എൽ ഐ സി രണ്ടു ടേം ഇൻഷുറൻസ് പദ്ധതികൾ പിൻവലിച്ചു
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടേം ഇൻഷുറൻസ് പദ്ധതികളായ ജീവൻ അമർ, ടെക് ടേം എന്നിവ നവംബർ 23 മുതൽ പിൻവലിച്ചു.എൽഐസി ടെക് ടേം ഒരു ഓൺലൈൻ പോളിസിയായിരുന്നു, എൽഐസി ജീവൻ അമർ ഓഫ്‌ലൈനായിരുന്നു. റീ ഇൻഷുറൻസ് നിരക്കുകൾ വർധിച്ചതിനെ തുടർന്നാണ് ടേം പ്ലാനുകൾ പിൻവലിച്ചതെന്ന് എൽ ഐ സി അറിയിച്ചു.2019

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടേം ഇൻഷുറൻസ് പദ്ധതികളായ ജീവൻ അമർ, ടെക്ടേം എന്നിവ കഴിഞ്ഞ ദിവസം പിൻവലിച്ചു. എൽഐസി ടെക് ടേം ഒരു ഓൺലൈൻ പോളിസിയായിരുന്നു, എൽഐസി ജീവൻ അമർ ആകട്ടെ ഓഫ് ലൈന്‍ പോളിസിയും.
റീ ഇൻഷുറൻസ് നിരക്കുകൾ വർധിച്ചതിനെ തുടർന്നാണ് ടേം പ്ലാനുകൾ പിൻവലിച്ചതെന്ന് എൽ ഐ സി അറിയിച്ചു. 2019 ഓഗസ്റ്റിൽ ജീവൻ അമർ പ്ലാനും 2019 സെപ്റ്റംബറിൽ ടെക് ടേം പ്ലാനും തുടങ്ങി. പിന്നീട് പ്ലാനുകളുടെ പ്രീമിയം നിരക്ക് ഉയർത്തിയിരുന്നില്ല.
കുറഞ്ഞ പ്രീമിയത്തിൽ കൂടിയ തുക ഇൻഷുർ ചെയ്യാവുന്ന പദ്ധതികളാണ് ടേം ഇൻഷുറൻസിൽ വരുന്നത്. പോളിസി കാലയളവിൽ ലൈഫ് ഇൻഷുറൻസ് എടുത്തയാൾ മരിച്ചാൽ ഇൻഷുർ ചെയ്തിരുന്ന തുക നൽകുന്ന രീതിയിലാണ് ഇവ വിഭാവനം ചെയ്തിരുന്നത്.10 മുതൽ 40 വർഷം വരെയായിരുന്നു പോളിസിയുടെ കാലാവധി. എൽഐസി ജീവൻ അമർ പ്ലാനിൽ കുറഞ്ഞത് 25 ലക്ഷം രൂപയും എൽഐസി ടെക് ടേം പ്ലാനിൽ കുറഞ്ഞത് 50 ലക്ഷം രൂപയും ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്നു. ഓരോ പ്ലാനിനും പരമാവധി പരിധി ഇല്ലായിരുന്നു . കൂടാതെ, എൽഐസി ടെക് ടേം പ്ലാനിൽ, (ഓൺലൈൻ ടേം ഇൻഷുറൻസ് പ്ലാൻ), ഓഫ്‌ലൈൻ പ്ലാനേക്കാൾ (എൽഐസി ജീവൻ അമർ) കുറഞ്ഞ പ്രീമിയം അടച്ചാൽ മതിയായിരുന്നു.
നിലവിലുള്ള എൽഐസി ടേം പ്ലാൻ പോളിസി ഉടമകൾ ആശങ്കപ്പെടേണ്ടതുണ്ടോ?
ഇവ പിൻവലിച്ചതുകൊണ്ട് നിലവിലുള്ള എൽഐസി ടേം പ്ലാൻ പോളിസി ഉടമകൾ ആശങ്കപ്പെടേണ്ടതില്ല. എൽഐസി ടെക് ടേമിലും, എൽഐസി ജീവൻ അമർ പ്ലാനിലും അവരുടെ നിലവിലുള്ള പോളിസികൾ സാധാരണപോലെ തുടരും. ഇനി മുതൽ ഈ പോളിസികൾ ലഭ്യമാകില്ല. ഇവ വാങ്ങുന്നതിന് നവംബർ 22 വരെ ഇൻഷുറൻസിനായി രേഖകൾ സമർപ്പിക്കുകയും പണം അടക്കുകയും ചെയ്തവർക്ക് നവംബർ 30 നകം രേഖകൾ തിരിച്ചു നൽകാൻ സാധ്യതയുണ്ടെന്നും എൽ ഐ സി അറിയിച്ചു. ഈ പദ്ധതികൾ എൽ ഐ സി ഇപ്പോൾ താൽക്കാലികമായി നിർത്തുന്നുണ്ടെങ്കിലും പരിഷ്ക്കരിച്ച സമാന പദ്ധതികൾ വീണ്ടും മാർക്കറ്റിൽ ഇറക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്.
English Summary : LIC Withdrew 2 Term Insurance Plans from Market