ഫിക്‌സഡ് ഡിപോസിറ്റില്‍ നിക്ഷേപിക്കുവാന്‍ ഏഴു കാരണങ്ങള്‍
ഇക്കാലത്ത് നിങ്ങള്‍ എത്ര വരുമാനമുണ്ടാക്കിയാലും അതില്‍ നിന്ന് ഒരു പങ്ക് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്. ഇതിനു സഹായകമായ നിരവധി നിക്ഷേപ പദ്ധതികളും നമുക്കു മുന്നിലുണ്ട്. അവയില്‍ നിന്നു കൃത്യമായ തെരഞ്ഞെടുപ്പു നടത്തുകയാണു വേണ്ടത്. ഇങ്ങനെ തെരഞ്ഞെടുപ്പു
ഇക്കാലത്ത് നിങ്ങള്‍ എത്ര വരുമാനമുണ്ടാക്കിയാലും അതില്‍ നിന്ന് ഒരു പങ്ക് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്. ഇതിനു സഹായകമായ നിരവധി നിക്ഷേപ പദ്ധതികളും നമുക്കു മുന്നിലുണ്ട്. അവയില്‍ നിന്നു കൃത്യമായ തെരഞ്ഞെടുപ്പു നടത്തുകയാണു വേണ്ടത്. ഇങ്ങനെ തെരഞ്ഞെടുപ്പു
ഇക്കാലത്ത് നിങ്ങള്‍ എത്ര വരുമാനമുണ്ടാക്കിയാലും അതില്‍ നിന്ന് ഒരു പങ്ക് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്. ഇതിനു സഹായകമായ നിരവധി നിക്ഷേപ പദ്ധതികളും നമുക്കു മുന്നിലുണ്ട്. അവയില്‍ നിന്നു കൃത്യമായ തെരഞ്ഞെടുപ്പു നടത്തുകയാണു വേണ്ടത്. ഇങ്ങനെ തെരഞ്ഞെടുപ്പു
ഇക്കാലത്ത് നിങ്ങള്‍ എത്ര വരുമാനമുണ്ടാക്കിയാലും അതില്‍ നിന്ന് ഒരു പങ്ക് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്. ഇതിനു സഹായകമായ നിരവധി നിക്ഷേപ പദ്ധതികളും നമുക്കു മുന്നിലുണ്ട്. അവയില്‍ നിന്നു കൃത്യമായ തെരഞ്ഞെടുപ്പു നടത്തുകയാണു വേണ്ടത്. ഇങ്ങനെ തെരഞ്ഞെടുപ്പു നടത്തുമ്പോള്‍ നമുക്കു മുന്നിലുള്ള ഏറ്റവും പഴക്കമേറിയതും സുരക്ഷിതവുമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് ഫിക്‌സഡ് ഡിപോസിറ്റുകള്‍. എന്തു കൊണ്ടാണ് ഈ സ്ഥിര നിക്ഷേപങ്ങള്‍ക്കു പ്രാധാന്യമേറുന്നതെന്നു ചോദിച്ചാല്‍ ഏഴു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
1 ഉയര്‍ന്ന സുരക്ഷിതത്വം
കുറഞ്ഞ നഷ്ട സാധ്യതയും ഉയര്‍ന്ന സുരക്ഷിതത്വവും തന്നെയാണ് ഫിക്‌സഡ് ഡിപോസിറ്റുകളുടെ ഏറ്റവും വലിയ നേട്ടം. സുരക്ഷിത നിക്ഷേപത്തിലൂടെ മെച്ചപ്പെട്ട വരുമാനവും അവ ലഭ്യമാക്കുന്നു. പ്രസിദ്ധമായ കോര്‍പറേറ്റുകളാണ് അവതരിപ്പിക്കുന്നതെന്നതും റേറ്റിങ് സ്ഥാപനങ്ങള്‍ അവയ്ക്കു മികച്ച റേറ്റിങ് നല്‍കുന്നു എന്നതും അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നവയാണ്.
ഉദാഹരണത്തിന് പിഎന്‍ബി ഹൗസിങ് അവതരിപ്പിക്കുന്ന ഫിക്‌സഡ് ഡിപോസിറ്റിന് എഫ്എഎ+/സ്റ്റേബിൾ എന്ന റേറ്റിങാണ് ക്രിസില്‍ നല്‍കിയിരിക്കുന്നത്. സാമ്പത്തിക പദ്ധതികള്‍ക്കു നല്‍കുന്ന അനുയോജ്യ റേറ്റിങാണിത്. ഇവയെ കുറിച്ച് ആശങ്ക ആവശ്യമില്ലെന്നും നിങ്ങളുടെ ഫിക്‌സഡ് ഡിപോസിറ്റില്‍ നിന്ന് ഉറപ്പായ വരുമാനം ലഭിക്കും എന്നും ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ ലളിതമായി പറയാനാവുന്നത്.
2 ഉയര്‍ന്ന പലിശ നിരക്കുകള്‍
നിക്ഷേപത്തിന്റെ കാലാവധിക്കും സ്വഭാവത്തിനും അനുസൃതമായി പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകുമെങ്കിലും ഫിക്‌സഡ് ഡിപോസിറ്റില്‍ നിന്നു നിങ്ങള്‍ക്ക് മികച്ച വരുമാനം പ്രതീക്ഷിക്കാം, മികച്ച നിരക്കുള്ള ഫിക്‌സഡ് ഡിപോസിറ്റാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ പ്രത്യേകിച്ചും.
