ഇൻഷുറൻസ് പ്രീമിയത്തിലെ ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി∙ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നിലവിൽ ബാധകമായ 18% ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേൽ നികുതി ഈടാക്കുന്നത് ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കുമേൽ നികുതി ചുമത്തും പോലെയാണെന്ന സുപ്രധാന

ന്യൂഡൽഹി∙ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നിലവിൽ ബാധകമായ 18% ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേൽ നികുതി ഈടാക്കുന്നത് ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കുമേൽ നികുതി ചുമത്തും പോലെയാണെന്ന സുപ്രധാന നിരീക്ഷണവും ഗഡ്കരിയുടെ കത്തിലുണ്ട്.
നാഗ്പുർ ഡിവിഷൻ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ നിതിൻ ഗഡ്കരിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഗഡ്കരി കത്തയച്ചത്. ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള 18% ജിഎസ്ടി ഒഴിവാക്കണമെന്നത് പോളിസി ഉടമകളുടെ ദീർഘകാലമായുള്ള ആവശ്യമാണ്.നിലവിലെ സാഹചര്യത്തിൽ അനിവാര്യതയായി മാറിയ ആരോഗ്യ ഇൻഷുറൻസിനുമേലുള്ള 18% നികുതി ജനങ്ങളെ ഇതിൽ നിന്ന് അകറ്റുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.