ഇനി റിസർവ് ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിയാലോ?
തലക്കെട്ടു സത്യം തന്നെ. വ്യക്തികൾക്ക് നേരിട്ട് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുവാൻ ഇപ്പോൾ സാധിക്കും. റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം ബോണ്ട് മാർക്കറ്റിൽ കൂട്ടുക എന്നതാണു റീറ്റെയ്ൽ ഡയറക്റ്റ് ഗിൽറ്റ് അക്കൗണ്ട് (RDG) ലക്ഷ്യം വക്കുന്നത്.ഇതിലൂടെ വ്യക്തികൾക്ക് ബോണ്ടുകൾ വാങ്ങുവാനും വിൽക്കുവാനും

വ്യക്തികൾക്ക് നേരിട്ട് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുവാൻ ഇപ്പോൾ അവസരം. റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം ബോണ്ട് മാർക്കറ്റിൽ കൂട്ടുക എന്നതാണ് റീറ്റെയ്ൽ ഡയറക്റ്റ് ഗിൽറ്റ് അക്കൗണ്ട് (RDG) എന്ന ഈ സൗകര്യത്തിലൂടെ ലക്ഷ്യം വക്കുന്നത്.ഇതിലൂടെ വ്യക്തികൾക്ക് ബോണ്ടുകൾ വാങ്ങുവാനും വിൽക്കുവാനും സാധിക്കും.. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിക്ഷേപം നടത്താവുന്ന ഒരു പദ്ധതിയാണിത്. ആർഡിജി അക്കൗണ്ട് തുടങ്ങുന്നതും നിലനിർത്തുന്നതും സൗജന്യമാണ് എന്നത് ശ്രദ്ധേയമാണ്. സർക്കാർ കടപ്പത്രങ്ങൾ ജനകീയവൽക്കരിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. റിസർവ് ബാങ്ക് ഇതിനായി തുടങ്ങിയിരിക്കുന്ന പോർട്ടലിലൂടെ ഇടപാടുകൾ നടത്തുവാൻ സാധിക്കും. നാല് തരത്തിലുള്ള നിക്ഷേപങ്ങളാണ് ഇതിലൂടെ നടത്തുവാൻ സാധിക്കുന്നത്.
1 . സർക്കാരിന്റെ ട്രഷറി ബില്ലുകൾ
2 . ഇന്ത്യാ ഗവർന്മെന്റിന്റെ സെക്യൂരിറ്റികൾ
3 . സോവറിൻ ഗോൾഡ് ബോണ്ടുകൾ
4 . സംസ്ഥാന വികസന വായ്‌പകൾ(SDL)
എങ്ങനെ ഗിൽറ്റ് അക്കൗണ്ട് തുടങ്ങാം?
∙റിസർവ് ബാങ്കിന്റെ വെബ്സൈറ്റിൽ പോവുക.
∙RDG അക്കൗണ്ടിനായി നിദേശിച്ചിരിക്കുന്ന ഫോം പൂരിപ്പിക്കുക
∙എല്ലാ വിശദാംശങ്ങളും സമർപ്പിച്ചശേഷം മൊബൈലിലും ഇമെയിലിലും വന്ന ഒ ടി പി ഉപയോഗിച്ച് നമ്മുടെ അക്കൗണ്ട് തന്നെയാണെന്ന് സ്ഥിരീകരിക്കുക
∙റജിസ്ട്രേഷൻ പൂർത്തിയായാൽ RDG അകൗണ്ട് തുറക്കുവാൻ സാധിക്കും
∙പോർട്ടൽ ഉപയോഗിക്കുവാനുള്ള കൃത്യമായ നിർദേശങ്ങൾ ഇമെയിൽ വഴിയോ ഫോൺ വഴിയോ ലഭ്യമാകും
ആർക്കൊക്കെ അക്കൗണ്ട് തുടങ്ങാം?
താഴെ പറയുന്ന രേഖകളുള്ള വ്യക്തികൾക്ക് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുവാൻ സാധിക്കും.
1 .ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട്
2 . പാൻ നമ്പർ ഉണ്ടായിരിക്കണം
3 . ഇമെയിൽ വിലാസം ഉണ്ടായിരിക്കണം
4 . ഉപയോഗത്തിലുള്ള ഒരു മൊബൈൽ നമ്പർ ഉണ്ടായിരിക്കണം
English Summary : Open RDGS Account in RBI is Possible now