്‍ഷത്തില്‍ ക്ലെയിമുകള്‍ ഉണ്ടായിട്ടില്ലെന്ന സത്യവാങ്മൂലം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ക്ലെയിം ലഭിച്ചിട്ടുള്ളയാളാണെങ്കില് ഡിസ്ചാര്‍ജ് സമ്മറി, ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പികള്‍ കൂടാതെ അപേക്ഷകന്റ മെഡിക്കല്‍ ഹിസ്റ്ററി മനസിലാക്കാന്‍ ചികിത്സാ റിപ്പോര്‍ട്ട് കോപ്പികള്‍ എന്നിവയും വേണം. ഇത്രയും സമര്‍പ്പിച്ച് കഴിയുന്നതോടെ പുതിയ കമ്പനി ഐ ആര് ഡി എ ഐ പോര്‍ട്ടലിലൂടെ പോളിസി ഉടമയുടെ വിശദ വിവരങ്ങള്‍ പരിശോധിക്കുന്നു. നിലവിലുള്ള കമ്പനിയില്‍ നിന്ന് വിശദവിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പുതിയ സ്ഥാപനം പോര്‍ട്ടബിലിറ്റി പ്രൊപ്പോസല്‍ സ്വീകരിക്കുന്നു.
പ്രായം പരിഗണനാ വിഷയം
പോളിസി പോര്‍ട്ട് ചെയ്യുന്നതിന്റെ ആനുകൂല്യങ്ങള്‍ക്ക് പ്രായമനുസരിച്ച് വ്യത്യാസം വരും. മുതിര്‍ന്ന ആളുടെ പോളിസി മാറ്റുന്നതിലും എളുപ്പമാണ് ചെറുപ്പക്കാരുടേത്. പ്രായത്തിന്റെ റിസ്ക് തന്നെ കാരണം. രോഗങ്ങളുടെ വെയിറ്റിംഗ് പിരിയഡ് അടക്കമുള്ള കാര്യങ്ങളില്‍ ഈ റിസ്ക് ഉള്ളതുകൊണ്ട് മുതിര്‍ന്നവരുടെ പോളിസിയാണെങ്കില്‍ പോര്‍ട്ടിങിനെ കമ്പനികള്‍ പ്രോത്സാഹിപ്പിക്കാറില്ല.