പലിശ കുറഞ്ഞത് കാര്യമാക്കേണ്ട, നിക്ഷേപകര്‍ക്ക് ഈ മാര്‍ഗം പരീക്ഷിക്കാം

ആര്‍ ബി ഐ റിപ്പോ നിരക്ക് നാല് ശതമാനമാക്കി കുറച്ചതോടെ പ്രമുഖ ബാങ്കുകളെല്ലാം വായ്പ പലിശയില്‍ കുറവ് വരുത്തി കഴിഞ്ഞു. പലിശ നിരക്ക് തുടര്‍ച്ചയായി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ നിക്ഷേപ പലിശ വരുമാനമായി കണ്ട് ജീവിതം മുന്നോട്ട് നീങ്ങുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ്. വരുമാനം കുറയുമ്പോഴും ചെലവ്

ആര്‍ ബി ഐ റിപ്പോ നിരക്ക് നാല് ശതമാനമാക്കി കുറച്ചതോടെ പ്രമുഖ ബാങ്കുകളെല്ലാം വായ്പ പലിശയില്‍ കുറവ് വരുത്തി കഴിഞ്ഞു.
പലിശ നിരക്ക് തുടര്‍ച്ചയായി കുറഞ്ഞു വരുന്നത് നിക്ഷേപ പലിശ വരുമാനമായി കണ്ട് ജീവിതം മുന്നോട്ട് നീങ്ങുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ്. വരുമാനം കുറയുമ്പോഴും ചെലവ് മാറ്റമില്ലാതെ നില്‍ക്കുകയോ കൂടുകയോ ചെയ്യുന്ന അവസ്ഥയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപ പലിശ ചുരുങ്ങിയത് 1.5 -3 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. പഴയ നിക്ഷേപങ്ങള്‍ക്ക് പലതിനും പലിശ നിരക്കില്‍ പരിരക്ഷയുണ്ടാകും. എന്നാല്‍ പുതുതായി നിക്ഷേപം നടത്തുമ്പോള്‍ ഇത് ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് കൂടുതല്‍ നേട്ടം കിട്ടുന്ന മേഖലകളില്‍ വേണം നിക്ഷേപിക്കാന്‍.
കൂടുതല്‍ നേട്ടം നല്‍കും
റിസ്‌ക് കൂടുതല്‍ എടുക്കാന്‍ തയ്യാറുള്ളവരാണ് നിങ്ങളെങ്കില്‍ ബാങ്കുകളില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടിയ പലിശ നല്‍കുന്നതാണ് ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍. പലപ്പോഴും ഇവിടെ പലിശ നിരക്ക് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതിലും മൂന്ന് ശതമാനം വരെ ഉയരാം. അതുകൊണ്ട് പുതിയ ബാങ്ക് നിക്ഷേപമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനി വൈകിക്കേണ്ട. ചെറുകിട ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപമാകാം. പക്ഷെ, ഒരു കാര്യം ശ്രദ്ധിക്കണം.
റിസ്‌ക് കൂടും
ഈ നിക്ഷേപങ്ങള്‍ക്ക് റിസ്‌ക് താരതമ്യേന കൂടുതലായിരിക്കും. കാരണം ഇത്തരം സ്ഥാപനങ്ങളെ പ്രൊമോട്ട് ചെയ്യുന്നത് വന്‍കിട കമ്പനികളായിരിക്കില്ല. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതുമായിരിക്കില്ല ഇവ. അതുകൊണ്ട് പൊതുമേഖലാ ബാങ്കുകളുടെ അത്ര സുരക്ഷിതത്വം പ്രതീക്ഷിക്കേണ്ടതില്ല. പക്ഷെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനവധി സ്ഥാപനങ്ങളുണ്ട്. ഇവയില്‍ നിക്ഷേപിക്കാം.
English Summery:You Can Try This Investment also