കോവിഡിന് ശേഷം ലോകം മാന്ദ്യത്തിലേക്ക് വീഴുമെന്നു വിചാരിക്കുന്ന 2023 ൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇൻഷുറൻസ് മേഖല ധനമന്ത്രിയിൽ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. സാധാരണക്കാർക്ക് ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്ന ഇൻഷുറൻസ് പദ്ധതികൾ ഉൾകൊള്ളുന്ന ബജറ്റാണ് ഈ മേഖല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന് ശേഷം ലോകം മാന്ദ്യത്തിലേക്ക് വീഴുമെന്നു വിചാരിക്കുന്ന 2023 ൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇൻഷുറൻസ് മേഖല ധനമന്ത്രിയിൽ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. സാധാരണക്കാർക്ക് ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്ന ഇൻഷുറൻസ് പദ്ധതികൾ ഉൾകൊള്ളുന്ന ബജറ്റാണ് ഈ മേഖല പ്രതീക്ഷിക്കുന്നത്.

∙ആരോഗ്യ, ലൈഫ് ഇൻഷുറൻസിന് ബാധകമായ GST 18% ൽ നിന്ന് 5% ആയി കുറയ്ക്കുമെന്ന്  പ്രതീക്ഷിക്കുന്നു. ഇത് ഉപഭോക്താവിന്റെ ചെലവ് കുറക്കുകയും,  ഇൻഷുറൻസ് വാങ്ങാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുകയും  ചെയ്യും.

ADVERTISEMENT

∙സെക്ഷൻ 80CCC പ്രകാരമുള്ള കിഴിവ് പരിധികൾ 1.5 ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

∙കർഷക ആത്മഹത്യകൾ കുറയ്ക്കുന്നതിന് വായ്പ എടുക്കാത്ത കർഷകരെയും ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരണം എന്ന ആവശ്യം ധനമന്ത്രിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്.എല്ലാ കർഷകർക്കും ആരോഗ്യ, വിള ഇൻഷുറൻസ് ഉറപ്പാക്കുന്ന ഒരു പദ്ധതിയാണ് പ്രതീക്ഷ.

ADVERTISEMENT

∙പുതിയതായി ഇൻഷുറൻസ് എടുക്കുന്നവർക്ക് നല്ല ഇളവുകൾ കൊടുക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾ ധനമന്ത്രിയോട്  ആവശ്യപ്പെട്ടിട്ടുണ്ട്. 

യുഎസ്, സിംഗപ്പൂർ, ദുബായ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്ത് പ്രീമിയം നിരക്ക് കുറവാണെങ്കിലും, ഈ വികസിത രാജ്യങ്ങളെ അപേക്ഷിച്ച്  ഇൻഷുറൻസ് ഉള്ളവരുടെ എണ്ണം ഇന്ത്യയിൽ കുറവാണ്. വലിയ സാധ്യതയുള്ള ഈ മേഖലയിലേക്ക് ഇന്ത്യയിലെ സാധാരണക്കാരെ കൂടുതലായി കൊണ്ടുവരാൻ കേന്ദ്ര ബജറ്റിലെ നയങ്ങൾക്ക് സാധിക്കുമെന്ന് ഇൻഷുറൻസ് മേഖല പ്രതീക്ഷിക്കുന്നു.

ADVERTISEMENT

English Summary : Budget Expectations of Insurance Sector