നിങ്ങളൊരു മുതിര്‍ന്ന പൗരനാണെങ്കില്‍ ഫിക്‌സഡ് ഡിപോസിറ്റ് കൂടുതല്‍ ആകര്‍ഷകമാകും. പിഎന്‍ബി ഹൗസിങ് 0.25 ശതമാനം അധിക പലിശ നിരക്കാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്. ഇതു വഴി റിട്ടയര്‍മെന്റ് കാലത്ത് ഉയര്‍ന്ന സ്ഥിര വരുമാനം കണ്ടെത്താനാവും
3 നോമിനേഷന്‍ സൗകര്യം
ഫിക്‌സഡ് ഡിപോസിറ്റുകളില്‍ നോമിനിയെ തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. നാഷണല്‍ ഹൗസിങ് ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇതിനായുള്ള പ്രക്രിയകള്‍. സ്ഥിര നിക്ഷേപ കാലയളവില്‍ നിക്ഷേപകന് അപ്രതീക്ഷിതമായ വിയോഗം ഉണ്ടായാല്‍ മുതലും പലിശയും അവകാശിക്കു നല്‍കും.
4 ആവശ്യമുള്ള വേളയില്‍ പിന്‍വലിക്കലുകള്‍ നടത്താം
അത്യാവശ്യ വേളകളില്‍ കാലാവധിയെത്തും മുൻപേ പിന്‍വലിക്കാനുള്ള സൗകര്യം എഫ്ഡികളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പിഎന്‍ബി ഹൗസിങ്ങിന്റെ സ്ഥിര നിക്ഷേപങ്ങള്‍ മൂന്നു മാസം പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്കാവശ്യമായ ഏതു സമയത്തും പിന്‍വലിക്കാന്‍ സാധിക്കും. ഇങ്ങനെ മുന്‍കൂട്ടി പിന്‍വലിക്കുമ്പോള്‍ അതിന് ചെറിയൊരു പിഴ നല്‍കേണ്ടി വരും എന്നു മാത്രം.
5 സ്വയം പുതുക്കുന്നതിനുള്ള സൗകര്യം
നിങ്ങള്‍ സ്ഥിര നിക്ഷേപം ആരംഭിക്കുമ്പോള്‍ കാലാവധിക്കു ശേഷം സ്വയം പുതുക്കുവാനുള്ള തെരഞ്ഞെടുപ്പും നടത്താം. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ അത് കാലാവധിയെത്തുമ്പോള്‍ മുന്‍പത്തെ കാലയളവിലേക്കു സ്വയം പുതുക്കപ്പെടും. ബുദ്ധിമുട്ടില്ലാതെ സ്വയം പുതുക്കുന്ന ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് സ്ഥിര വരുമാനം തുടര്‍ന്നും ലഭിക്കാനിടയാക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് റിട്ടയര്‍മെന്റ് കാലത്ത് ഇതേറെ സൗകര്യകരവുമാണ്.
6 വായ്പാ സൗകര്യം
വായ്പാ സൗകര്യമാണ് ഫിക്‌സഡ് ഡിപോസിറ്റുകളെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പാക്കി മാറ്റുന്നത്. നിക്ഷേപ തുകയുടെ 75 ശതമാനം വരെ ഇങ്ങനെ വായ്പയായി എടുക്കുവാന്‍ പല എഫ്ഡികളിലും അവസരമുണ്ട്. ഫിക്‌സഡ് ഡിപോസിറ്റുകള്‍ കാലാവധിയെത്തും മുന്നേ പിന്‍വലിക്കാതെ തന്നെ അടിയന്തര സാഹചര്യങ്ങളില്‍ പണം കണ്ടെത്താന്‍ ഇതു സഹായിക്കും. താരതമ്യേന കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കും എന്നതാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന്റെ മറ്റൊരു നേട്ടം.
7 തുടര്‍ച്ചയായ നിക്ഷേപത്തിലൂടെ സമ്പത്തു വര്‍ധിപ്പിക്കാം
നേരത്തേ തന്നെ നിക്ഷേപം ആരംഭിച്ച് വന്‍ സമ്പാദ്യം കെട്ടിപ്പടുക്കാം എന്നതാണ് ഫിക്‌സഡ് ഡിപോസിറ്റുകളുടെ ഒരു ഗുണം. പലിശ മുതലിനോടു കൂട്ടിച്ചേര്‍ത്തു പുനര്‍ നിക്ഷേപിക്കുന്നതു വഴി ഇങ്ങനെ സമ്പത്തു വര്‍ധിപ്പിക്കാനാവും. പിഎന്‍ബി ഹൗസിങ് പോലുള്ള സ്ഥാപനങ്ങള്‍ പത്തു വര്‍ഷ കാലാവധിയുള്ള ഫിക്‌സഡ് ഡിപോസിറ്റ് പദ്ധതികളും അവതരിപ്പിക്കുന്നുണ്ട്.
നിക്ഷേപകര്‍ക്ക് കാലാവധിയെത്തുമ്പോള്‍ പലിശ ലഭിക്കുന്നതും സ്ഥിരമായ ഇടവേളകളില്‍ പലിശ ലഭിക്കുന്നതുമായ വിവിധയിനം പദ്ധതികള്‍ തെരഞ്ഞെടുക്കാം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റുന്ന മികച്ച പദ്ധതിയാണ് ഫിക്‌സഡ് ഡിപോസിറ്റുകള്‍ എന്നു കാണാനാവുന്നതാണ്. ഇവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക