വീട് പണിയുമ്പോൾ പണം പോകാതിരിക്കാൻ 5 വഴികൾ
1. ഏതു നിർമ്മാണരീതി അല്ലെങ്കിൽ ടെക്നോളജി പിന്തുടരണമെന്ന് മുൻകൂട്ടി തീരു മാനിക്കുക. വീടിന്റെ നിർമാണ ചെലവ് കുറയ്ക്കാനും വീട് കൂടുതൽ സുന്ദരമാക്കാനും വ്യത്യസ്തങ്ങളായ നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഇതിൽ ഏതാണ് കുടുംബാംഗങ്ങൾ എല്ലാവർക്കും കൂടി താല്പര്യം എന്ന് നോക്കുക. വീടിനായി മുടക്കാവുന്ന പരമാവധി

1. ഏതു നിർമ്മാണരീതി അല്ലെങ്കിൽ ടെക്നോളജി പിന്തുടരണമെന്ന് മുൻകൂട്ടി തീരുമാനിക്കുക.
വീടിന്റെ നിർമാണ ചെലവ് കുറയ്ക്കാനും വീട് കൂടുതൽ സുന്ദരമാക്കാനും വ്യത്യസ്തങ്ങളായ നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഇതിൽ ഏതാണ് കുടുംബാംഗങ്ങൾ എല്ലാവർക്കും കൂടി താല്പര്യം എന്ന് നോക്കുക. വീടിനായി മുടക്കാവുന്ന പരമാവധി തുകയുടെ അടിസ്ഥാനത്തിൽ കൂടിയാകണം ഈ തിരഞ്ഞെടുപ്പ്. ഇതെല്ലാം പരിഗണിച്ച് നിർമ്മാണരീതി അല്ലെങ്കിൽ ഡിസൈൻ ഫൈനൽ ആക്കാം.
2. കൃത്യമായ പ്ലാൻ തയാറാക്കിയ ശേഷം മാത്രം പണി തുടങ്ങുക.
വീടു പണിയുമ്പോൾ ബജറ്റ് കയ്യിൽ ഒതുങ്ങാതെ വരുന്നതിന് പ്രധാന കാരണം പ്ലാനിലെ പോരായ്മകൾ അല്ലെങ്കിൽ കൃത്യമായ പ്ലാൻ ഇല്ലാതിരിക്കൽ ആണ്. അതുകൊണ്ട് നിർമാണം തുടങ്ങാൻ അല്പം വൈകിയാലും വേണ്ടില്ല, പ്ലാൻ പൂർത്തീകരിച്ച് ഇനി മാറ്റമൊന്നും ഇല്ലെന്ന് ഉറപ്പിച്ച ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാവൂ.
3. ആവശ്യത്തിനു മതി വീടിന്റെ വലിപ്പം
ഇന്നത്തെ ആവശ്യമനുസരിച്ച് വീടിനു വലിപ്പം നിർണയിക്കുകയാണ് ഉചിതം. നാളെ മകളുടെ കല്യാണം കഴിഞ്ഞാൽ, മോളും ഭർത്താവും നാട്ടിലെത്തുമ്പോൾ താമസിക്കാനൊരു മുറി അല്ലെങ്കിൽ മകനു ജനിക്കാൻ പോകുന്ന കുഞ്ഞിന് ഒരു കിഡ്സ് റൂം, എന്ന രീതിയിൽ ഒന്നും ഇപ്പോഴേ പ്ലാൻ ചെയ്യേണ്ടതില്ല. ഇന്നത്തെ ആവശ്യം എന്താണെന്ന് നോക്കുക, അതനുസരിച്ച് പ്ലാൻ തയ്യാറാക്കി മുന്നോട്ടുപോവുക. ഭാവിയിലേക്ക് സൗകര്യം വർധിപ്പിക്കണമെങ്കിൽ അതിനുള്ള സാധ്യതകൾ കണ്ടുവയ്ക്കണം എന്ന് മാത്രം.
4. എസ്റ്റിമേറ്റ് തുകയിൽ വീട് മാത്രം ഉൾപ്പെടുത്തിയാൽ പോര
വീട് പണിത് പൂർത്തിയാക്കുന്നതിന് എത്ര തുക വേണം എന്നതു മാത്രം കണക്കുകൂട്ടി മുന്നോട്ടു പോയിട്ട് കാര്യമില്ല. കാരണം വീടിനു അനുബന്ധമായി മുറ്റം, മതിൽ, ഗേറ്റ് തുടങ്ങിയ പലവിധ ചെലവുകൾ കൂടി ഉണ്ടാകും. പുതിയ വീട്ടിലേക്ക് കയറി താമസിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിനും സദ്യയ്ക്കും വേണം ചെറുതല്ലാത്ത തുക. ഇതെല്ലാം മുൻകൂർ കണക്കുകൂട്ടി വേണം എസ്റ്റിമേറ്റ് തയാറാക്കാൻ. അല്ലെങ്കിൽ പണി തീരുന്ന മുറയ്ക്ക് ബാങ്ക് ലോൺ കൂടാതെ കൊള്ള പലിശയ്ക്ക് കടം മേടിക്കേണ്ട അവസ്ഥയും വരാം.
5.വീടുപണി ആരെ ഏൽപ്പിക്കും, അല്ലെങ്കിൽ എങ്ങനെ ചെയ്യും?
അടുത്ത തലവേദന വീടുപണി പണി ആരെ ഏൽപ്പിക്കും, അല്ലെങ്കിൽ എങ്ങനെ ചെയ്യും എന്നതാണ്. ഇതിനു പല രീതികളും നിലവിലുണ്ട്. സാമഗ്രികളും പണിയും മുഴുവനായി കരാർ കൊടുക്കുക അല്ലെങ്കിൽ പണി മാത്രം കരാർ നൽകുക എന്നതാണ് പൊതുവേ ഉള്ള രീതി. ഇതിനു പകരം നല്ല തൊഴിലാളികളെ സംഘടിപ്പിച്ച് നേരിട്ട് മേൽനോട്ടം നൽകി ചെയ്യുകയാണെങ്കിൽ ചെലവ് ചുരുക്കാം. ഇനി അത്തരം കാര്യങ്ങളിൽ ഒന്നും ഗ്രാഹ്യമില്ലെങ്കിൽ, സമയക്കുറവാണെങ്കിൽ പണം നൽകി മേൽനോട്ടത്തിന് ഒരു കൺസൾട്ടന്റിനെ നിയമിക്കുക.
English Summary : How to Construct Home in a Smart Way