ലോക്ഡൗണ്‍ അവസാനിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ജീവനക്കാര്‍ക്കെല്ലാം കമ്പനികള്‍/ തൊഴില്‍ ദാതാക്കള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് റെഗുലേറ്ററി അതോറിറ്റി. മുമ്പ് ജീവനക്കാര്‍ക്ക് വേണ്ടി തൊഴില്‍ ദാക്കള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തതണമെന്നത് നിര്‍ബന്ധമായിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണ്‍ അവസാനിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ജീവനക്കാര്‍ക്കെല്ലാം കമ്പനികള്‍/ തൊഴില്‍ ദാതാക്കള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് റെഗുലേറ്ററി അതോറിറ്റി. മുമ്പ് ജീവനക്കാര്‍ക്ക് വേണ്ടി തൊഴില്‍ ദാതാക്കള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തതണമെന്നത് നിര്‍ബന്ധമായിരുന്നില്ല. എന്നാല്‍ നല്ലൊരു ശതമാനം സ്ഥാപനങ്ങളും സ്വന്തം നിലയ്ക്ക് ജീവനക്കാര്‍ക്കായി ഗ്രൂപ്പ്് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ബന്ധമാക്കുന്നത്. വാണിജ്യ സ്ഥാപനങ്ങള്‍, തൊഴില്‍ ശാലകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ബാധകമാണ്. സര്‍ക്കാരിന്റെ ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സൗകര്യപ്രദമായ വിധത്തില്‍ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അനുയോജ്യമായ കോംപ്രിഹെന്‍സിവ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഇന്‍ഷൂറന്‍സ് കമ്പനികളോട് ഐ ആര്‍ ഡി എ ഐ ആവശ്യപ്പെട്ടു.

മേല്‍ പറഞ്ഞിട്ടുള്ള വിവിധ തരം സ്ഥാപനങ്ങള്‍ക്ക് വേണ്ടി സാധാരണക്കാരന് മനസിലാവുന്ന ഭാഷയിലും നിബന്ധനകളിലും പോളിസികള്‍ തയ്യാറാക്കണമെന്നാണ് കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. താങ്ങാനാവുന്ന നിരക്കേ ഈടാക്കാവു എന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ 21,000 രൂപ മാസ ശമ്പളത്തിന് താഴെ കൈപ്പറ്റുന്ന സംഘടിത മേഖലയിലെ ജീവനക്കാര്‍ക്ക് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ട്. ചികിത്സാ സഹായം, പ്രസവാനുകൂല്യം, അംഗവൈകല്യ പരിരക്ഷ, മെഡിക്കല്‍ ബെനിഫിറ്റ് തുടങ്ങിയവ ഇ എസ് ഐ പരിരക്ഷയില്‍ ഉള്‍പ്പെടുന്നുണ്ട്. പുതിയ നിര്‍ദേശത്തോടെ 21,000 ശമ്പള പരിധിയ്ക്ക് മുകളിലുള്ളവരും ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പരിധിയിലാകും. കൊറോണ ബാധയുടെ വെളിച്ചത്തിലാണ് ഐ ആര്‍ ഡി എ ഐ നിര്‍ദേശമെങ്കിലും ഇത് പിന്നീടും ബാധകമാണ്