രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 20.57 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണം രാജ്യത്തേക്ക്‌ ഇറക്കുമതി ചെയ്‌തു. മുന്‍ വര്‍ഷം ഇതേകാലയളവിലെ അനുസരിച്ച്‌ 7 ശതമാനം കുറവാണിത്‌. മുന്‍ വര്‍ഷം ഇതേകാലയളവില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 2057 കോടി ഡോളറിന്റെ സ്വര്‍ണ്ണം രാജ്യത്തേക്ക്‌ ഇറക്കുമതി ചെയ്‌തു. മുന്‍ വര്‍ഷം ഇതേകാലയളവിലെ അനുസരിച്ച്‌ 7 ശതമാനം കുറവാണിത്‌. മുന്‍ വര്‍ഷം ഇതേകാലയളവില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി 2216 കോടി ഡോളറിന്റേതായിരുന്നു.
സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറഞ്ഞത്‌ രാജ്യത്തിന്റെ വ്യാപാര കമ്മി കുറയാന്‍ സഹായിച്ചു. ആദ്യ എട്ട്‌ മാസങ്ങളിലെ രാജ്യത്തെ വ്യാപാര കമ്മി മുന്‍ വര്‍ഷം 13374കോടി ഡോളറായിരുന്നത്‌ ഈ വര്‍ഷം 10684 കോടി ഡോളറായി കുറഞ്ഞു.
ഈ വര്‍ഷം ജൂലൈ മുതല്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി നെഗറ്റീവ്‌ വളര്‍ച്ചയാണ്‌ രേഖപ്പെടുത്തുന്നത്‌. ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ്‌ ഇന്ത്യ. സ്വര്‍ണാഭരണ വിപണിയ്‌ക്ക്‌ വേണ്ടിയാണ്‌ ഇറക്കുമതിയില്‍ ഏറെയും. വര്‍ഷം തോറും 800-900 ടണ്‍ സ്വര്‍ണ്ണം രാജ്യത്ത്‌ ഇറക്കുതി ചെയ്യുന്നുണ്ട്‌.
ഈ വര്‍ഷത്തെ ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി നികുതി 10 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി ഉയര്‍ത്തിയതാണ്‌ രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി കുറയാനുള്ള ഒരു പ്രധാന കാരണം .
ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത്‌ നിന്നുള്ള സ്വര്‍ണ്ണാഭരണ കയറ്റുമതിയില്‍ 1.5 ശതമാനം കുറവുണ്ടായി. ഇക്കാലയളവില്‍ 20.5 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണാഭരണങ്ങളാണ്‌ കയറ്റുമതി ചെയ്‌തത്‌.