കോവിഡും ലോക്ക്ഡൗണും പലരുടെയും ജോലി കളഞ്ഞിട്ടുണ്ട്, സ്ഥിതി രൂക്ഷമായതിനാൽ തൊഴിലവസരങ്ങളൊരുക്കണമെന്ന് സ്വകാര്യമേഖലയില്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും കാര്യങ്ങൾ ഉടനെ കൂടുതൽ മെച്ചപ്പെടാനിടയില്ല. ഈ സാഹചര്യത്തിൽ ജോലി/വരുമാന നഷ്ടത്തിൽ നിന്ന് ആളുകൾക്ക് പരിരക്ഷയേകാന്‍ പുതിയ പോളിസി വരുന്നു, ഓണ്‍ലൈന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡും ലോക്ക്ഡൗണും പലരുടെയും ജോലി കളഞ്ഞിട്ടുണ്ട്, കാര്യങ്ങൾ ഉടനെ കൂടുതൽ മെച്ചപ്പെടാനുമിടയില്ല. ഈ സാഹചര്യത്തിൽ ജോലി/വരുമാന നഷ്ടത്തിൽ നിന്ന് ആളുകൾക്ക് പരിരക്ഷയേകാന്‍ പുതിയ പോളിസി വരുന്നു, ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് രംഗത്തെ മുൻനിരക്കാരായ പോളിസിബസാർ ഡോട്ട്കോമാണ് ഈ പുതിയ ഇൻഷുറൻസ് ആരംഭിക്കുന്നത്, പോർട്ടലിൽ നിന്ന് ജോബ് /ഇന്‍കം ലോസ് ഇന്‍ഷുറന്‍സ് വാങ്ങാം.എസ്ബിഐ ജനറല്‍, ശ്രീറാം ജനറല്‍, യൂണിവേഴ്‌സല്‍ സോമ്പോ, ആദിത്യ ബിര്‍ള ഇന്‍ഷുറന്‍സ് എന്നിവരുമായി സഹകരിച്ചാണ് അവതരിപ്പിക്കുന്നത്, നിശ്ചിത കാലയളവിലേക്കാണ് പോളിസിയുടമയ്ക്ക് ബദല്‍ വരുമാന ആനുകൂല്യം കിട്ടുക

∙നിലവില്‍, തനിച്ചുള്ള ജോബ്/ഇന്‍കം ലോസ് ഇന്‍ഷുറന്‍സ് പരിരക്ഷ വിപണിയില്‍ ലഭ്യമല്ല. 

ADVERTISEMENT

∙ജോലി / വരുമാനനഷ്ടം എന്നിവയ്ക്കുള്ള കവറേജ് താരതമ്യപ്പെടുത്താനും ഓണ്‍ലൈനായി വാങ്ങാനും കഴിയും. 

∙തൊഴിലില്ലാതാകുന്നതു മൂലം ഉണ്ടാകുന്ന വരുമാനനഷ്ടം, സ്വയം തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍  ഉപഭോക്താക്കളുടെ പരിരക്ഷ ഇവ പ്ലാനുകളുടെ പ്രത്യേകതയാണ്.  

ADVERTISEMENT

∙പിരിച്ചുവിടല്‍/ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കല്‍ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കല്‍  എന്നിവ കാരണം ജോലി/വരുമാനം നഷ്ടപ്പെടുന്നതിനും,  വൈകല്യം മൂലം ജോലി / വരുമാനം നഷ്ടപ്പെടുന്നതിനും പരിരക്ഷയുണ്ട്. 

∙പിരിച്ചുവിടല്‍/ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കല്‍ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കല്‍  എന്നിവ കാരണം ജോലി/വരുമാനം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ 3 മാസം വരെ പോളിസി ഉടമയുടെ വായ്പ അടച്ചുകൊണ്ട് ഈ പദ്ധതി സഹായം നല്‍കുന്നു. 

ADVERTISEMENT

∙അപകടം മൂലമുണ്ടാകുന്ന മരണം, ഭാഗികമോ സ്ഥിരമോ ആയ വൈകല്യം അല്ലെങ്കില്‍ അംഗഭംഗം എന്നിവ കാരണം ജോലി/വരുമാനം നഷ്ടമുണ്ടായാല്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ക്ക് 2 വര്‍ഷം വരെ പ്രതിവാര ശമ്പള ആനുകൂല്യങ്ങള്‍ ലഭിക്കും.

∙ശമ്പളക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യത്യസ്ത പ്ലാനുകള്‍ ലഭ്യമാണ്.

∙ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 (ഡി) പ്രകാരം, പോളിസി പ്രീമിയങ്ങള്‍ക്കു മേല്‍ ഉപഭോക്താക്കള്‍ക്ക് നികുതി ഇളവും നേടാം

English Summary : Details of Insurance Coverage for Job Loss