കുറച്ച് ക്രിപ്റ്റോകറന്സി എടുക്കട്ടേ ഫ്രീ ആയി ?
എവിടെ തിരിഞ്ഞാലും ക്രിപ്റ്റോകറൻസിയെക്കുറിച്ചുള്ള ചർച്ചകളാണ്. ബദൽ ഡിജിറ്റൽ കറൻസി പുറത്തിറക്കിയ ശേഷം മറ്റുള്ളവക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുമോ, അങ്ങനെ നിരോധിക്കപ്പെട്ടാൽ ഇപ്പോഴുള്ള നിക്ഷേപങ്ങളെല്ലാം റദ്ദ് ചെയ്യപ്പെടുമോ എന്നിങ്ങനെ പോകുന്നു ചർച്ചകൾ. ചർച്ചകളും വാദപ്രതിവാദങ്ങളും ഇങ്ങനെ
എവിടെ തിരിഞ്ഞാലും ക്രിപ്റ്റോകറൻസിയെക്കുറിച്ചുള്ള ചർച്ചകളാണ്. ബദൽ ഡിജിറ്റൽ കറൻസി പുറത്തിറക്കിയ ശേഷം മറ്റുള്ളവക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുമോ, അങ്ങനെ നിരോധിക്കപ്പെട്ടാൽ ഇപ്പോഴുള്ള നിക്ഷേപങ്ങളെല്ലാം റദ്ദ് ചെയ്യപ്പെടുമോ എന്നിങ്ങനെ പോകുന്നു ചർച്ചകൾ. ചർച്ചകളും വാദപ്രതിവാദങ്ങളും ഇങ്ങനെ
എവിടെ തിരിഞ്ഞാലും ക്രിപ്റ്റോകറൻസിയെക്കുറിച്ചുള്ള ചർച്ചകളാണ്. ബദൽ ഡിജിറ്റൽ കറൻസി പുറത്തിറക്കിയ ശേഷം മറ്റുള്ളവക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുമോ, അങ്ങനെ നിരോധിക്കപ്പെട്ടാൽ ഇപ്പോഴുള്ള നിക്ഷേപങ്ങളെല്ലാം റദ്ദ് ചെയ്യപ്പെടുമോ എന്നിങ്ങനെ പോകുന്നു ചർച്ചകൾ. ചർച്ചകളും വാദപ്രതിവാദങ്ങളും ഇങ്ങനെ
എവിടെ തിരിഞ്ഞാലും ക്രിപ്റ്റോകറൻസിയെക്കുറിച്ചുള്ള ചർച്ചകളാണ്. ബദൽ ഡിജിറ്റൽ കറൻസി പുറത്തിറക്കിയ ശേഷം മറ്റുള്ളവക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുമോ, അങ്ങനെ നിരോധിക്കപ്പെട്ടാൽ ഇപ്പോഴുള്ള നിക്ഷേപങ്ങളെല്ലാം റദ്ദ് ചെയ്യപ്പെടുമോ എന്നിങ്ങനെ പോകുന്നു ചർച്ചകൾ. ചർച്ചകളും വാദപ്രതിവാദങ്ങളും ഇങ്ങനെ നടക്കുമ്പോഴും നല്ലൊരു പക്ഷം നിക്ഷേപകർ ഇതൊന്നും ശ്രദ്ധിക്കാതെ നിക്ഷേപിക്കുന്ന തിരക്കിലുമാണ്. മേല്‍ പറഞ്ഞതുൾപ്പെടെയുള്ള യാതൊരുവിധ റിസ്കുകളുമില്ലാതെ, ഒരു രൂപ ചിലവില്ലാതെ ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കാൻ അവസരം ലഭിച്ചാൽ നിങ്ങൾ ആ അവസരം പാഴാക്കുമോ? പാഴാക്കില്ല എന്നാണ് മറുപടിയെങ്കിൽ മാത്രം തുടർന്ന് വായിക്കുക…
ക്രോമും മോസില്ലയും
ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് ഏതെങ്കിലുമൊരു ബ്രൗസർ അനിവാര്യമാണെന്ന് ഏവർക്കുമറിയാം. ഒരു കാലത്ത് ഇന്റർനെറ്റ് ബ്രൗസർ എന്നാൽ മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ് എക്സ്പ്ലോറർ ആയിരുന്നു. എന്നാൽ ഗൂഗിൾ ക്രോമിന്റെ കടന്ന് വരവോടു കൂടി ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ അപ്രമാദിത്വത്തിന് തിരശീല വീണു. ക്രോമിന് പുറമേ മോസില്ല ഫയർ ഫോക്സ്, സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയവയാണ് ഇപ്പോൾ പ്രചാരത്തിലുള്ള മറ്റ് പ്രധാന ബ്രൗസറുകൾ. 2018-ൽ മോസില്ല പുറത്ത് വിട്ട കണക്ക് പ്രകാരം ഫയർഫോക്സിൽ നിന്നും മാത്രമുള്ള വരുമാനം 451മില്യൺ യു.എസ് ഡോളറാണ്. ഇതിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് സംഭാവനകളായി ലഭിച്ചത്. ബാക്കിയൊക്കെയും പരസ്യമുൾപ്പെടെയുള്ള വരുമാനമാണ്. വിപണിയിൽ അത്രമേൽ പ്രാതിനിധ്യമില്ലാത്ത മോസില്ലയുടെ വരുമാനം ഇതാണെങ്കിൽ 70 ശതമാനത്തോളം വിപണി വിഹിതമുള്ള ക്രോമിന്റേത് നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാകും.
