കോവിഡ് കാരണം ഇന്‍ഷൂറന്‍സ് തുക തീർന്നോ? ഈ അധികാനുകൂല്യം സഹായിക്കും
നിങ്ങളുടെ ഇന്‍ഷൂറന്‍സ് തുക മുഴുവന്‍ ഒറ്റയടിക്ക് ക്ലെയിം ചെയ്യേണ്ടി വന്നോ? അവശേഷിക്കുന്ന മാസങ്ങളിലേക്ക് ഇനിയെന്തു ചെയ്യും എന്ന ആശങ്കയിലാണോ? ഇൻഷുറൻസ് പരിരക്ഷ നീട്ടിക്കിട്ടുന്ന ഓപ്ഷന്‍ കമ്പനികള്‍ നല്‍കുന്നുണ്ട്. കോവിഡ് കാലത്ത് ഇത്തരം ഓപ്ഷനുകള്‍ കാര്യമായ ഗുണം ചെയ്യും. പ്രത്യേകിച്ച് ഫാമിലി ഫ്‌ളോട്ടര്‍

നിങ്ങളുടെ ഇന്‍ഷൂറന്‍സ് തുക മുഴുവന്‍ ഒറ്റയടിക്ക് ക്ലെയിം ചെയ്യേണ്ടി വന്നോ? അവശേഷിക്കുന്ന മാസങ്ങളിലേക്ക് ഇനിയെന്തു ചെയ്യും എന്ന ആശങ്കയിലാണോ? ഇൻഷുറൻസ് പരിരക്ഷ നീട്ടിക്കിട്ടുന്ന ഓപ്ഷന്‍ കമ്പനികള്‍ നല്‍കുന്നുണ്ട്. കോവിഡ് കാലത്ത് ഇത്തരം ഓപ്ഷനുകള്‍ ഗുണം ചെയ്യും. പ്രത്യേകിച്ച് ഫാമിലി ഫ്‌ളോട്ടര്‍ പോളിസികളുടെ കാര്യത്തില്‍.
എന്താണ് റിസ്‌റ്റൊറേഷന്‍ ബനിഫിറ്റ്?
കോംപ്രിഹെന്‍സിവ് ഹെല്‍ത് ഇന്‍ഷൂറന്‍സ് പ്ലാനോടൊപ്പം വ്യക്തഗത-ഫാമിലി ഫ്‌ളോട്ടര്‍ പോളിസികള്‍ക്ക് നല്‍കുന്ന അധിക നേട്ടമാണിത്. ഒരു പോളിസിവര്‍ഷത്തിലുണ്ടാകുന്ന രണ്ടാമത്തെ ചികിത്സാ ചെലവുകള്‍ കവര്‍ ചെയ്യുന്നതിനുള്ള ആഡ് ഓണ്‍ പോളിസിയാണിത്.
അസുഖത്തെ തുടര്‍ന്നുണ്ടാകുന്ന ആശുപത്രി വാസവും ചികിത്സയും മൂലം പോളിസിയുടെ സം ഇന്‍ഷ്വേര്‍ഡ് തുക മുഴുവന്‍ ഉപയോഗിക്കേണ്ടി വന്ന കേസുകളില്‍ തുടക്കത്തിലുണ്ടായിരുന്ന ഉയര്‍ന്ന കവറേജ് തുക അതേ പോളിസിയില്‍ പുനഃസ്ഥാപിക്കുന്നതാണിത്. ഇതിന് പ്രത്യേകം പ്രീമിയം നല്‍കേണ്ടി വരും. ഇതോടെ അതേ വര്‍ഷം മറ്റൊരു അസൂഖമുണ്ടായാല്‍ ആദ്യ അസുഖത്തിനെന്ന പോലെ പരിഗണനയുണ്ടാവുകയും ക്ലെയിം ലഭിക്കുകയും ചെയ്യും.
ഫാമിലി ഫ്‌ളോട്ടര്‍ പോളിസികളില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഒരാളുടെ ചികിത്സ കൊണ്ട്് തന്നെ ക്ലെയിം പരിധി തീരുന്ന കേസുകളില്‍ മറ്റുള്ളവര്‍ക്ക് പരിരക്ഷ ലഭിക്കില്ല. കാരണം ഒരു വര്‍ഷത്തെ ക്ലെയിം പരിധി കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ ഇവിടെ റfസ്റ്റൊറേഷന്‍ നേട്ടമുണ്ടെങ്കില്‍ പോളിസിയുടെ മുഴുവൻ സം ഇന്‍ഷ്വേര്‍ഡും പുനസ്ഥാപിക്കപ്പെടും. അതുകൊണ്ട് മറ്റ് കുടുംബാംഗങ്ങള്‍ക്ക് തുക ക്ലെയിം ചെയ്യാം. ആദ്യം ക്ലെയിം ചെയ്തവര്‍ക്ക് ആദ്യ അസുഖവുമായി ബന്ധമില്ലെങ്കില്‍ പിന്നീട് വരുന്ന രോഗത്തിനും ക്ലെയിം ബാധകമായിരിക്കും.
രണ്ട് തരത്തിലുണ്ട്
റിസ്‌റ്റൊറേഷന്‍ ബനിഫിറ്റ് രണ്ട് തരത്തിലുണ്ട്. പൂര്‍ണമായും സം ഇന്‍ഷ്വേര്‍ഡ് പരിധി കഴിഞ്ഞ കേസും ഭാഗീകമായി കഴിഞ്ഞ കേസും. ഇതില്‍ ആദ്യ വിഭാഗം ആഡ് ഓണ്‍ ആണ് എടുക്കുന്നതെങ്കില്‍ മുഴുവന്‍ തുകയും തീരുമ്പോഴെ ഇത് വര്‍ക്കാവു.
ഉദാഹരണത്തിന്, അഞ്ച് ലക്ഷത്തിന്റെ കവറേജുളള പോളിസിയില്‍ ആദ്യവട്ടം നാല് ലക്ഷം ക്ലെയിം ലഭിക്കുകയാണെങ്കില്‍ ബാക്കി ഒരു ലക്ഷം അവശേഷിക്കുന്നുണ്ട്. അതേ പോളിസി വര്‍ഷം രണ്ടാം ക്ലെയിമിന് അപേക്ഷിച്ചാല്‍ റെസ്റ്റൊറേഷന്‍ നേട്ടം ലഭിക്കില്ല. ക്ലെയിം തുകയില്‍ അവശേഷിക്കുന്ന ഒരു ലക്ഷം കൊണ്ട് തൃപ്തി അടയേണ്ടി വരും. അതേ സമയം അടുത്ത ഓപ്ഷനിൽ ആദ്യ കേസിന് ശേഷം ബാക്കി നില്‍ക്കുന്നത് ഒരു ലക്ഷം രൂപയാണെങ്കിലും അഞ്ച് ലക്ഷം രൂപ പുനഃസ്ഥാപിക്കപ്പെടും. പോളിസി വാങ്ങുമ്പോള്‍ ആഡ് ഓണ്‍ ആയിട്ടാണ് ഇത് ലഭിക്കുക.
English Summary : Know More About Medical Insurance Add ons