സർക്കാർ ജീവനക്കാരുടെ ഇൻഷൂറൻസ് പരിരക്ഷ ചെലവേറും
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിച്ച ശമ്പള പരിഷ്ക്കരണത്തിന്റെ മധുരം മായും മുമ്പേ നൊമ്പരമായി എസ് എൽ ഐ / ജി ഐ എസ് പ്രീമിയം വർദ്ധന. സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർ നിർബന്ധമായും ചേർന്നിരിക്കേണ്ട പദ്ധതികളാണ് സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് (SLI), ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം (GIS) എന്നിവ. പ്രതിമാസ

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിച്ച ശമ്പള പരിഷ്ക്കരണത്തിന്റെ മധുരം മായും മുമ്പേ നൊമ്പരമായി എസ് എൽ ഐ / ജി ഐ എസ് പ്രീമിയം വർദ്ധന. സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർ നിർബന്ധമായും ചേർന്നിരിക്കേണ്ട പദ്ധതികളാണ് സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് (SLI), ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം (GIS) എന്നിവ. പ്രതിമാസ വരുമാനത്തിന്റെ കുറഞ്ഞത് 1.5 % വീതം പ്രീമിയം രണ്ടു പദ്ധതികളിലും ഇനി മുതൽ നിക്ഷേപിക്കണം. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, പേഴ്സണൽ പേ, സ്പെഷൽ പേ, ഗ്രേഡ് പേ എന്നിവയുടെ ആകെ തുകയാണ് പ്രതിമാസ വരുമാനമായി കണക്കാക്കുന്നത്.
∙സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് (SLI)
പുതിയ നിരക്കിലുള്ള പ്രീമിയം 2022 ജനുവരി മാസത്തെ ശമ്പളം മുതൽ പിടിച്ചു തുടങ്ങും. നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന പ്രീമിയം തുക പ്രതിമാസ വരുമാനത്തിന്റെ 1.5 % ൽ കുറവാണെങ്കിൽ അഡീഷണൽ പോളിസി എടുക്കേണ്ടി വരും. അഡീഷണൽ പോളിസിയുടെ ഏറ്റവും കുറഞ്ഞ പ്രീമിയം തുക 100 രൂപയാണ്. 2022 ജനുവരി 1ന് 50 വയസ്സ് പൂർത്തിയാകുന്ന ജീവനക്കാർക്ക് വർധനവ് ബാധകമല്ല.
∙ഗ്രൂപ്പ് ഇൻഷൂറൻസ് സ്കീം (GIS)
2021 ഡിസംബർ മാസത്തെ ശമ്പളത്തിൽ നിന്ന് പരിഷ്ക്കരിച്ച നിരക്കിലുള്ള പ്രീമിയം ഈടാക്കും .പുതിയ നിരക്ക് അനുസരിച്ച് ഗ്രൂപ്പ് എ യിലുള്ള അംഗങ്ങൾ കുറഞ്ഞ പ്രീമിയം 1500 രൂപ / പരമാവധി 2000 രൂപ നൽകണം.
ഗ്രൂപ്പ് ബി :1000 - 2000 രൂപ .
ഗ്രൂപ്പ് സി :800- 1600 രൂപ .
ഗ്രൂപ്പ് ഡി :400-800 രൂപ .
പരമാവധി 2000 രൂപ എന്ന വ്യവസ്ഥയ്ക്ക് വിധേയമായി കുറഞ്ഞ പ്രീമിയം തുകയുടെ രണ്ടു മടങ്ങു വരെ പ്രതിമാസ വരിസംഖ്യയായി നിക്ഷേപിക്കാം.
∙ക്ലൈയിം സെറ്റിൽമെന്റിന് കാലതാമസം
ജീവനക്കാരന് വിരമിക്കുന്നതിനു മാസങ്ങൾക്കു മുൻപു തന്നെ SLI പദ്ധതി അവസാനിപ്പിച്ച് ക്ലെയിം സെറ്റിൽ ചെയ്യാനുള്ള അപേക്ഷ നൽകാം. എന്നാൽ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി വിരമിക്കുന്ന മാസം വരെ തുടരണം. ജില്ലാ ഇൻഷുറൻസ് ഓഫീസിൽ ക്ലെയിം സെറ്റിൽമെൻറിന് അപേക്ഷ നൽകിക്കഴിഞ്ഞാൽ തീർപ്പാകുന്നതിന് രണ്ടു മാസത്തിലേറെ കാത്തിരിക്കണം. മാത്രമല്ല ഇതു സംബന്ധിച്ച് അറിയിപ്പ് പോളിസി ഉടമയ്ക്ക് ലഭിക്കാറില്ല. ജീവനക്കാരൻ ജോലി ചെയ്തിരുന്ന സ്ഥാപന മേധാവിക്കാണ് അറിയിപ്പു ലഭിക്കുന്നത്. ഇത് കൃത്യമായി പോളിസി ഉടമയെ അറിയിച്ചു കൊള്ളണമെന്നില്ല. ക്ലെയിം സെറ്റിൽ ചെയ്യാനായി ജില്ലാ ഇൻഷുറൻസ് ഓഫീസിൽ പോളിസി രേഖയും പാസ്ബുക്കും ഉൾപ്പെടെ നൽകുന്ന അപേക്ഷയ്ക്ക് രശീതി പോലും നൽകുന്നില്ല എന്ന പരാതിയും ജീവനക്കാർക്കിടയിലുണ്ട്.
English Summary : State Life Insurance Become Costlier