ബ്രേവ് ബ്രൗസർ
ഉപഭോക്താവുമായി തങ്ങളുടെ വരുമാനം പങ്കിടുന്ന ഒരു സേവനദാതാവിനെക്കുറിച്ച് കുറിച്ച് ഈ മില്യൺ ഡോളർ വ്യവസായത്തിൽ നമുക്ക് സങ്കല്പിക്കാനാകുമോ? എന്നാൽ അങ്ങനെയൊരു ബ്രൗസറുണ്ട്. ഓരോ ഉപഭോക്താവിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 70 ശതമാനവും ഉപഭോക്താവിന് തന്നെ മടക്കി നൽകുന്ന ഒരു ഇന്റർനെറ്റ് ബ്രൗസറാണ് ബ്രേവ് ബ്രൌസർ (Brave browser). ബ്രേവ് തന്നെ വികസിപ്പിച്ചെടുത്ത ബാറ്റ് അഥവാ ബ്രേവ് അറ്റൻഷൻ ടോക്കൺ എന്ന ക്രിപ്റ്റോകറൻസിയിലാണ് ഉപഭോക്താവിന് തന്റെ വിഹിതം ലഭിക്കുക.
സുരക്ഷിതമാണോ?
2019-ൽ മാത്രം നിലവിൽ വന്ന ബ്രേവ് സുരക്ഷിതമാണോ എന്നാണ് പൊതുവെ എല്ലാവർക്കുമുണ്ടാകാനിടയുള്ള സംശയം. എന്നാൽ നിലവിലെ മറ്റ് ബ്രൗസറുകളെക്കാൾ ബ്രേവ് സുരക്ഷിതമാണെന്നാണ് വിദഗ്ദാഭിപ്രായം. മറ്റ് ബ്രൗസറുകളുപയോഗിച്ച് വെബ്‌സൈറ്റുകൾ സന്ദർശിക്കുമ്പോൾ ഉപഭോക്താവിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പരസ്യങ്ങൾ കടന്ന് വരിക സ്വാഭാവികമാണ്. എന്നാൽ ബ്രേവ് ബ്രൗസറിൽ സ്വതവേയുള്ള ആഡ് ബ്ലോക്കർ സംവിധാനം പരസ്യങ്ങളിൽ നിന്നും ഉപഭോക്താവിന് സംരക്ഷണമേർപ്പെടുത്തുന്നു. അതോടൊപ്പം ഉപഭോക്താവിന്റെ ലൊക്കേഷൻ, ഇഷ്ടാനിഷ്ടങ്ങൾ തുടങ്ങിയവ അറിയാനുള്ള ട്രാക്കിങ് കോഡുകൾ വെബ്സൈറ്റികളിലുണ്ടാകും. ഇത്തരം ട്രാക്കിങ് കോഡുകൾക്കും ബ്രേവ് ബ്രൗസറിൽ സ്ഥാനമില്ല.
എങ്ങനെയുണ്ട് പെർഫോമൻസ്?
