നിങ്ങളുടെ ഇ - മാന്യത കളങ്കപ്പെട്ടോ? കിട്ടും ഇന്‍ഷുറൻസ് പരിരക്ഷ
ഓരോ ദിവസവും ലോകം കൂടുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുമ്പോള്‍ തട്ടിപ്പുകാര്‍ അതിലേറെ വേഗത്തില്‍ ഡിജിറ്റലാകുകയാണ്. പുതിയ സാങ്കേതികവിദ്യകള്‍ വരുന്നതിനേക്കാള്‍ വേഗത്തിലാണോ അതുപയോഗിച്ചുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്നു പോലും നമുക്കു തോന്നും. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ
ഓരോ ദിവസവും ലോകം കൂടുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുമ്പോള്‍ തട്ടിപ്പുകാര്‍ അതിലേറെ വേഗത്തില്‍ ഡിജിറ്റലാകുകയാണ്. പുതിയ സാങ്കേതികവിദ്യകള്‍ വരുന്നതിനേക്കാള്‍ വേഗത്തിലാണോ അതുപയോഗിച്ചുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്നു പോലും നമുക്കു തോന്നും. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ
ഓരോ ദിവസവും ലോകം കൂടുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുമ്പോള്‍ തട്ടിപ്പുകാര്‍ അതിലേറെ വേഗത്തില്‍ ഡിജിറ്റലാകുകയാണ്. പുതിയ സാങ്കേതികവിദ്യകള്‍ വരുന്നതിനേക്കാള്‍ വേഗത്തിലാണോ അതുപയോഗിച്ചുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്നു പോലും നമുക്കു തോന്നും. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ
ലോകം കൂടുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുമ്പോള്‍ തട്ടിപ്പുകാര്‍ അതിലേറെ വേഗത്തില്‍ ഡിജിറ്റലാകുകയാണ്. പുതിയ സാങ്കേതികവിദ്യകള്‍ വരുന്നതിനേക്കാള്‍ വേഗത്തിലാണോ അതുപയോഗിച്ചുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്നു പോലും നമുക്കു തോന്നും. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇന്‍ഷൂറന്‍സ് പരിരക്ഷ നേടാമെന്ന് പലര്‍ക്കും അറിയില്ല.
ടെലഫോണ്‍ ചെലവു മുതല്‍ വക്കീലിനുള്ള ഫീസു വരെ
സൈബര്‍ കുറ്റകൃത്യങ്ങള്‍ മൂലം നഷ്ടമാകുകയോ തിരുത്തപ്പെടുകയോ ചെയ്ത നിങ്ങളുടെ എന്തെങ്കിലും രേഖകള്‍ പഴയ രീതിയിലേക്കു മാറ്റേണ്ട ആവശ്യമുണ്ടായാല്‍ അതിനായി ചെയ്യുന്ന ടെലഫോണ്‍ ചാര്‍ജു മുതല്‍ നിയമ നടപടികള്‍ക്കായി വക്കീലിനെ സമീപിക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന ഫീസ് വരെയുള്ള നിരവധി കാര്യങ്ങള്‍ ഇത്തരത്തിലുള്ള സൈബര്‍ ക്രൈം ഇന്‍ഷൂറന്‍സിലൂടെ നിങ്ങള്‍ക്കു ലഭിക്കും. രാജ്യത്തെ വിവിധ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇങ്ങനെ സൈബര്‍ ആക്രമണങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരായ പരിരക്ഷ നല്കുന്ന പദ്ധതികള്‍ ലഭ്യമാക്കുന്നുണ്ട്. നിങ്ങള്‍ക്കും സ്ഥാപനത്തിനും ഉചിതമായ ഏറ്റവും മികച്ച പോളിസി ഇവയില്‍ നിന്നു തെരഞ്ഞെടുക്കാം.
എല്ലാ ഡിവൈസുകള്‍ക്കും പരിരക്ഷ ലഭിക്കും
സൈബര്‍ ഇന്‍ഷൂറന്‍സ് നല്കുന്ന കമ്പനികള്‍ നിങ്ങള്‍ക്കു സ്വന്തമായുള്ളതും ഉപയോഗിക്കുന്നതുമായ എല്ലാ ഡിവൈസുകള്‍ക്കും പരിരക്ഷ നല്കുന്ന പദ്ധതികളാണ് പൊതുവെ നല്‍കുന്നത്. അതു പോലെ തന്നെ പോളിസി എടുക്കുന്ന തിയതി മുതല്‍ കാത്തിരിപ്പു കാലമില്ലാതെ പരിരക്ഷ ലഭ്യമായും തുടങ്ങും.
പരിരക്ഷ എന്തിനെല്ലാം?
വിവിധ കമ്പനികള്‍ അവതരിപ്പിക്കുന്ന സൈബര്‍ ക്രൈം ഇന്‍ഷൂറന്‍സുകള്‍ക്ക് വ്യത്യസ്ത വ്യവസ്ഥകളാണുളളത്. സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ട് പൊതുവെ ഭീതിയോടെ നാം കാണുന്ന ഐഡന്റിറ്റി തെഫ്റ്റിന് മിക്കവാറും പദ്ധതികളില്‍ പരിരക്ഷയുണ്ട്. ഐഡന്റിറ്റി തെഫ്റ്റ് മൂലം നഷ്ടമാകുന്ന വരുമാനം, ഐഡന്റിറ്റി തെഫ്റ്റിനെ തുടര്‍ന്ന് തെറ്റായ വിവരങ്ങള്‍ നല്കപ്പെട്ടതു മൂലം വായ്പാ അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍ അതു വീണ്ടും നല്‍കുന്നതിനുള്ള ചെലവ്, രേഖകള്‍ നഷ്ടപ്പെട്ടാല്‍ അതു വീണ്ടും നേടുന്നതിനായി നോട്ടറി അടക്കം വേണ്ടി വരുന്ന ചചെലവുകള്, ഇതുമായി ബന്ധപ്പെട്ടു വരുന്ന ടെലഫോണ്‍, തപാല്‍ ചെലവുകള്‍, കളവു ചെയ്യപ്പെട്ട രേഖകള്‍ വീണ്ടും നല്‍കുന്നതിനുള്ള ചെലവ് തുടങ്ങിയവും ഈ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പൊലീസില്‍ പരാതി നല്‍കണം
നിങ്ങളുടെ അനുവാദമില്ലാതെയോ നിങ്ങള്‍ അറിയാതെയോ നടക്കുന്ന ഇടപാടുകള്‍ മൂലമുള്ള സാമ്പത്തിക നഷ്ടങ്ങള്‍ക്കും പരിരക്ഷ ലഭിക്കും. ഇത്തരം സംഭവങ്ങള്‍ മൂലം നേരിട്ടു നഷ്ടമായ തുകയാവും ലഭിക്കുക. പരിരക്ഷ ലഭിക്കണമെങ്കില്‍ സംഭവം നടന്ന് 72 മണിക്കൂറിനകം പരാതി നല്‍കിയിരിക്കണം എന്നതാണ് മിക്കവാറും കമ്പനികളുടെ വ്യവസ്ഥ.
ഡാറ്റ പുനസ്ഥാപിക്കാനുള്ള ചെലവ്
സൈബര്‍ കുറ്റകൃത്യങ്ങളെ തുടര്‍ന്നു നഷ്ടമാകുന്ന ഡാറ്റ പുനസ്ഥാപിക്കാനും ഇന്‍ഷൂറന്‍സിലൂടെ പണം ലഭിക്കും. സൈബര്‍ ഭീഷണികള്‍ നേരിടാന്‍ കണ്‍സള്‍ട്ടന്റുമാരെ നിയോഗിക്കാനുള്ള ചെലവാണ് മറ്റൊരു പ്രധാന ഘടകം. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായി അഭിഭാഷകനുമായി നടത്തുന്ന പ്രാഥമിക കണ്‍സള്‍ട്ടേഷനു വേണ്ടിയുള്ള ഫീസും ലഭിക്കും. സൈബര്‍ ആക്രമണം, മാല്‍വെയറുകള്‍ തുടങ്ങിയവ വഴി നഷ്ടമാകുന്ന ഡാറ്റ പുനസ്ഥാപിക്കാനുള്ള 30 ദിവസം വരെയുള്ള ചെലവുകളും ലഭിക്കും.
കയ്യും കെട്ടിയിരുന്നിട്ട് ക്ലെയിം നല്‍കാനാവില്ല
സൈബര്‍ ആക്രമണമോ ഡാറ്റാ നഷ്ടമോ ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും ചെയ്യേണ്ട പ്രാഥമികമായ ചില മുന്‍കരുതലുകളുണ്ട്. ഇത്തരം മുന്‍കരുതലുകളൊന്നും കൈക്കൊള്ളാതെ സൈബര്‍ ഇന്‍ഷൂറന്‍സ് എടുത്തു എന്നതു കൊണ്ടു മാത്രം പരിരക്ഷ ലഭിക്കില്ല. ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വൊലെറ്റുകള്, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുവാന്‍ എല്ലാ ഉപയോക്താക്കള്‍ക്കും ബാധ്യതയുണ്ട്. ഇത്തരം മുന്‍കരുതലുകള്‍ എടുക്കാത്തവര്‍ എന്തെങ്കിലും സൈബര്‍ ആക്രമണത്തിനോ കുറ്റകൃത്യത്തിനോ ഇരയായ ശേഷം നല്കുന്ന ക്ലെയിം കമ്പനികള്‍ നിരസിക്കുക തന്നെ ചെയ്യും. ഓരോരുത്തരും കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ മാത്രമേ ക്ലെയിം അംഗീകരിക്കപ്പെടുകയുള്ളു. പരുക്കുകള്‍, അസുഖം, മരണം തുടങ്ങിയവ മൂലമുള്ള നഷ്ടങ്ങള്‍ക്ക് ഇത്തരം ഇന്‍ഷൂറന്‍സിലൂടെ പരിരക്ഷ ലഭിക്കില്ല.
മാനനഷ്ടത്തിനും പരിരക്ഷ
ഡിജിറ്റല്‍ ലോകത്ത് നിങ്ങളുടെ ഇ-മാന്യതയ്ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും പല കമ്പനികളും സൈബര്‍ ഇന്‍ഷൂറന്‍സിലൂടെ പരിരക്ഷ നല്‍കുന്നുണ്ട്. ഫിഷിങ്, ഇ-മെയില്‍ തട്ടിപ്പുകള്‍ തുടങ്ങിയവയാണ് പരിരക്ഷ ലഭ്യമായ മറ്റു ചില മേഖലകള്‍. കുടുംബത്തിലെ എല്ലാവര്ക്കും പരിരക്ഷ നല്കുന്ന പോളിസികളും പല കമ്പനികളും ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്.
English Summary : Details of Insurance Coverage against Cyber Crime