സ്വർണം പോലെ തിളങ്ങി സ്വർണ ഇടിഎഫ്
കൊച്ചി ∙ സ്വർണത്തിന്റെ തിളക്കമുള്ള നിക്ഷേപ പദ്ധതി എന്ന നിലയിൽസ്വർണം അധിഷ്‌ഠിതമായുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലെ നിക്ഷേപത്തിനു പ്രിയം ഏറുന്നു. രാജ്യത്തെ വിവിധ ഗോൾഡ് ഇടിഎഫുകൾ കൈകാര്യം ചെയ്യുന്ന ആസ്‌തി ഇക്കഴിഞ്ഞ ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ 48,477 കോടി രൂപയായി. തൊട്ടു

സ്വർണത്തിന്റെ തിളക്കമുള്ള നിക്ഷേപ പദ്ധതി എന്ന നിലയിൽ സ്വർണം അധിഷ്‌ഠിതമായുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലെ നിക്ഷേപത്തിനു പ്രിയം ഏറുന്നു.
രാജ്യത്തെ വിവിധ ഗോൾഡ് ഇടിഎഫുകൾ കൈകാര്യം ചെയ്യുന്ന ആസ്‌തി ഇക്കഴിഞ്ഞ ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ 48,477 കോടി രൂപയായി. തൊട്ടു മുമ്പത്തേതും കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തേതുമായ ത്രൈമാസത്തിൽ ഫണ്ടുകളുടെ പക്കലുള്ള ആസ്‌തി 42,707 കോടി മാത്രമായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വർധന 13.51%.
മേയിൽ വിവിധ ഫണ്ടുകൾ കൈകാര്യം ചെയ്‌ത അക്കൗണ്ടുകളുടെ എണ്ണം 16.68 ലക്ഷമായിരുന്നു. ജൂണിൽ അതു 18.32 ലക്ഷമായി ഉയർന്നു. വർധന 9.83%.
വൈവിധ്യവൽക്കരണത്തിന് അനുയോജ്യം
ആറു മാസം മുമ്പ് അക്കൗണ്ടുകളുടെ എണ്ണം 12.99 ലക്ഷം മാത്രമായിരുന്നതാണ് ഏറ്റവും ഒടുവിൽ 18.32 ലക്ഷമായി ഉയർന്നിരിക്കുന്നത്. 41.03 ശതമാനമാണു വളർച്ച.
നിക്ഷേപത്തിന്റെ വൈവിധ്യവൽകരണത്തിനു ഗോൾഡ് ഇടിഎഫുകൾ സഹായകമാകുന്നു എന്നതുകൊണ്ടാണു പ്രധാനമായും പ്രചാരം ഏറുന്നത്. ബാങ്ക് നിക്ഷേപം ഉൾപ്പെടെയുള്ള പരമ്പരാഗത നിക്ഷേപമാർഗങ്ങൾ തീർത്തും അനാദായകരമായതും സ്വർണത്തിൽ നേരിട്ടു നിക്ഷേപിക്കുന്നതു ഭദ്രമായ ഏർപ്പാടല്ലെന്ന തോന്നൽ വളരുന്നതും ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപപ്രവാഹം വർധിപ്പിക്കുന്നു.
ഓഹരി വിപണി അസാധാരണ വേഗത്തിൽ നിത്യേനയെന്നോണം പുതിയ ഉയരങ്ങൾ കീഴടക്കുകയാണെങ്കിലും അതിനൊപ്പം ഉയരുന്ന നഷ്‌ടസാധ്യതയിൽനിന്നുള്ള പരിരക്ഷ എന്ന നിലയിലും ഗോൾഡ് ഇടിഎഫുകളെ കാണുന്നവരുണ്ട്. സ്വർണം, അതു കടലാസ് രൂപത്തിലാണെങ്കിൽക്കൂടി, എക്കാലത്തെയും സുരക്ഷിത ആസ്‌തിയാണല്ലോ.
ഗോൾഡ് ഇടിഎഫിനു പ്രചാരം ഏറുകയാണെങ്കിലും ഈ നിക്ഷേപ പദ്ധതിയെപ്പറ്റി അവബോധമുള്ളവർ ഇപ്പോഴും പൊതുവേ കുറവാണെന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നു.
English Summary : Gold ETF Increasing its Popularity