പരസ്യങ്ങളും ട്രാക്കിങ് കോഡും ബ്ലോക്ക് ചെയ്യുന്നത് വഴി ഡാറ്റ ഉപഭോഗം കുറയുകയും ഒപ്പം വേഗത വർധിക്കുകയും ചെയ്യും. എത്രമാത്രം ട്രാക്കറുകളും പരസ്യങ്ങളും ബ്ലോക്ക് ചെയ്തുവെന്നും എത്ര ഡാറ്റ ലാഭിക്കാനായി തുടങ്ങിയ വിവരങ്ങൾ ബ്രേവ് ബ്രൗസറിന്റെ ഹോം പേജിൽ ലഭ്യമാണ്. ഇത് വീണ്ടുമുപയോഗിക്കാൻ ഉപഭോക്താവിനെ പ്രോത്സാഹാഹിപ്പിക്കുമെന്നതിൽ തർക്കമില്ല. അടിസ്ഥാന ഘടന ക്രോമിയം പ്ലാറ്റ്ഫോം ആണെന്നതിനാൽ ക്രോം പോലെ തന്നെ ഉപയോഗിക്കുകയും ഗൂഗിൾ ഇൻപുട്ട് പോലെയുള്ള ഗൂഗിൾ എക്സറ്റന്‍ഷനുകൾ യഥേഷ്ടം ഉപയോഗിക്കുകയും ആകാം.
പരസ്യമില്ലെങ്കിൽ പിന്നെങ്ങനെ വരുമാനം?
ഉപഭോക്താവിന് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള പരസ്യങ്ങൾക്ക് മാത്രമേ ബ്രേവിൽ വിലക്കുള്ളു. ഉപഭോക്താവ് ‘സെറ്റിങ്സിൽ’ അനുവാദം നൽകുകയാണെങ്കിൽ ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള പരസ്യങ്ങൾ ബ്രേവ് നൽകും. മണിക്കൂറിൽ ഒന്ന് മുതൽ അഞ്ച് പരസ്യങ്ങൾ വരെ ഇഷ്ടാനുസരണം ഉപഭോക്താവിന് തിരഞ്ഞെടുക്കാം. പരസ്യത്തിന്റെ എണ്ണം കൂടുന്നതനുസരിച്ച് വരുമാനവും വർദ്ധിക്കും. ഇത് കൂടാതെ ഹോം പേജിലുള്ള വോൾപേപ്പർ കാണുന്നത് വഴിയും വരുമാനം നേടാം.
മാസം എത്ര കിട്ടും?
ദിവസം ശരാശരി 2 മുതൽ മൂന്ന് മണിക്കൂർ വരെ ഇന്റർനെറ്റ് ബ്രൗസ് ചെയ്യുന്ന ഉപഭോക്താവിന് മാസം ഏകദേശം 2 ഡോളറിനു തത്തുല്യമായ ബാറ്റ് ലഭിക്കും. അയ്യേ മാസം 2 ഡോളറോ എന്ന് പറഞ്ഞ് നെറ്റി ചുളിക്കാൻ വരട്ടെ. കാലമിത്രയും മറ്റ് ബ്രൗസറുകൾ ഉപയോഗിച്ച നിങ്ങൾക്കെന്ത് കിട്ടി? അന്ന് മുതൽ ഇന്ന് വരെ മാസം 2 ഡോളർ വച്ച് കിട്ടിയിരുന്നെങ്കിൽ ഇന്നെത്രയാകുമായിരുന്നു അത്?
നിക്ഷേപതന്ത്രം
ബാറ്റ് നേരിട്ട് ബാങ്കിലേക്ക് മാറ്റാനുള്ള സൗകര്യം ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും wazirx പോലെയുള്ള ക്രിപ്റ്റോ എക്സ്ചെഞ്ചുകളുടെ സഹായത്തോടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാൻ സാധിക്കും. 2018 ഡിസംബറിൽ ബാറ്റിന്റെ മൂല്യം 11.72 ഇന്ത്യൻ രൂപ ആയിരുന്നുവെങ്കിൽ ഇന്നത് 23.22 രൂപയാണ്. ഇങ്ങനെ സ്ഥായീയായ വളർച്ചയുള്ള ബാറ്റ് ചെറിയ തുകകളായി പിൻവലിക്കാതിരിക്കുന്നതാണ് ഉചിതം. അഞ്ചോ പത്തോ വർഷത്തേക്കുള്ള ദീർഘകാല നിക്ഷേപമായിട്ടതവിടെ കിടക്കട്ടെ. ബിറ്റ്‌കോയിന് സംഭവിച്ചത് പോലെ ബാറ്റിനും ഒരു കുതിച്ച് ചാട്ടം സംഭവിച്ചാൽ അന്ന് പിന്നെ ദുഖിച്ചിട്ട് കാര്യമില്ലലോ. ഇനി അത്തരത്തിലൊരു കുതിച്ച് ചാട്ടം സംഭവിച്ചില്ലെങ്കിലും ബാറ്റ് ദീർഘകാല നിക്ഷേപമെന്ന നിലക്ക് നിക്ഷേപകന് മുതൽക്കൂട്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്.)
English Summary: Know more About Brave Browser
Disclaimer : ക്രിപ്റ്റോ കറൻസിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക